Jump to content

വി. ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ഗംഗാധരൻ
മുൻ കേരള സ്പീക്കർ
ഓഫീസിൽ
1954
വ്യക്തിഗത വിവരങ്ങൾ
ജനനം
ഗംഗാധരൻ

1912
കൊല്ലം, തിരുവിതാംകൂർ
മരണംകൊല്ലം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസ്റ്റേറ്റ് കോൺഗ്രസ്, പി,എസ്.പി
പങ്കാളിതങ്കമ്മ
മാതാപിതാക്കൾsവി.ജി. വേലുപ്പിള്ള,
വസതിsകൊല്ലം, കേരളം
ജോലിസാമുദായിക നേതാവ്, സ്വാതന്ത്രസമര സേനാനി, എഡിറ്റർ

തിരു -കൊച്ചി നിയമസഭയുടെ മുൻ സ്പീക്കറാണ് വി. ഗംഗാധരൻ (1912 - ). നായർ സർവീസ്‌ സൊസൈറ്റിയുടെ (എൻ.എസ്.എസ്.) രണ്ടാമത്തെ ജനറൽ സെക്രട്ടറിയും, മലയാളരാജ്യം ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്നു ). 1970-ൽ മന്നത്ത് പത്മനാഭന്റെ നിര്യാണത്തെ തുടർന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. [1]1954 ൽ തിരു -കൊച്ചി നിയമസഭയിലേക്ക് ന‌ടന്ന തെരഞ്ഞെ‌ടുപ്പിൽ കൊല്ലം - കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെ‌ടുക്കപ്പെട്ടു. തുടർന്ന് 118 അംഗ നിയമ സഭയിലെ സ്പീക്കറായും തെരഞ്ഞെ‌ടുത്തു.

ജീവിതരേഖ

[തിരുത്തുക]

1912 ൽ കൊല്ലം ഉണിച്ചക്കം വീ‌ട്ടിൽ കെ.ജി. വേലുപി‌ള്ളയായിരുന്നു പിതാവ്. കൊട്ടാരക്കര വെളിയത്താണ് ജനിച്ചത്. കൊല്ലം തുയ്യം പ്രൈമറി സ്കൂളിലും ഗവൺമെന്റ് ഹൈസ്കൂളിലും തിരുവനന്തപുരം സയൻസ് കോളേജിലും പഠിച്ചു. ക്വയിലോൺ ബാങ്കിൽ അപ്രന്റീസായിരുന്നു. കെ.ജി. ശങ്കറിന്റെ കീഴിൽ മലയാള രാജ്യം ഓഫീസിൽ പത്രപ്രവർത്തനത്തിൽ പരിശീലനം നേടി. തുടർന്ന് പത്രാധിപ സമിതി അംഗവും മാനേജരുമായി പ്രവർത്തിച്ചു. കൊല്ലം - കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദവാദ ഭരണത്തിന് വേണ്ടി സഭയിൽ വാദിച്ചു. നായർ സർവീസ് സൊസൈറ്റിയെക്കൊണ്ട് രാഷ്ട്രീയമുപേക്ഷിപ്പിക്കാനും നായന്മാർ സ്റ്റേറ്റ് കോൺഗ്രസിൽ ചേരാനും ശക്തമായ പ്രേരണ ചെലുത്തി. ഗംഗാധരൻ സെക്രട്ടറിയായിരിക്കുമ്പോഴാണ് നായർ സർവീസ് സൊസൈറ്റി രാഷ്ട്രീയമുപേക്ഷിക്കുന്നതായുള്ള തീരുമാനമെടുത്തു. തുടർന്ന് മന്നത്തു പത്മനാഭൻ എൻ.എസ്.എസ്. പ്രസി‍ഡന്റു സ്ഥാനവും ഗംഗാധരൻ സെക്രട്ടറി സ്ഥാനവും രാജി വെച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ജയിൽ വാസം വരിച്ചു.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരുവിതാംകൂർ നിയമസഭയിലേക്കു നെടുമ്പന നിയോജക മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയോടൊപ്പം കോൺഗ്രസ് വിട്ടു. ചടയമംഗലം മണ്ഡലത്തിൽ നിന്ന് പി.എസ്.പി. ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. നിയമസഭാ സ്പീക്കറായി. [2]അതോടെ കക്ഷി ബന്ധങ്ങൾ ഉപേക്ഷിച്ചു. [3]

കൃതികൾ

[തിരുത്തുക]

ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ് കേന്ദ്രീകരിച്ച് വി. ഗംഗാധരൻ സ്മാരക ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ട്രസ്റ്റ് വി. ഗംഗാധരൻ അവാർഡ് നൽകുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-01. Retrieved 2014-01-20.
  2. "KERALA LEGISLATURE - A SKETCH OF EVOLUTION". Kerala Niyamasabha Website. August 14, 2020. Retrieved August 14, 2020.
  3. നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 462.
"https://ml.wikipedia.org/w/index.php?title=വി._ഗംഗാധരൻ&oldid=3809867" എന്ന താളിൽനിന്ന് ശേഖരിച്ചത്