Jump to content

വെണ്ടുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെണ്ടുരുത്തി
ഗ്രാമം
വെണ്ടുരുത്തി പാലം
വെണ്ടുരുത്തി പാലം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
ടെലിഫോൺ കോഡ്0484
വെബ്സൈറ്റ്[1]

കേരളത്തിലെ എറണാകുളം ജില്ലയിൽ പെട്ട അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു തുരുത്തിന്റെ ഭാഗമാണ് വെണ്ടുരുത്തി. ഇംഗ്ലീഷ്: Venduruthy. വെല്ലിങ്ടൺ ദ്വീപ് കടൽ നികത്തി ഉണ്ടാക്കുന്നതിനു മുൻപ് ഈ ദ്വീപും പോഞ്ഞിക്കരയും പരസ്പരം അഭിമുഖം ചെയ്യുന്ന തുരുത്തുകൾ ആയിരുന്നു. ഇവക്കിടക്ക് വളരെ ചെറിയ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോർത്തുഗീസുകാരുടെ കാലത്ത് ഈ ദ്വീപ് കൊച്ചി പട്ടണത്തിലെ സാൻഡക്രൂസ് കത്തീഡ്രൽ വക സ്വത്തായിരുന്നു പിന്നീട് ഇത് ഡച്ചുകാർക്കധീനത്തിലായി. ഇന്ന് വെണ്ടുരുത്തിയുടെ വടക്കേ അറ്റം വെല്ലിങ്ങ്ടൺ ദ്വീപിൽ ലയിച്ചപ്പോൾ വടക്കേ അറ്റത്തു നിന്ന് 10 ഏക്കറോളം ദ്വീപിലേക്കായി ചേർക്കുകയും ചെയ്തു.

പേരിനു പിന്നിൽ

[തിരുത്തുക]

കുടിയേറ്റം ആരംഭിക്കുന്നതിനു മുന്ന് വെളുത്ത മണൽ തുരുത്തായിരുന്നതിനാവണം വെൺതുരുത്ത് എന്ന പേരു വന്നതെന്ന് ചരിത്രകാരനായ വാലത്ത് അഭിപ്രായപ്പെടുന്നു. ഇത് പിന്നീട് വെണ്ടുരുത്തി ആയിത്തീർന്നു.[1]

കോമാട്ടിൽ അച്യുതമേനോൻ രചിച്ച കൊച്ചീയിലെ സ്ഥലനാമങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്ന് കഥ പ്രകാരം പോഞ്ഞിക്കരയും വെണ്ടുരുത്തിയും തമ്മിൽ ഓലമടലിന്റെ അത്രയും അകലെ ഉണ്ടായിരുന്നുള്ളൂ. ഒരു ഓലമടലിനായി രണ്ടു കരയിൽ നിന്നും രണ്ടു പെണ്ണുങ്ങൾ മത്സരിച്ചു വലിക്കുകയും ജയിച്ചവൾ ഉണ്ടായിരുന്ന കരയെ പോഞ്ഞിക്കരയെന്നും മടൽ വിട്ടുപോയവൾ നിന്നിരുന്ന കരയെ വിട്ട തുരുത്ത് എന്നർത്ഥത്തിൽ വെണ്ടുരുത്തി എന്ന് വിളിച്ചതായും പറയുന്നു. എന്നാൽ ഇതിനു ചരിത്രപരമായ യാതൊരു പിൻബലവും ഇല്ല.

ചരിത്രം

[തിരുത്തുക]
കോസ്റ്റ് ഗാറ്ഡ് തലസ്ഥാനം ഐ.എൻ.എസ്. വെണ്ട്രുത്തി

വെണ്ടുരുത്തിയെപ്പറ്റി പുരാതനമായ രേഖകൾ ലഭ്യമല്ല. ആദ്യമായി പരാമർശങ്ങൾ ഉള്ളത് പോർത്തുഗീസുകാരുടെ കാലത്താണ്. അവരുടെ കാലത്ത് ഇത് സാന്താക്രൂസ് പള്ളിയുടെ സ്വത്തായിരുന്നു. 1503 സെപ്തംബർ 2 നു പോർട്ടുഗീസ് കപ്പിത്താനായ അൽബുക്കർക്ക് കൊച്ചിയിലെത്തി സാമൂതിരിയുടെ സൈന്യത്തെ വളഞ്ഞ് കീഴ്പ്പെടുത്തി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. [2]

ഭൂമിശാസ്ത്രം

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. കൊച്ചി രാജ്യ ചരിത്രം; വാല്യം 1, പേജ് 95
"https://ml.wikipedia.org/w/index.php?title=വെണ്ടുരുത്തി&oldid=3273446" എന്ന താളിൽനിന്ന് ശേഖരിച്ചത്