വേളാങ്കണ്ണി
Velankanni | |
---|---|
Special Grade Town Panchayat | |
![]() | |
Coordinates: 10°42′N 79°48′E / 10.70°N 79.80°E | |
Country | ![]() |
State | Tamil Nadu |
District | Nagapattinam |
സർക്കാർ | |
• തരം | Special Grade Town Panchayat |
• ഭരണസമിതി | Velankanni Special Grade Town Panchayat |
വിസ്തീർണ്ണം | |
• ആകെ | 5.5 ച.കി.മീ. (2.1 ച മൈ) |
ഉയരം | 87.78 മീ (287.99 അടി) |
ജനസംഖ്യ (2001) | |
• ആകെ | 10,144 |
• ജനസാന്ദ്രത | 1,800/ച.കി.മീ. (4,800/ച മൈ) |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 |
PIN | 611111 |
Telephone code | 914365 |
വാഹന രജിസ്ട്രേഷൻ | TN-51 TN-82 PY-02 |
വെബ്സൈറ്റ് | www |
ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്ത് പട്ടണമാണ് വേളാങ്കണ്ണി (Vēḷāṅkaṇṇi).ബംഗാൾ ഉൾക്കടലിന്റെ കോറമാണ്ടൽ തീരത്ത്, ചെന്നൈയിൽ (മദ്രാസ്) നിന്ന് 350 കിലോമീറ്റർ തെക്ക്, നാഗപട്ടണത്തിന് 12 കിലോമീറ്റർ തെക്ക് ഈ പട്ടണം സ്ഥിതിചെയ്യുന്നു. ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനമായ വേളാങ്കണ്ണി മാതാവിന്റെ അതിപ്രസിദ്ധമായ പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. ഉണ്ണിയേശുവിനെ കയ്യിലെടുത്തു നിൽക്കുന്ന മാതാവിന്റെ രൂപം ഇവിടെ കാണാവുന്നതാണ്. കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ ഇവിടെ ധാരാളമായി എത്തിച്ചേരുന്നതായി കാണാം.
റോമും ഗ്രീസുമായി [1] വ്യാപാരം നടത്തിയ ഒരു തുറമുഖം ആയ ഈ പട്ടണം നാഗപട്ടണം എന്ന വലിയ നഗരത്തിൻറെമുമ്പിൽ ഈ ചെറിയ വാണിജ്യ കേന്ദ്രത്തിന് ക്രമേണ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഈ പട്ടണത്തെ വേദരണ്യവുമായി ബന്ധിപ്പിക്കുന്നതിന് നിർമ്മിച്ച കനാൽ ഇപ്പോഴും പടിഞ്ഞാറ് ഭാഗത്താണ്. കാവേരി നദിയുടെ ഒരു ചെറിയ ശാഖയായ വെല്ലയാർ പട്ടണത്തിന്റെ തെക്ക് ഭാഗത്തേക്ക് കടന്ന് കടലിലേക്ക് ഒഴുകുന്നു. 2004-ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തിൽ ഉണ്ടായ സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഈ പട്ടണത്തിനാണ്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]കേരളത്തിൽ നിന്നും റോഡ്, റെയിൽ മാർഗങ്ങളിൽ വേളാങ്കണ്ണിയിൽ എത്തിച്ചേരാം.
16361/2 എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സ് ട്രെയിൻ എറണാകുളത്തുനിന്നും കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചെങ്കോട്ട, മധുര വഴി ഇങ്ങോട്ടേക്കും തിരിച്ചും സർവീസ് നടത്തുന്നു.
മറ്റൊന്ന് എറണാകുളം കാരയ്ക്കൽ ടീ ഗാർഡൻ എക്സ്പ്രസ്സ് ആണ്. ഇത് എറണാകുളത്തുനിന്നും ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ വഴി ദിവസേന സർവീസ് നടത്തുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Velankanni Beach - Famous for Its Pristine Locations". www.discoveredindia.com. Archived from the original on 2017-06-13. Retrieved 2016-01-20.