മുരളി ഗോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി.ജി. മുരളീകൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുരളി ഗോപി‍
Actormuraligopy.jpg
മാതാപിതാക്കൾഭരത് ഗോപി, ജയലക്ഷ്മി
വെബ്സൈറ്റ്http://www.vanguardvgm.blogspot.com

മലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി. 1972 മാർച്ച്‌ 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപി യുടെ മകനാണ് മുരളി ഗോപി‍.[1] ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.[2] "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.[3]

ചിത്രങ്ങൾ[തിരുത്തുക]

അഭിനയിച്ചവ[തിരുത്തുക]

ചിത്രത്തിന്റെ പേര് വർഷം സംവിധായകൻ കഥാപാത്രം
താപ്പാന 2012 ജോണി ആന്റണി കന്നുകുട്ടൻ
ഈ അടുത്ത കാലത്ത് [4] 2012 അരുൺ കുമാർ അരവിന്ദ് അജയ്‌ കുര്യൻ[5]
ഗദ്ദാമ 2011 കമൽ ഭരതൻ
ഭ്രമരം 2009 ബ്ലെസി Dr. അലക്സ്‌ വർഗീസ്‌
രസികൻ 2004 ലാൽ ജോസ് കാളഭാസ്കരൻ

തിരക്കഥാകൃത്ത്[തിരുത്തുക]

ചിത്രത്തിന്റെ പേര് വർഷം സംവിധായകൻ
ലൂസിഫർ 2019 പൃഥ്വിരാജ് സുകുമാരൻ
കമ്മാരസംഭവം 2018 രതീഷ് അമ്പാട്ട്
ടിയാൻ 2017
ലെഫ്റ് റൈറ്റ് ലെഫ്റ് 2013 അരുൺ കുമാർ അരവിന്ദ്
ഈ അടുത്ത കാലത്ത് 2012 അരുൺ കുമാർ അരവിന്ദ്
രസികൻ 2004 ലാൽ ജോസ്

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച സഹനടനുള്ള സത്യൻ മെമ്മോറിയൽ ഫിലിം അവാർഡ്‌ - 2009[6]

അവലംബം[തിരുത്തുക]

  1. http://www.hindu.com/mp/2009/07/23/stories/2009072351180300.htm
  2. http://www.yentha.com/news/view/2/591
  3. http://www.chintha.com/node/335
  4. http://scoopindia.com/showNews.php?news_id=17471
  5. http://entertainment.oneindia.in/malayalam/news/2011/indrajith-scrap-dealer-ee-adutha-kaalathu-020911.html
  6. "Sathyan memorial film awards announced". The Hindu. Chennai, India. January 13, 2010.
"https://ml.wikipedia.org/w/index.php?title=മുരളി_ഗോപി&oldid=3110819" എന്ന താളിൽനിന്ന് ശേഖരിച്ചത്