ഷുക്കൂർ വധക്കേസ്
ഷുക്കൂർ വധക്കേസ് | |
---|---|
![]() അബ്ദുൽ ഷുക്കൂർ | |
സ്ഥലം | പട്ടുവം, കണ്ണൂർ , കേരളം |
തീയതി | ഫെബ്രുവരി 20, 2012 |
ആക്രമണത്തിന്റെ തരം | വിചാരണ ചെയ്തുള്ള കൊല |
ആയുധങ്ങൾ | മാരകായുധങ്ങൾ |
മരിച്ചവർ | 1 |
ഇര(കൾ) | അരിയിൽ അബ്ദുൽ ഷുക്കൂർ |
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിൻറെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലചെയ്ത സംഭവമാണ് ഷുക്കൂർ വധക്കേസ്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുരുതരാവസ്ഥയിലായ സി.പി.ഐ.എം പ്രവർത്തകരെ സന്ദർശിക്കാൻ പട്ടുവത്ത് എത്തിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത് എന്ന് പോലീസ് ആരോപിക്കുന്നു[1]. രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന ആരോപണം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ പൊതുജനശ്രദ്ധ നേടുകയുണ്ടായി[2][3][4]. പക്ഷെ കേസിൽ പ്രതി ചേർക്കപ്പെട്ട പലരും നാട്ടിൽ പോലും ഇല്ലാത്തവർ ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. പ്രതി ചേർക്കപ്പെട്ട് പീഡത്തിനിരയായ ഒരു യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു.[5] പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ പി.ജയരാജനും ടി വി രാജേഷിനും എതിരായ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി.[6]
മുസ്ലിംലീഗ് അക്രമത്തിൽ പരിക്കേറ്റ പി.ജയരാജനും ടി.വി.രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രി മുറിയിൽ ഇരിക്കവേ അവിടെ നിന്ന ഒരു വ്യക്തി ഷുക്കൂറിനെ കൈകാര്യം ചെയ്യാൻ മൊബൈൽ ഫോൺ വഴി ആവശ്യപ്പെട്ടു എന്നും അത് ജയരാജനും രാജേഷും കേട്ടിട്ടും അവരെ തടഞ്ഞില്ല എന്നും അത് കണ്ട് നിന്നവർ എന്ന് അവകാശപ്പെട്ട് മുസ്ലീം ലീഗ് പ്രവർത്തകർ ആയ പി.പി.അബുവും മുഹമ്മദ് സാബിറും മൊഴി നൽകിയതിനെ തുടർന്നാണ് ക്രിമിനൽ കുറ്റം നടക്കാൻ പോകുന്നതറിഞ്ഞിട്ടും തടയാൻ ശ്രമിക്കുകയോ പോലീസിൽ അറിയിക്കുകയോ ചെയ്തില്ല എന്ന വകുപ്പ് ചേർത്ത് ഇരുവരെയും പ്രതി ചേർത്തത്. [7] എന്നാൽ ആ മുസ്ലിം ലീഗ് പ്രവർത്തകരും പ്രസ്തുത സംഭാഷണം കേട്ടു എന്നാകിൽ അവരും ഒന്നും ചെയ്തില്ല എങ്കിൽ അവർക്കെതിരായും ഇതേ വകുപ്പുകൾ ഉപയോഗിച്ച് കേസ് ചാർജ് ചെയ്യണമെന്ന് ഒരു ഹർജി തളിപ്പറമ്പ്‍ കോടതിയിൽ വന്നു.[8] ആദ്യം അതിനെതിരെ മാനഹാനിക്ക് കേസ് നൽകി എങ്കിലും തങ്ങളും അതേ നിയമപ്രകാരം കേസിൽ പ്രതിയാകും എന്ന് മനസ്സിലാക്കി ഒടുവിൽ ഇരുവരും തങ്ങൾ അന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രി സന്ദർശിച്ചതായി നൽകിയ മൊഴി കള്ളമൊഴി ആണെന്ന് സമ്മതിച്ചു. തങ്ങളുടെ രാഷ്ട്രീയ എതിരാളിയായ ജയരാജനെ ആശുപത്രിയിൽ സന്ദർശിച്ചു എന്നത് വാദം തന്നെ തങ്ങൾക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നും അവർ കോടതിയിൽ മൊഴി നൽകി.[9]
പ്രതികൾ[തിരുത്തുക]
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ[തിരുത്തുക]
