വെൽബോൺ വാലി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെൽബോൺ വാലി ദേശീയോദ്യാനം, വടക്കൻ അൽബാനിയയിലെ അൽബേനിയൻ ആൽപ്സ് പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഏകദേശം 80 ചതുരശ്ര കിലോമീറ്റർ (31 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, വാൽബോണ നദിയും അതിൻറെ ചുറ്റുമുള്ള പർവതപ്രദേശങ്ങൾ, ആൽപൈൻ ഭൂപ്രകൃതി, ഹിമാനിയിൽനിന്നുള്ള അരുവികൾ, ആഴത്തിലുള്ള ഗർത്തങ്ങൾ, ശിലാ രൂപവൽക്കരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വൽബോണ താഴ്വരയും അതിലെ ഇടതിങ്ങിയ കോണിഫറസ്, ഇലപൊഴിയും കാടുകൾ എന്നിവയെല്ലാം ഉൾക്കൊണ്ടതാണ്.[1] വിദൂരമായ പ്രദേശങ്ങളിൽ സ്ഥതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഒരു വലിയ സംരക്ഷിത ജൈവവ്യവസ്ഥയാണുള്ളത്. ഇവയെല്ലാം പ്രാഥമികമായി മനുഷ്യ സ്പർശനമേൽക്കാതെ അതിൻറെ സ്വാഭാവിക ഗുണങ്ങളുമായി നിലനിൽക്കുന്നു.


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ecotourism in Valbona National Park" (PDF). researchgate.net (ഭാഷ: English).CS1 maint: unrecognized language (link)