ശാരദ ലിപി
ദൃശ്യരൂപം
| ശാരദാ ലിപി 𑆯𑆳𑆫𑆢𑆳 | |
|---|---|
| ലിപി മാതൃകകൾ | |
| തരം | |
| ഭാഷകൾ | സംസ്കൃതം, കാശ്മീരി |
കാലയളവ് | എ.ഡി. 700 – ഇന്നുവരെ (ഏകദേശം നാമാവശേഷമായി) |
| ദിശ | ഇടത്തുനിന്ന് വലത്തോട്ട് |
| ബന്ധപ്പെട്ട ലിപികൾ | |
മാതൃലിപികൾ | |
ഉപലിപികൾ | ടാക്രി ലൻഡാ |
സഹോദരലിപികൾ | സിദ്ധം, ടിബറ്റൻ,[1][2] കലിംഗ, ഭൈക്ഷുകി |
| ISO | |
| ഐ.എസ്.ഒ. 15924 | Shrd, 319 |
| യൂണികോഡ് | |
യൂണികോഡ് അപരനാമം | Sharada |
| |
| ഭാരതീയ ലിപികൾ |
|---|
| ബ്രാഹ്മി ലിപിയും അതിൽ നിന്ന് ഉത്ഭവിച്ച ലിപികളും |
ബ്രാഹ്മി ലിപികുടുംബത്തിൽപ്പെട്ട ഒരു ആദ്യകാലലിപിയാണ് ശാരദ. എട്ടാം നൂറ്റാണ്ടിനോടുപ്പിച്ച് വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ വികസിച്ച ഈ ലിപി, പഞ്ചാബി ലിപിയായ ഗുരുമുഖിയുടെ മാതൃലിപിയാണ്. ബ്രാഹ്മി ലിപിയിൽ നിന്നും ഗുപ്തി ലിപിയിൽ നിന്നുമാണ് ഇത് ഉടലെടുത്തത്. 8-ആം നൂറ്റാണ്ടിലേതാണെന്ന് കരുതുന്ന, ശാരദ ലിപിയിലെഴുതിയ ലിഖിതങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്[3]. മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഈ ലിപി, പിൽക്കാലത്ത് കശ്മീരിൽ മാത്രമായി ഒതുങ്ങുകയും, ഇന്ന് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ടവർ ആചാരാനുഷ്ടാനങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ ലിപിയെ ഡിജിറ്റൽ മാധ്യമത്തിലാക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഇതിനെ യൂണികോഡിൽ ഉൾപ്പെടുത്താനുള്ള ഒരു നിർദ്ദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. [4]
അവലംബം
[മൂലരൂപം തിരുത്തുക]- ↑ Daniels, P.T. (27 March 2008). "Writing systems of major and minor languages". In Kachru, Braj B.; Kachru, Yamuna; Sridhar, S. N. (eds.). Language in South Asia (in ഇംഗ്ലീഷ്). Cambridge University Press. ISBN 978-1-139-46550-2.
- ↑ Masica, Colin (1993). The Indo-Aryan languages. p. 143.
- ↑ Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 185-186. ISBN 978-1-4051-8243-0.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ Pandey, Anshuman. "Request to Allocate the Sharada Script in the Unicode Roadmap" (PDF) (in ഇംഗ്ലീഷ്). Retrieved 30 October 2009.

