ഷാമി അഹമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷാമി അഹമദ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മൊഹമ്മദ് ഷാമി അഹമദ്
ജനനം (1990-03-09) 9 മാർച്ച് 1990  (32 വയസ്സ്)
അമ്രോഹ, ഉത്തർപ്രദേശ്, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 195)6 ജനുവരി 2013 v പാകിസ്താൻ
അവസാന ഏകദിനം28 ജൂലൈ 2013 v സിംബാബ്‌വെ
പ്രാദേശിക തലത്തിൽ
വർഷംടീം
2010/11–തുടരുന്നുബംഗാൾ
2012–തുടരുന്നുകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഉറവിടം: ക്രിക്കിൻഫോ, 29 ജൂലൈ 2013

മൊഹമ്മദ് ഷാമി അഹമദ് (ജനനം: 9 മാർച്ച് 1990, ഉത്തർപ്രദേശ്, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ക്രിക്കറ്റ് ടീമിനുവേണ്ടിയും[1], ഐ.പി.എൽ.ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടിയുമാണ് കളിക്കുന്നത്[2].

അന്താരാഷ്ട്ര ക്രിക്കറ്റിൽ[തിരുത്തുക]

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ വെളിച്ചത്തിൽ 2013 ജനുവരിയിൽ നടന്ന പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റ മത്സരത്തിൽതന്നെ 9 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി അദ്ദേഹം ശ്രദ്ധ നേടി. പിന്നീട് 2013 ജൂലൈയിൽ നടന്ന സിംബാബ്‌വെ പര്യടനത്തിലും അദ്ദേഹം ടീമിൽ ഇടംനേടി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാമി_അഹമദ്&oldid=1808503" എന്ന താളിൽനിന്ന് ശേഖരിച്ചത്