ഷൈനാമോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷൈനാമോൾ ഐ എ എസ്
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംIAS
ജീവിതപങ്കാളി(കൾ)ഷാനവാസ് മേത്തർ , എറണാകുളം ഹൈക്കോടതി വക്കീൽ
മാതാപിതാക്ക(ൾ)കെ അബു , പി കെ സുലേഖ

ആലുവയിലെ സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച് സിവിൽ സർവീസിലേക്കെത്തിയ വനിതയാണ് ഷൈനാമോൾ ഐ എ എസ് . കൊല്ലം , മലപ്പുറം എന്നീ ജില്ലകളിൽ കളക്ടർ ആയിരുന്നു [1],[2].

സ്വകാര്യജീവിതം[തിരുത്തുക]

ആലുവ സ്വദേശികളായ കെ അബു , പി കെ സുലേഖ ദമ്പതികളുടെ മകളാണ് . മുബൈയുടെ ചരിത്രത്തിലെ മൂന്നാമത്തെ മലയാളി കളക്ടറും , രണ്ടാമത്തെ മലയാളി വനിതാ കളക്ടറും ആയ ഷൈല ഐ എ എസ് സഹോദരിയാണ് .ഏക സഹോദരൻ അക്ബർ ഐ പി എസ് ഉദ്യോഗസ്ഥൻ ആണ് [3].

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ[തിരുത്തുക]

ഐ.എ.എസുകാരിയായി ഹിമാചൽപ്രദേശിലായിരുന്നു ആദ്യ നിയമനം. കുളുവിൽ അഡീഷനൽ കലക്ടറും ഷിംലയിൽ അഡീഷനൽ ഡെപ്യൂട്ടി കമീഷണറുമായി അഞ്ചു വർഷത്തോളം സേവനം അനുഷ്‌ഠിച്ചു .തുടർന്ന് ജന്മനാട്ടിൽ തിരിച്ചെത്തി എംപ്ലേയ്മെൻറ് ആൻഡ് ട്രെയ്നിങ് വകുപ്പിൻറെയും നിർമിതികേന്ദ്രം ഹൗസിങ് ബോർഡ് എന്നിവയുടെയും ഡയറക്ടർ പദവികൾ ഒന്നരവർഷത്തോളം വഹിച്ചു. കേവലം ഒരു പോസ്റ്റ് ഓഫിസിൻറെ റോളിൽനിന്ന് എംപ്ലോയ്മെൻറ് ആൻഡ് ട്രെയ്നിങ് വകുപ്പിനെ മാറ്റിയെടുത്തത് ദേശീയതലത്തിൽതന്നെ ശ്രദ്ധനേടി. നിയുക്തി എന്നപേരിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ 15,000 പേർക്കാണ് ആയിരത്തോളം സ്വകാര്യ സംരംഭകർ സ്ഥിരം തൊഴിൽ നൽകിയത്. കേരളത്തിൽ അഞ്ചിടത്തായാണ് തൊഴിൽമേള സംഘടിപ്പിച്ചത്. ഇപ്പോൾ വർഷാവർഷം അത് തടസ്സമില്ലാതെ നടന്നുവരുന്നു. ഇതിനായി പ്രത്യേക സോഫ്റ്റ് വെയറും വികസിപ്പിച്ചു. കെ.എസ്.ഐ.ഡിയെ നൈപുണ്യ വികസനപദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.ആദിസർഗ എന്ന പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാക്കൾക്കായി തൊഴിൽപരിശീലന പദ്ധതികൊണ്ടുവന്നു . കൊല്ലം കലക്ടറായത്തെി അവിടെ അവിടെ എൻറെ കൊല്ലം എന്നപേരിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള സമഗ്രവികസന, മാലിന്യനിർമാർജ്ജന പദ്ധതി നടപ്പാക്കി. ഇതിൻറെതന്നെ ഭാഗമായി സ്നേഹപൂർവം കൊല്ലം എന്ന പരിപാടിയിലൂടെ ചെന്നൈ പ്രളയ ദുരിതബാധിതർക്ക് 25 ലക്ഷം രൂപ സമാഹരിച്ചുനൽകി[4].പരവൂർ പുറ്റിങ്ങൽ ക്ഷേത്രവെടിക്കെട്ട് ദുരന്തത്തിനു ശേഷമാണു കൊല്ലം ജില്ലാ കലക്ടറെ ജനം ശ്രദ്ധിച്ചു തുടങ്ങിയത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പൊലീസിൻെറ കാവലിൽ വെടിക്കെട്ട് നടന്നതെങ്ങനെ എന്ന് അവരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചതുമില്ല[5].

അവലംബം[തിരുത്തുക]

  1. "മലപ്പുറം ജില്ലാ കളക്ടർ ഷൈനാമോൾ -". www. english.manoramaonline.com.
  2. "കൊല്ലം ജില്ലാ കളക്ടർ ഷൈനാമോൾ -". www.deccanchronicle.com.
  3. "സിവിൽ സർവീസ് കുടുംബകഥ-". www.manoramaonline.com.
  4. "കൊല്ലം ജില്ലാ കളക്ടർ ഷൈനാമോൾ -". www.madhyamam.com.
  5. "വെടിക്കെട്ട്​ ദുരന്തം പൊലീസിൻെറ വീഴ്​ചക്കെതിരെ കലക്​ടർ ഷൈനാമോൾ -". www.madhyamam.com. {{cite web}}: zero width space character in |title= at position 13 (help)
"https://ml.wikipedia.org/w/index.php?title=ഷൈനാമോൾ&oldid=3141466" എന്ന താളിൽനിന്ന് ശേഖരിച്ചത്