Jump to content

സംവാദം:അമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്മ എന്ന വാക്കിനെ കുറിച്ചു മലയാളിയ്ക്കുള്ള ബോധം അപാരമായിരിക്കുന്നു. ആരെങ്കിലും ദയവുണ്ടായി വേഗം ഈ താൾ യഥായോഗ്യം നിർമ്മിയ്ക്കുമെന്നാശിയ്ക്കുന്നു. ഇനി അപ്രകാരം നടക്കുന്നില്ലെങ്കിൽ ഞാൻ തന്നെ എന്റെ കഴിവിന്റെ പരമാവധി ചെയ്യും. കെവി 08:46, 13 ഓഗസ്റ്റ്‌ 2006 (UTC)

ഇതിലെ പടം ഒരു മലയാളി അമ്മയുടേതായാൽ നന്ന്--Shiju Alex 04:03, 16 മാർച്ച് 2007 (UTC)[മറുപടി]
ഷിജു, കെവിൻ നിർദ്ദേശങ്ങൾക്ക് നന്ദി, രണ്ടു പേരേയും ഞാൻ ഹാർദ്ദമായി ലേഖനത്തിലേക്ക് ക്ഷണിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:10, 16 മാർച്ച് 2007 (UTC)[മറുപടി]
സിക്കിംകാരിയായാലും വളരെ കാലങ്ങൽക്ക് ശേഷം മലയാളിക്ക് വിക്കിപീഡിയയിൽ ഒരു അമ്മയെ കിട്ടിയല്ലോ! നന്ദി ജിഗേഷ് --സാദിക്ക്‌ ഖാലിദ്‌ 07:10, 19 മാർച്ച് 2007 (UTC)[മറുപടി]

കൊച്ചു കുട്ടികൾ ജനിക്കുമ്പോൾ അവരുടെ അവയവങ്ങളിൽ താരതമ്യേന വികാസം പ്രാപിച്ചിരിക്കുക അവരുടെ ചുണ്ടുകൾ ആണ്. പാലുകുടിക്കാൻ വേണ്ടിയാണ് ഇത്. ആ ചുണ്ടുകൾ ഉപയോഗിച്ച് മാത്രം പറയാനാവുന്ന ചില ശബ്ദങ്ങൾ ആണ് മ, പ, ബ, വ എന്നിവ. അതു കോണ്ടാണ് കൊച്ചുകുട്ടികൾ ആദ്യം പറയുന്ന വാക്കുകൾ മ്മ അമ്മ അബ്ബ വാബ എന്നൊക്കെ. അമ്മ അതുകൊണ്ടായിരിക്കണം എല്ലായിടത്തു മ എന്ന ശബ്ദത്റ്റിൽ വരുന്നത്. --ചള്ളിയാൻ 08:07, 19 മാർച്ച് 2007 (UTC)[മറുപടി]

ചെറിയ ശിശുക്കൾ 'ള്ളേ' എന്നു കരയുന്നതു കൊണ്ടാണോ 'തള്ളേ' എന്ന വാക്കുണ്ടായത് riyazahamed 14:58, 9 സെപ്റ്റംബർ 2009 (UTC)[മറുപടി]

അമ്മ എന്ന വാക്കിനർത്ഥം പൂർണ്ണത നേടിയ സ്ത്രീ — ഈ തിരുത്തൽ നടത്തിയത് 223.228.140.94 (സംവാദംസംഭാവനകൾ)

'അമ്മ'-പദോദ്ഭവം

[തിരുത്തുക]

അമ്മ എന്ന പദം സുറിയാനിയിൽ നിന്ന് മലയാളത്തിലെത്തിയതാണ് എന്നത് സാധൂകരിക്കുവാൻ സ്വതന്ത്രാവലംബങ്ങളുടെ അഭാവത്തിൽ അത് ഒഴിവാക്കുന്നു.. ---ജോൺ സി. (സംവാദം) 09:20, 30 ഡിസംബർ 2021 (UTC)[മറുപടി]

പ്രശസ്തമായ മാതൃ ബിംബങ്ങൾ

[തിരുത്തുക]

മറിയം, ആദിപരാശക്തി, ഹവ്വ, പാർവ്വതി, സീത...... ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഉപവിഭാഗത്തിന്റെ ആവശ്യകതയുണ്ടോ? ഒഴിവാക്കാം എന്ന് അഭിപ്രായപ്പെടുന്നു ---ജോൺ സി. (സംവാദം) 09:25, 30 ഡിസംബർ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അമ്മ&oldid=3701603" എന്ന താളിൽനിന്ന് ശേഖരിച്ചത്