വീണാ സഹസ്രബുദ്ധെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാനി സംഗീതത്തിൽ ഖയാൽ, ഭജൻ ആലാപനരംഗത്ത് പ്രമുഖയായ സംഗീതജ്ഞയാണ് വീണാ സഹസ്രബുദ്ധെ .(14 സെപ്റ്റംബർ 1948 - 29 ജൂൺ 2016). ഗ്വാളിയോർ ഘരാനയിൽപ്പെടുന്ന ശൈലിയാണ് സഹസ്രബുദ്ധെ അനുവർത്തിയ്ക്കുന്നതെങ്കിലും, ജയ്പൂർ, കിരാന എന്നീ ശൈലികളും അവർ പിന്തുടരുന്നുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

സംഗീതജ്ഞനായ ശങ്കർ ശ്രീപദ് ബോഡാസിന്റെ മകളാണ്. വിഷ്ണു ദിഗംബർ പലൂസ്കറിന്റെ ശിഷ്യനായ അദ്ദേഹമായിരുന്നു വീണയുടെ ആദ്യ ഗുരു. കുട്ടിക്കാലത്ത് കഥക്കും അഭ്യസിച്ചിട്ടുണ്ട്. പത്മശ്രീ ബൽവന്ത്രായ് ഭട്ട്, പണ്ഡിറ്റ് വസന്ത് താക്കർ, പണ്ഡിറ്റ് ഗജാൻ റാവു ജോഷി എന്നിവരുടെ ശിക്ഷണത്തിലും വീണ ദീർഘനാൾ സംഗീതാഭ്യാസനം തുടർന്നു. സംഗീതത്തിലും സംസ്കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. പൂനെ എസ്.എൻ.ഡി.റ്റി. ക്യാമ്പസിലെ സംഗീത വകുപ്പ് മേധാവിയായിരുന്നു.

പാർക്കിൻസൺസ് രോഗത്താൽ 2016 ൽ അന്തരിച്ചു.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീണാ_സഹസ്രബുദ്ധെ&oldid=2367592" എന്ന താളിൽനിന്നു ശേഖരിച്ചത്