- ഡി.വൈ.എഫ്.ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗമായ കണ്ണപുരം ടെമ്പിൾ റോഡിൽ കിഴക്കെ വീട്ടിൽ സുമേഷ്
- ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് ജോയിൻറ് സെക്രട്ടറിയായ കണ്ണപുരം രാജ് ക്വാട്ടെഴ്സിൽ പി. ഗണേശൻ
- ഡി.വൈ.എഫ്.ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമായ കണ്ണപുരം ഇടക്കെപ്പുറം കനിയാറത്തു വളപ്പിൽ പി. അനൂപ്
- സി.പി.ഐ.എം ചേര ബ്രാഞ്ച് സെക്ക്രട്ടറി മൊറാഴ തയ്യിൽ വിജേഷ് എന്ന ബാബു
- ഡിവൈഎഫ്ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശൻ,
- സിപിഎം കണ്ണപുരം ബ്രാഞ്ച് സെക്രട്ടറി തയ്യിൽ വിജേഷ്,
- ഡിവൈഎഫ്ഐ മൊറാഴ യൂണിറ്റ് പ്രസിഡൻറ് മുതുവാണി ചാലിൽ സി.എ. ലതീഷ്
കേസിന്റെ നാൾവഴി[തിരുത്തുക]
- 2012 ഫെബ്രുവരി 20[4]-അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നു.കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റു.
- മാർച്ച് 22 - സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദൻറെ മകൻ ശ്യാംജിത്ത് , തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരുൾപ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
- മാർച്ച് 29 - വാടി രവിയുടെ മകൻ ബിജുമോൻ ഉൾപ്പെടെ സി.പി.എം പ്രവർത്തകരായ 8 പേർ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കീഴടങ്ങി.
- മെയ് 25 - കേസിലെ പത്താം പ്രതി അജിത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
- മെയ് 26 - ഗൂഢാലോചനയിൽ പ്രധാന പങ്കാളിയായ[10] അരിയിൽ ലോക്കൽ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു.
- മെയ് 27 - ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് സെക്രട്ടറി ഗണേശൻ മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവർ അറസ്റ്റിലായി.
- ജൂൺ 2 - ഷുക്കൂറിനെ കൊല്ലാൻ ഉപയോഗിച്ച കത്തി സി.പി.എം കണ്ണപുരം ടൌൺ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്തിന്റെ ബൈക്കിൻറെ ടൂൾ ബോക്സിൽ നിന്ന് കണ്ടെടുക്കുന്നു[11][12].
- ജൂൺ 8 - സക്കരിയയെ വെട്ടിയ ആയുധം കീഴറക്കടുത്ത ചേര എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു.
- ജൂൺ 9 - പി.ജയരാജനും ടി.വി.രാജേഷിനും ചോദ്യം ചെയ്യലിനു ഹാജരാവാൻ നോട്ടീസ് .
- ജൂൺ 12 - ഗസ്റ്റ് ഹൗസിൽ പി.ജയരാജനെ ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചു എന്ന് അന്വേഷണ സംഘം
- ജൂൺ 14 - തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.വാസുദേവൻ , തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കെ.മുരളീധരൻ എന്നിവരെ ചോദ്യം ചെയ്തു.
- ജൂൺ 18 - സി.പി.എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്ടുമായ കെ.ബാലകൃഷ്ണനിൽ നിന്ന് അന്വേഷണ നിന്ന് അന്വഷണ സംഘം മൊഴിയെടുത്തു.
- ജൂൺ 22 - കേസിൽ 34 പേരെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക നീട്ടി.
