ഉള്ളടക്കത്തിലേക്ക് പോവുക

ശശികല മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ചലച്ചിത്ര- നാടകഗാന രചയിതാവും കവിയുമാണ്, ശശികല വി മേനോൻ എന്ന ശശികലാ മേനോൻ.[1][2][3][4][5] മലയാള സിനി​മാഗാന രചനാ രം​ഗത്ത് ആദ്യമായെത്തിയ സ്ത്രീ പാട്ടെഴുത്തുകാരിയാണ്, ശശികല. മലയാള സിനിമകൾക്കുവേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച സ്ത്രീ പാട്ടെഴുത്തുകാരികൂടിയാണ് ശശികല.[1][6][7]

പാട്ടെഴുത്തുരംഗത്ത്

[തിരുത്തുക]

ജേസിയുടെ സംവിധാനത്തിൽ 1976ൽ പുറത്തിറങ്ങിയ സിന്ദൂരം എന്ന സിനിമയിൽ, ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ, പതിനഞ്ചാം വയസിലാണ് ശശികല പാട്ടെഴുത്തുരംഗത്തെത്തുന്നത്.[2][3][5] അക്കാലത്ത്, മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പാട്ടെഴുത്തുകാരിയാണ് അവർ.[2][3][5] സിന്ദൂരത്തിലെ 'യദുകുലമാധവ' എന്ന ഗാനമാണ് ആദ്യഗാനം.[3][5] എ ടി ഉമ്മറിന്റെ സംഗീതത്തിൽ ശ്രീലത നമ്പൂതിരിയാണ് ഇത് ആലപിച്ചത്.[8]

ജീവിതരേഖ

[തിരുത്തുക]

ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി ചെയർമാനും കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എൻ. വേണുഗോപാലാണ് ശശികലയുടെ ജീവിതപങ്കാളി. വിഗ്നേഷ്, ലക്ഷ്മി എന്നിവർ മക്കളാണ്. [3][4] നിലവിൽ, ദേവഭൂമി ത്രൈമാസികയുടെ അസിസ്റ്റന്റ് എഡിറ്ററാണ്.[9]

ചലച്ചിത്ര ഗാനരചനകൾ

[തിരുത്തുക]

ഏകദേശം നൂറ്റമ്പതിലേറെ സിനിമാ ​ഗാനങ്ങൾ എഴുതിയിട്ടുണ്ട്, ശശികല.[7]

ഗാനംമൂവിവർഷംപാടിയത്സംഗീതം
"യദുകുലമാധവാ"സിന്ദൂരം1976ശ്രീലത നമ്പൂതിരിഎ.ടി. ഉമ്മർ
"കണ്മണി പൈതലേ നീ വരൂ"അഗ്നിനക്ഷത്രം1977പി. മാധുരിജി. ദേവരാജൻ
"നിത്യസഹായമാതാവേ"അഗ്നിനക്ഷത്രം1977പി. സുശീലജി. ദേവരാജൻ

നാടക ഗാനരചനകൾ

[തിരുത്തുക]

കൃതികൾ

[തിരുത്തുക]
  • വിശ്വരൂപം കവിതാ സമാഹാരം[10][3]
  • ആരോഹണം (കവിതാ സമാഹാരം-2024- മാതൃഭൂമി ബുക്സ്)[6]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 "A Sweet Homecoming" (in English). New Indian Express. 2015-09-01.{{cite web}}: CS1 maint: unrecognized language (link)
  2. 1 2 3 "പാട്ടെഴുതിയ പാവാടക്കാരി" (in Malayalam). Manorama. 2015-06-26. Archived from the original on 2016-08-22. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  3. 1 2 3 4 5 6 "സ്വർണമേഘത്തുകിലണിഞ്ഞ പാട്ടെഴുത്തുകാരി" (in Malayalam). Malayalam News Daily. 2021-11-04. Archived from the original on 2021-06-25. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  4. 1 2 "ശശികല വി മേനോൻ" (in Malayalam). m3db. Archived from the original on 2024-09-19. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  5. 1 2 3 4 "ശശികല മേനോന്റെ കവിതാസമാഹാരം 'ആരോഹണം' പ്രകാശനം ചെയ്തു" (in Malayalam). Mathrubhumi. 2024-01-25. Archived from the original on 2024-03-27. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  6. 1 2 "സിനിമാലോകം ഏറെക്കുറെ മറന്നുകഴിഞ്ഞ ഈ വടക്കൻ പറവൂർക്കാരിയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ രചിച്ച വനിത" (in Malayalam). Mathrubhumi. 2020-07-06. Archived from the original on 2023-06-03. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  7. 1 2 "മലയാള സിനി​മാഗാന രചനാ രം​ഗത്തെ ആദ്യത്തെ പെൺതൂലിക" (in Malayalam). Asianet News. 2018-08-02. Archived from the original on 2024-09-22. Retrieved 2024-09-22. {{cite web}}: zero width space character in |title= at position 11 (help)CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  8. "യദുകുലമാധവാ" (in Malayalam). M3db.{{cite web}}: CS1 maint: unrecognized language (link)
  9. 1 2 "പുരസ്കാരപെരുമഴയിൽ "ഞാൻ" നാടകവും ശശികല മേനോന്റെ ഗാനങ്ങളും" (in Malayalam). Kairaly News. 2023-05-19. Archived from the original on 2024-09-19. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  10. "VISWAROOPAM - SASIKALA MENON" (in English). Amazon. 2019-01-19.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശശികല_മേനോൻ&oldid=4574430" എന്ന താളിൽനിന്ന് ശേഖരിച്ചത്