സംവാദം:അറബിമലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാപ്പിള മലയാളം[തിരുത്തുക]

മാപ്പിള മലയാളമോ? അങ്ങിനെയൊരു സംഗതിയുണ്ടോ? ഉണ്ടെങ്കിൽ അതും അറബി മലയാളവും തമ്മിൽ എന്താ ബന്ധം? അറബി മലയാളത്തിൽ പല പുസ്തകങ്ങളും എനിക്കറിയാം. പക്ഷേ ഇതാദ്യമായാണ് മാപ്പിള മലയാളം എന്നു കേൾക്കുന്നത്.--സാദിക്ക്‌ ഖാലിദ്‌ 15:20, 13 ഓഗസ്റ്റ്‌ 2007 (UTC)

en:Mappila Malayalam നോക്കുക. എനിക്കു അതല്ലാതെ വ്യക്തമായി അറിവില്ല.. --ജേക്കബ് 15:21, 13 ഓഗസ്റ്റ്‌ 2007 (UTC)
ഇംഗ്ലീഷിലുള്ളതെല്ലാം ശരിയാവണമന്നില്ല. en:Talk:Mappila_Malayalam കൂടെ ചേർത്തു വായിക്കുക. എന്റെ അറിവിലുള്ള അറബി മലയാളത്തിൽ Beary bashe-യിലെയോ ഈ പറഞ്ഞ മാപ്പിള മലയാളത്തിലെയോ വാക്കുകളില്ല. സാധാരണ പച്ച മലയാളം അറിബി ലിപിയിൽ എഴുതുന്നു എന്നു മാത്രം. അത് അറബി പഠനം എളുപ്പമാക്കൻ പണ്ടുള്ളവർ കണ്ടുപിടിച്ച വിദ്യയായിട്ടാണ് എനിക്ക് തോന്നുന്നത്.--സാദിക്ക്‌ ഖാലിദ്‌ 15:43, 13 ഓഗസ്റ്റ്‌ 2007 (UTC)
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം. --സാദിക്ക്‌ ഖാലിദ്‌ 15:56, 13 ഓഗസ്റ്റ്‌ 2007 (UTC)
എന്തായാലും സാദിക്ക് ചൂണ്ടിക്കാണിച്ച point ഞാൻ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. --ജേക്കബ് 16:12, 13 ഓഗസ്റ്റ്‌ 2007 (UTC)
:-) --സാദിക്ക്‌ ഖാലിദ്‌ 16:29, 13 ഓഗസ്റ്റ്‌ 2007 (UTC)

താളുകൾ മാറ്റുമ്പോൾ[തിരുത്തുക]

താളുകൾ മാറ്റുമ്പോൾ കൂടെയുള്ള സംവാദ താളുകളും മാറ്റാൻ ശ്രദ്ധിക്കുക. --സാദിക്ക്‌ ഖാലിദ്‌ 15:20, 13 ഓഗസ്റ്റ്‌ 2007 (UTC)

ഈ താൾ അറബി-മലയാളം എന്നോ അറബിമലയാളം എന്നോ മാറ്റിയെഴുതേണ്ടതാണ്‌.(പേരുമാറ്റിക്കളി കണ്ടതുകൊണ്ട് തന്നത്താൻ ചെയ്യാൻ പേടി)--തച്ചന്റെ മകൻ 07:31, 13 ജൂൺ 2009 (UTC)

അറബി ലിപികൾ മാത്രമുപയോഗിച്ചല്ലല്ലോ അറബി മലയാളമെഴുതുന്നത്?--BlueMango ☪ 08:44, 2 ഓഗസ്റ്റ് 2009 (UTC)

അതെ, അറബിയിലില്ലാത്ത , തുടങ്ങിയവ അറബി മലയാളത്തിലുണ്ട്. --ജുനൈദ് (സം‌വാദം) 09:03, 2 ഓഗസ്റ്റ് 2009 (UTC)

ലയനം[തിരുത്തുക]

അറബിമലയാളവും അറബിമലയാളവും രണ്ടു ടോപ്പിക്കുകളാണ്. ലയിപ്പിക്കുന്നത് ശരിയല്ല.--തച്ചന്റെ മകൻ (സംവാദം) 18:45, 22 ഡിസംബർ 2012 (UTC)

"അറബിമലയാളവും അറബിമലയാളസാഹിത്യവും" എന്നാണു് തച്ചന്റെ മകൻ ഉദ്ദേശിച്ചതെന്നു തോന്നുന്നു. പരിപൂർണ്ണമായും ആ അഭിപ്രായത്തോടു യോജിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 08:07, 26 ഡിസംബർ 2012 (UTC)

ലയനനിർദ്ദേശം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:53, 30 ഏപ്രിൽ 2013 (UTC)

അറബിമലയാളം അക്ഷരമാല ലയിപ്പിക്കുന്നത്[തിരുത്തുക]

ഇന്നത്തെ സാഹചര്യത്തി‌ൽ ഒരു പ്രത്യേക വിഭാഗമായി ലയിപ്പിക്കാവുന്നതാണ് എന്നഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:38, 17 ഫെബ്രുവരി 2014 (UTC)

Yes check.svg ലയിപ്പിച്ചു --മനോജ്‌ .കെ (സംവാദം) 12:17, 22 ഫെബ്രുവരി 2014 (UTC)

ചിത്രം നീക്കം ചെയ്യൽ[തിരുത്തുക]

@ഉ:Naseem Firdhous, പ്രമാണം:ArabiMalayalam.jpg-ഇത് മറ്റു പല വിക്കികളിലും അറബിമലയാളോപയോപയോഗത്തിന്റെ ഉദാഹരണമായി ചേർക്കപ്പെട്ടിട്ടുള്ളതാണ്. ഇതുനീക്കം ചെയ്യാൻ തക്ക കാരണമുണ്ടെങ്കിൽ ദയവായി ഇവിടെ ചേർക്കുക. എനിക്ക് ഈ താളിലെ ഉള്ളടക്കം വായിക്കാനറിയാത്തതിനാൽ തിരുത്ത് നീക്കം ചെയ്തിട്ടുണ്ട്. വിവാദപരമായ ഉള്ളടക്കമാണെങ്കിൽ തീർച്ചയായും നീക്കാവുന്നതാണ്. ദയവായി സംവാദം താൾ ഉപയോഗിക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:16, 7 ജൂൺ 2019 (UTC)

ചിത്രം നീക്കം ചെയ്യൽ[തിരുത്തുക]

അറബി മലയാളം എന്ന വിഷയത്തിൽ ചേർത്തിട്ടുള്ള ചിത്രം അറബി മലയാളത്തിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പേജ് ആണ് എന്നത് ശരി തന്നെ; പക്ഷെ കേരളത്തിലെ മുസ്ലിം അവാന്തര വിഭാഗങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ പർവ്വതീകരിച്ചു കാണിക്കാൻ വേണ്ടി ദുരുദ്ദേശ്യത്തോടെ ഒരു വിഭാഗം അവരുടെ താത്പര്യത്തിനനുസരിച്ചുള്ള ഒരു കട്ടിംഗ് ചേർക്കുകയാണ് ഇതിലൂടെ ചെയ്തിട്ടുള്ളത് ! Naseem Firdhous (സംവാദം) 11:59, 29 ജൂലൈ 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അറബിമലയാളം&oldid=3176897" എന്ന താളിൽനിന്ന് ശേഖരിച്ചത്