വി.പി. മുഹമ്മദ് പള്ളിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്നു വി.പി. മുഹമ്മദ് പള്ളിക്കര (1930-1994)[1][2]. ചെറുകഥാകാരൻ, നോവലിസ്റ്റ്, സിനിമാസംവിധായകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ[3] തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജനനം 1930 ജൂലൈ 1 ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കരയിലായിരുന്നു. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം, പരിഷത്ത് മാസികയുടെ പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു[1]. 1975-ൽ മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ് ലഭിച്ചിരുന്നു[4][5]. വി.പി. മുഹമ്മദിന്റെ കഥകൾ എന്ന സമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്[6]. തേൻതുള്ളി എന്ന സിനിമയുടെ കഥയും തിരക്കഥയും തയ്യാറാക്കിയത് ഇദ്ദേഹമായിരുന്നു[7].

ജീവിതരേഖ[തിരുത്തുക]

കുറ്റോത്ത് കുട്ടി ആലി-ഉപ്പാത്തുമ്മ ദമ്പതികളുടെ മകനായി 1930-ലാണ് ജനനം. വടകര മിഷൻ ഹൈസ്കൂളിൽ പഠനത്തിനിടക്ക് 1942-ൽ ആഗസ്റ്റ് പ്രക്ഷോഭത്തിൽ പങ്കാളിയായതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും രണ്ടാഴ്ചക്ക് ശേഷം തിരിച്ചെടുക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിൽ സഹകരിച്ചുവന്നു. പിന്നീട് മുസ്‌ലിം മജ്‌ലിസ്, കേരള നദ്‌വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളുമായി ബന്ധം പുലർത്തിയ വി.പി, മുസ്‌ലിം ലീഗിനെ എതിർത്തിരുന്നതിനാൽ പ്രമാണിമാരുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു[1].

മലബാർ കേന്ദ്രകലാസമിതിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു വി.പി. മുഹമ്മദ്. അല്പകാലം ജനത പത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. ശേഷം ബിസിനസ്സ് രംഗത്തേക്ക് വന്ന അദ്ദേഹം പള്ളിക്കര സ്റ്റാർച്ച് ആൻഡ് സാഗോ ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്റ്ററായിരുന്നു[1].

അയിഷയായിരുന്നു പ്രിയതമ. 1994 ഡിസംബർ 28-ന് വി.പി. മുഹമ്മദ് അന്തരിച്ചു.

രചനകൾ[തിരുത്തുക]

പതിനാലാം വയസ്സിൽ തന്റെ ആദ്യ കഥ എഴുതിയ മുഹമ്മദ് പള്ളിക്കര പിന്നീട് കവിതകളിൽ ശ്രദ്ധിച്ചുവന്നു. മദ്രാസ് പത്രിക, കേരള പത്രിക തുടങ്ങിയവയിൽ കവിതകൾ അച്ചടിച്ചുവന്നിരുന്നു. വീണ്ടും കഥകളും നോവലുകളും എഴുതിത്തുടങ്ങി അദ്ദേഹം.

കഥാസമാഹാരം[തിരുത്തുക]

  • കരിങ്കണ്ണ്
  • മിടുക്കത്തി
  • കാക്കപ്പുള്ളി
  • അസിത
  • അരിയെത്ര പയറഞ്ഞാഴി
  • നാടുവാഴിയുടെ മൂക്ക്

നോവൽ[തിരുത്തുക]

  • പിട[8]
  • തേൻ‌തുള്ളി[9]
  • അർത്ഥഭേദം
  • ഒരു വിവാദപുരുഷന്റെ കഥ
  • വ്യക്തിയിലെ വ്യക്തി
  • ഹോമധേനു[10]

നാടകം[തിരുത്തുക]

  • തകരുന്ന തറവാട്
  • അഴിമുഖം
  • ചുഴി
  • ഉൽപത്തി
  • നിർത്താൻ തയ്യാറില്ല

മറ്റുള്ളവ[തിരുത്തുക]

  • നെപ്പോളിയന്റെ കഥ (ജീവചരിത്രകൃതി)
  • കുഞ്ഞായന്റെ കുസ്യതികൾ (ബാലസാഹിത്യം)[11][12][13]
  • ചതിയില്ലാത്ത ചതി (ബാലസാഹിത്യം)

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Pallikkara V.P. Muhammed, 1930-1994". Kerala Sahitya Akademi. ശേഖരിച്ചത് 2021-01-07.
  2. "മലബാറിലെ സാഹിത്യ ജീവിതങ്ങളെ ആഴത്തിലറിഞ്ഞ കൂട്ടായ്മകൾ" (PDF). Sahitya Chakravalam. Sept 2014. {{cite journal}}: Check date values in: |date= (help)
  3. "തിക്കോടി പഞ്ചായത്ത് : പഠനയാത്രാവിവാദവും ആദ്യപ്രസിഡന്റിന്റെ രാജിയും" (ഭാഷ: ഇംഗ്ലീഷ്). മാതൃഭൂമി 9 ഡിസംബർ 2020. മൂലതാളിൽ നിന്നും 9 ജനുവരി 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-09.
  4. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 09 ജനുവരി 2021. {{cite web}}: Check date values in: |accessdate= (help)
  5. "കുഞ്ഞായന്റെ കുസൃതികൾ – KSICL – ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – Kerala State Institute of Children's Literature | Children's Book Publisher in Kerala". ശേഖരിച്ചത് 2021-01-09.
  6. "കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ വിശദാംശം" (PDF). പതിമൂന്നാം കേരള നിയമസഭ-ഏഴാം സമ്മേളനം. Niyamasabha.org. ശേഖരിച്ചത് 9 January 2021.
  7. ഡെസ്ക്, വെബ് (17 January 2019). "'ഓത്തുപള്ളി ഓർമ്മയിലെ തേൻതുള്ളി' ഗൃഹാതുരതയുടെ പുസ‌്തകം | Madhyamam". മാധ്യമം. മൂലതാളിൽ നിന്നും 9 January 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-09.
  8. OpenLibrary.org. "Piṭa. (1979 edition) | Open Library" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-07.
  9. "University Campus Library and Departments, Kariavattom catalog ›Results of search for 'au:പള്ളിക്കര വി പി മുഹമ്മദ്'" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-07.
  10. OpenLibrary.org. "Pallikkara V. P. Muhammad" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-07.
  11. "വി പി മുഹമ്മദ്‌ – KSICL – ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – Kerala State Institute of Children's Literature | Children's Book Publisher in Kerala". ശേഖരിച്ചത് 2021-01-07.
  12. "ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25 പുസ്തകങ്ങൾ പ്രകാശനം ചെയ്തു – Official Website of Kerala Chief Minister" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-09.
  13. "ശ്രീ പത്മനാഭസ്വാമി സമ്മാനം / ബാലസാഹിത്യം". ശേഖരിച്ചത് 2021-01-09.