ഗവ. മോഡൽ ബോയ്സ് വി.എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
Jump to navigation
Jump to search
ഗവ. മോഡൽ ബോയ്സ് വി.എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം | |
തരം | ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി |
---|---|
സ്ഥാപിതം | 1834 |
സ്ഥലം | കൊല്ലം, കേരളം, ഇന്ത്യ ![]() |
ക്യാമ്പസ് | നഗരം |
കേരളത്തിൽ, കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മോഡൽ ബോയ്സ് വി.എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം.[1]
ഉള്ളടക്കം
ചരിത്രം[തിരുത്തുക]
സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് 1834ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [2]
ഭൗതികസൗകര്യങ്ങൾ[തിരുത്തുക]
പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കണ്ടറി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം എന്നിവയ്ക്ക് വെവ്വേറെ കെട്ടിടങ്ങളുണ്ട്.[3] വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]
- ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
- കെ. രവീന്ദ്രനാഥൻ നായർ
- സി. കേശവൻ
- മലയാറ്റൂർ രാമകൃഷ്ണൻ
- യൂജിൻ പണ്ടാല
- ഗാന്ധിയൻ രാമചന്ദ്രൻ
- എ.എ. റഹീം
- ജയൻ
- അടൂർ ഭാസി
- കടവൂർ ശിവദാസൻ
- ഡോ. കെ.കെ. രാജൻ
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- കൺസ്യൂമർ ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
അവലംബം[തിരുത്തുക]
- ↑ http://www.indiastudychannel.com/schools/58951-Model-Boys-Higher-Secondary-School-Kollam-Thevally-P-O.aspx
- ↑ http://www.kollamcorporation.gov.in/education
- ↑ http://dhsekerala.gov.in/schoolist.aspx?dcode=02