എം.പി. മന്മഥൻ
എം.പി. മന്മഥൻ | |
---|---|
![]() എം.പി. മന്മഥൻ | |
ജനനം | May 01, 1914 |
മരണം | 1994 ഓഗസ്റ്റ് 15 MUVATTUPUZHA |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, മദ്യവിരുദ്ധ പ്രവർത്തകൻ |
കുട്ടികൾ | Sarada, Manoharan, Chandrika, Mallika, Jayaprakash |
പ്രസിദ്ധനായ ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സർവോദയ നേതാവുമായിരുന്നു എം.പി. മന്മഥൻ (ജീവിതകാലം : 01 MAY1914 TO 15 ആഗസ്റ്റ് 1994).
ജീവിതരേഖ[തിരുത്തുക]
ടി.കെ.നാരായണപിളളയുടെയും ശാരദാമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി.കോളജിൽനിന്ന് ബി.എയും പ്രൈവറ്റായി പഠിച്ച് എം.എയും ജയിച്ചു. മുവാറ്റുപുഴയിൽ എൻ.എസ്.എസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് കോളജ് പ്രൊഫസറും പ്രിൻസിപ്പലുമായി ജോലി നോക്കി. തിരുവനന്തപുരം എം.ജി.കോളജിന്റെ പ്രിൻസിപ്പലായിരിക്കേ ജോലിയിൽനിന്നു രാജിവച്ചു. എൻ.എസ്.എസ്.കരയോഗം രജിസ്‌ട്രാറായും സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സർവോദയമണ്ഡലത്തിലും ഭൂദാനയജ്‌ഞ്ഞത്തിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഏഴുമാസം ജയിൽവാസം അനുഷ്ഠിച്ചു. കാഥികനും മതപ്രഭാഷകനുമായി ഖ്യാതി നേടി. യാചകൻ എന്ന സിനിമയിലും അഭിനയിച്ചു. മുഴുവൻസമയ മദ്യവിരുദ്ധ പ്രവർത്തകനായിരുന്നു. കേരള മദ്യനിരോധന സമിതി പ്രസിഡന്റും.[1]
കൃതികൾ[തിരുത്തുക]
- കേളപ്പൻ
- സ്‌മൃതിദർപ്പണം
പുരസ്കാരം[തിരുത്തുക]
1983-ൽ പ്രണവാനന്ദ സമാധാനസമ്മാനം കിട്ടി. കേളപ്പൻ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് കേരള സാഹിത്യഅക്കാദമി അവാർഡ് (1987) ലഭിച്ചു. സ്‌മൃതിദർപ്പണത്തിന് ആദ്യത്തെ പ്രൊഫ.പി.വി. ഉലഹന്നാൻമാപ്പിള അവാർഡും.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-12.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- തമസ്കരിക്കപ്പെട്ട കർമയോഗി - എം. മനോഹരൻ Archived 2014-08-17 at the Wayback Machine.
- മലയാളസംഗീതം.ഇൻഫോ