Jump to content

ഗ്വാളിയോർ ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ആദ്യത്തേതും പുരാതനവുമായ ഘരാനകളിലൊന്നാണ് ഗ്വാളിയോർ ഘരാന. ഉസ്താദ് നഥൻ പീർ ബക്ഷ് എന്ന സംഗീതജ്ഞനാണ് ഇതിന്റെ പ്രണേതാവ് എന്നു കരുതുന്നു. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കാലം മുതൽ ഈ ഘരാന നിലവിലുണ്ട്.(1542–1605). ഗ്വാളിയോറിൽ താമസമാക്കിയ പീർബക്ഷിന്റെ പൗത്രന്മാരാണ് ഈ ഘരാനയെ അതിന്റെ പൂർണ്ണപ്രഭാവത്തിലെത്തിച്ചത്. അതുകൊണ്ടാണ് ഈ ഘരാനയ്ക്ക് ഈ പേരു നൽകപ്പെട്ടത്.[1]

ആലാപന ശൈലി

[തിരുത്തുക]

അത്യന്തം ലളിതവും ,രാഗാലാപനത്തിലുള്ള വ്യക്തതയും, ഭാവസാന്ദ്രതയുമാണ് ഈ ഘരാനയുടെ പ്രത്യേകത.ജയ്പൂർ ഘരാനയുടെ സങ്കീർണ്ണതകൾ താരതമ്യത്തിൽ ഈ ഘരാനയിൽ തുലോം കുറവാണ്.

കുമാർ ഗന്ധർവ്വ, വിഷ്ണു ദിഗംബർ പുലസ്കർ, ഇചൽ രജ്ഞികർ, വീണാ സഹസ്രബുദ്ധെ, മാലിനി രജുർകർ എന്നിവരാണ് പ്രധാന കലാകാരന്മാർ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2015-06-07.
"https://ml.wikipedia.org/w/index.php?title=ഗ്വാളിയോർ_ഘരാന&oldid=3630900" എന്ന താളിൽനിന്ന് ശേഖരിച്ചത്