Jump to content

വൺ ലൈഫ് ഈസ് നോട്ട് ഇനഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൺ ലൈഫ് ഈസ് നോട്ട് ഇനഫ്
വൺ ലൈഫ് ഈസ് നോട്ട് ഇനഫ്
കർത്താവ്കെ. നട്‌വർ സിംഗ്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
പരമ്പരNone
സാഹിത്യവിഭാഗംകഥേതരം
പ്രസാധകർരൂപ
പ്രസിദ്ധീകരിച്ച തിയതി
31 July 2014
ഏടുകൾ464
ISBN978-8129132741

മുൻകേന്ദ്രമന്ത്രി നട്‌വർ സിങ്ങിന്റെ ആത്മകഥയാണ് വൺ ലൈഫ് ഈസ് നോട്ട് ഇനഫ്.[1] 2014 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അതിലെ വിവാദ പരാമർശങ്ങളാൽ ശ്രദ്ധേയമായിരുന്നു. ഗാന്ധികുടുംബത്തെ നിശിതമായി വിമർശിക്കുന്ന ഈ ഗ്രന്ഥം നാല് ദിവസങ്ങൾ കൊണ്ട് 50000 കോപ്പികളുടെ ഓർഡറാണ് നേടിയത്.[2]

വിവാദ പരാമർശങ്ങൾ

[തിരുത്തുക]
  • 2004ൽ സോണിയയെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിൽനിന്ന് വിലക്കിയത് മകൻ രാഹുൽ ഗാന്ധിയായിരുന്നു.[3] [4] [5] [6]
  • സോണിയയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവും മാനസികമായി അകന്നിരുന്നു. 1995-ൽ കേരളത്തിലെത്തിയ സോണിയയ്ക്കുനേരെ യോഗത്തിനിടെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. റാവു, യാത്ര റദ്ദാക്കാൻ സോണിയയോട് ആവശ്യപ്പെട്ടെങ്കിലും , സോണിയ ഇതിന് തയ്യാറായില്ല.സോണിയയ്ക്ക് തന്നോട് ഇത്ര ദേഷ്യം എന്തുകൊണ്ടെന്ന് റാവു അത്ഭുതപ്പെട്ടതായും സിങ് പറയുന്നു. [7]
  • പത്തുവർഷം അധികാരത്തിലിരുന്ന മൻമോഹൻ സിങ് ചരിത്രത്തിലൊന്നും അവശേഷിപ്പിക്കാത്ത പ്രധാനമന്ത്രിയാണെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'പ്രഭാതം സ്വർണവും മധ്യാഹ്നം വെള്ളിയും സായാഹ്നം ഈയവുമെന്ന' വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസിദ്ധമായ വാചകമാണ് മൻമോഹന്റെ ഭരണത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം ആത്മകഥയിൽ ഉപയോഗിച്ചിരിക്കുന്നത്.
  • മൻമോഹന് വിദേശകാര്യനയം എന്നൊന്നില്ലായിരുന്നു. ഭരണത്തിലെ സോണിയയുടെ ഇടപെടലിൽ മൻമോഹൻസിങ് അസ്വസ്ഥനായിരുന്നെന്നും അദ്ദേഹം പറയുന്നു.
  • ശ്രീലങ്കയിലേക്ക് 1987ൽ സമാധാന സേനയെ അയക്കാൻ രാജീവ് ഗാന്ധി തീരുമാനിച്ചത് മന്ത്രിസഭയിൽ ആലോചിച്ചിരുന്നില്ല. [8]
  • വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും സോണിയാ ഗാന്ധി രഹസ്യങ്ങൾ ചോർത്തിയിരുന്നുവെന്ന് നട്‌വർ സിംഗ്. സുപ്രധാന വകുപ്പുകളിൽ സോണിയ തന്റെ ചാരന്മാരെ നിയമിച്ചിരുന്നു. നിർണ്ണായക ഫയലുകളിൽ തീരുമാനമെടുത്തിരുന്നതും സോണിയ ആയിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും നീക്കാനും സോണിയ ശ്രമിച്ചിരുന്നു.
  • കരുണയില്ലാത്ത രീതിയിൽ ഇന്ത്യാക്കാരോട്‌ പെരുമാറുന്ന ഒരു വിദേശി സോണിയയിലുണ്ടെന്നു പറയുന്ന ഭാഗങ്ങളും പുസ്തകത്തിലുണ്ട്.

ഉരുക്ക് വനിതയായ ഇന്ദിരാ ഗാന്ധിയെക്കുറിച്ച് മറ്റൊരാളും ആരാധന കലർന്ന രീതിയിൽ ഒരൂ ഓർമ്മകുറിപ്പ് എഴുതിയിട്ടുണ്ടാവില്ല .

വിമർശനങ്ങൾ

[തിരുത്തുക]
  • സത്യം ലോകത്തെ അറിയിക്കുവാനായി താനും പുസ്തകമെഴുതുമെന്ന് സോണിയാ ഗാന്ധി അറിയിച്ചു.
  • മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ്‌ രാജീവ്‌ ഗാന്ധി ശ്രീലങ്കയിലേക്ക്‌ സമാധാനസേയെ അയച്ചതെന്ന നട്‌വർ സിങ്ങിന്റെ അരോപണം മണിശങ്കർ അയ്യർ നിഷേധിച്ചു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-08. Retrieved 2014-08-07.
  2. [news.keralakaumudi.com/news.php?nid=ee8cdecc0d9c2faabbf5a4744fe23d92 "നട്‌വർ സിംഗിന് ഇനിയുമേറെയുണ്ട് പറയാൻ ആത്മകഥയുടെ അടുത്തഭാഗം വരുന്നു"]. news.keralakaumudi.com. Retrieved 7 ഓഗസ്റ്റ് 2014. {{cite web}}: Check |url= value (help)
  3. Haidar, Suhasini (June 15, 2014). ""One Life is Not Enough": Natwar Singh's autobiography to rock the capital". The Hindu. Retrieved 2014-08-01.
  4. "Natwar Singh drops book bomb, says Rahul made Sonia refuse PM job". Hindustan Times. July 30, 2014. Archived from the original on 2014-07-31. Retrieved 2014-08-01.
  5. "Sonia and Priyanka Gandhi visit Natwar Singh ahead of explosive book release". Daily Mail Online. 22 July 2014. Retrieved 2014-08-01.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-08. Retrieved 2014-08-07.
  7. [www.mathrubhumi.com/story.php?id=473545 "സോണിയയെ കേരളത്തിൽ അപായപ്പെടുത്താൻ പദ്ധതിയിട്ടു: നട്‌വർ സിങ്ങ്‌"]. www.mathrubhumi.com. Retrieved 7 ഓഗസ്റ്റ് 2014. {{cite web}}: Check |url= value (help)
  8. "എഴുതിയതെല്ലാം സത്യമെന്ന് നട്‌വർ സിംഗ്". www.reporterlive.com. Archived from the original on 2014-08-10. Retrieved 7 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൺ_ലൈഫ്_ഈസ്_നോട്ട്_ഇനഫ്&oldid=4076333" എന്ന താളിൽനിന്ന് ശേഖരിച്ചത്