- ജൂലൈ 5 - ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മോറാഴ ലോക്കൽ കമ്മിറ്റി അംഗവുമായ എ.വി.ബാബു അറസ്റ്റിൽ .
- ജൂലൈ 9 - കണ്ണൂർ ഗസ്റ്റ് ഹൗസിൽ പി.ജയരാജനെ രണ്ടാമതും ചോദ്യം ചെയ്തു.
- ജൂലൈ 29 - ടി.വി.രാജേഷ് എം.എൽ .എ യെ ചോദ്യം ചെയ്തു.
- ആഗസ്റ്റ് 1 - സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തു . അറസ്റ്റിൽ പ്രതിഷേധിച്ചു വ്യാപക അക്രമങ്ങൾ .
- ആഗസ്റ്റ് 7 - പി. ജയരാജൻ നൽകിയ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് എംഎൽഎ കണ്ണൂർ കോടതിയിൽ കീഴടങ്ങി[13].
- ആഗസ്റ്റ് 27 - 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും എന്ന ഉപാധിയിൽ പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. [14]
- ഒക്ടോബർ 7 - ഇരുപതാം പ്രതി മൊറാഴ സെൻട്രൽ നോർത്തിലെ കുമ്മനങ്ങാട്ടെ അച്ചാലി സരീഷ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ചു.[1]
- 2019 ഫെബ്രുവരി 11 പി. ജയരാജനും ടി.വി രാജേഷിനും കൊലക്കുറ്റം ചുമത്തി തലശേരി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
- ഫെബ്രുവരി 19 - പി ജയരാജനും ടി വി രാജേഷിനും എതിരായ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി.[15][16]
അവലംബം[തിരുത്തുക]
- ↑ http://www.madhyamam.com/news/184193/120809
- ↑ http://www.madhyamam.com/news/168642/120518
- ↑ http://www.deshabhimani.com/newscontent.php?id=131178
- ↑ 4.0 4.1 http://www.indiavisiontv.com/2012/03/30/53999.html
- ↑ https://malayalam.oneindia.com/feature/2012/shukkoor-murder-accused-suicide-104973.html
- ↑ https://web.archive.org/web/20190309085553/https://www.manoramaonline.com/news/latest-news/2019/02/19/shukkoor-murder-case-thalassery-court-dismisses-cbi-plea.html
- ↑ https://www.deshabhimani.com/news/kerala/news-kannurkerala-05-08-2018/742123
- ↑ https://www.deshabhimani.com/news/kerala/news-kannurkerala-05-08-2018/742123
- ↑ http://www.muhimmathonline.com/2013/02/blog-post_5428.html?m=1
- ↑ http://www.mathrubhumi.com/kannur/news/1790549-local_news-kannur.html
- ↑ http://www.madhyamam.com/news/170910/120603
- ↑ http://www.mathrubhumi.com/online/malayalam/news/story/1637725/2012-06-03/kerala
- ↑ http://www.mathrubhumi.com/online/malayalam/news/story/1772211/2012-08-14/kerala
- ↑ http://www.mathrubhumi.com/online/malayalam/news/story/1795959/2012-08-28/kerala
- ↑ "ഷുക്കൂർ വധം: സിബിഐയ്ക്ക് തിരിച്ചടി, അനുബന്ധ കുറ്റപത്രം കോടതി മടക്കി". www.manoramaonline.com. മലയാള മനോരമ. 19 ഫെബ്രുവരി 2019. ശേഖരിച്ചത് 9 മാർച്ച് 2019.
- ↑ "ഷുക്കൂർ കേസിൽ അനുബന്ധ കുറ്റപത്രം കോടതി മടക്കി; സിബിഐയ്‌ക്ക് തിരിച്ചടി; വിചാരണകോടതി മാറ്റണമെന്ന ആവശ്യവും തള്ളി". deshabhimani.com. ദേശാഭിമാനി. 19 ഫെബ്രുവരി 2019. ശേഖരിച്ചത് 9 മാർച്ച് 2019.