വിറയൻപുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിറയന് പുള്ള്
Common kestrel falco tinnunculus.jpg
Adult male Falco tinnunculus tinnunculus
Scientific classification
Kingdom:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Genus:
Species:
F. tinnunculus
Binomial name
Falco tinnunculus
Linnaeus, 1758
Subspecies

About 11, see text

Falco tinnunculus ditsr.png
Western part of range of F. t. tinnunculus
(also occurs in Siberia farther east)

  Present all-year    Breeding visitor only

Synonyms

Falco rupicolus Daudin, 1800 (but see text)
Falco tinnunculus interstictus (lapsus)

a common kestrel hoveing in search of targets over field

വിറയൻ പുള്ളിന് Common Kestrel , European Kestrel, Eurasian Kestrel, Old World Kestrel എന്നൊക്കെ പേരുകളുണ്ട്. ശാസ്ത്രീയ നാമം Falco tinnunculus എന്നാണ്. ഇവ ഒരു ഇരപിടിയൻ പക്ഷിയാണ്.[2]

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ പരക്കെ കാണുന്ന ഒരു പക്ഷിയാണ്. പരുന്തുകളുടെ വർഗത്തിൽപ്പെട്ട പക്ഷിയാണ് വിറയൻപുള്ള്.

വിവരണം[തിരുത്തുക]

Tപറക്കല്

അരിപ്രാവിനോളം വലിപ്പമുണ്ട് ഇവയ്ക്ക്. വീതി കുറഞ്ഞതും അറ്റം കൂർത്തതുമായ നീണ്ട ചിറകുകൾ. തുമ്പിൽ വെള്ളയും അതിനു തൊട്ടു മുകളിൽ കറുപ്പും കരകൾ ഉള്ള, നീണ്ടതും ചാര നിറമുള്ളതുമായ വാൽ. തലയും പിൻകഴുത്തും ചാര നിറം. പുറവും ചിറകുകളും ഇഷ്ടികയുടെ നിറം. ഈ ഭാഗത്തെല്ലാം കുറെ കറുത്തതും വലിയതുമായ പുള്ളികൾ കാണാം. ദേഹത്തിന്റെ അടിവശം നേർത്ത ചെമ്പിച്ച തവിട്ടു നിറം. അവിടെയും ധാരാളം കറുത്ത പുള്ളികളുണ്ട്. പെൺ പക്ഷിയുടെ തലയും വാലും ചാര നിറമല്ല; ചെമ്പിച്ച തവിട്ടു നിറം തന്നെയാണ്. വാലിൽ ഉടനീളം കറുത്ത പട്ടകൾ കാണും. പൂവനും പിടയ്ക്കും കണ്ണിൽ നിന്ന് താഴോട്ട് വീതിയുള്ളതും കറുത്തതുമായ ‘കൃതാ’വുണ്ട്. 32-39 സെ.മീ നീളാമുണ്ട്. 65-82 സെ.മീ ചിറകിന്റെ അറ്റം തമ്മിൽ അകലമുണ്ട്. ആണിന് 135-252 ഗ്രാം തൂക്കം വരും. പിട ആണിനെ അപേക്ഷിച്ച് സാമാന്യം വലുതാണ്. മുകൾ വശത്ത് കറുത്ത പുള്ളികളോടു കൂടിയ ഇളം തവിട്ടു നിറം. അടിവശം കറുപ്പു വരകളോടുകൂടിയ മങ്ങിയ നിറം. കാലും കണ്ണിനു ചുറ്റുമുള്ള വളയവും നല്ല മഞ്ഞ നിറം. നഖങ്ങളും കൊക്കും കണ്ണും ഇരുണ്ട നിറം.

സ്വഭാവം[തിരുത്തുക]

ആഹാരം തേടിക്കൊണ്ട് പറക്കുമ്പോൾ കൂടെക്കൂടെ തുരുതുരെ ചിറകു വിറപ്പിച്ചുക്കൊണ്ട് ഒരേ സ്ഥലത്ത് തന്നെ കാറ്റ് ചവുട്ടി നിൽക്കുന്ന സ്വഭാവത്തിന് പേരുകേട്ടതാണ് ഈ പക്ഷി. ഉയർന്ന പ്രദേശങ്ങളിൽ ഇരുന്ന് ചുറ്റും നോക്കുകയും ഇരയെക്കണ്ടാൽ അതിവേഗം പറന്ന് റാഞ്ചിയെടുക്കുന്നതും ഇവയുടെ രീതിയാണ്. പലപ്പോഴും ഉയരെ വട്ടമിട്ടുപറന്നും ഇവ ഇരതേടാറുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് കൂടെക്കൂടെ ഇവ കാറ്റ് ചവുട്ടിനിൽക്കുക. തത്സമയത്ത് താഴെ ഇരയുണ്ടെന്നു കണ്ടാൽ, പെട്ടെന്നു ചിറകുപൂട്ടി കല്ല്‌ വീഴുന്നതുപോലെ താഴോട്ടിറങ്ങും. അതിനിടയ്ക്ക് ഇര നഷ്ട്ടപ്പെട്ടു എന്ന് കണ്ടാൽ വീണ്ടും പറന്നുപൊങ്ങി കുറേദൂരം പോയശേഷം കാറ്റ് ചവുട്ടിനിന്ന് തറ പരിശോധിച്ചുതുടങ്ങും.

ആഹാരം[തിരുത്തുക]

Common-Kestrel-4.jpg
Common-Kestrel-2.jpg
European Pine Vole (Microtus subterraneus), a typical Common Kestrel prey since prehistoric times

പുൽപ്പോന്ത് (വെട്ടുകിളി) മുതലായ ചെറു പ്രാണികളാണ് ഇവയുടെ പ്രധാന ആഹാരം. ഓന്ത്‌, ഗൌളി, ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ എന്നിവയും തരം കിട്ടിയാൽ ഇവ പിടിച്ചു തിന്നും. ഈ ചെറു ജീവികൾ അധികവും തുറന്ന പറമ്പുകളിലും പുൽമേടുകളിലും ജീവിക്കുന്നതിനാൽ വിറയൻപുള്ളിനെയും ആ സ്ഥലങ്ങളിലാണ് കാണുക.

Common-Kestrel-5.jpg

സാധാരണയായി എലിയുടെ വലിപ്പത്തിലുള്ള സസ്തനികളാണ് ഭക്ഷണം. സസ്തനികളെ കിട്ടാതിരുന്ന സ്ഥല്ത്ത് ചെറിയ പ്ക്ഷികളെ ഇരയാക്കും.[3]

പ്രജനനം[തിരുത്തുക]

വിറയൻപുള്ളിന്റെ മൂന്ന് ഉപജാതികളെ കേരളത്തിൽ കാണാം. ഇവയിൽ ഒരു ഉപജാതി മാത്രമേ കേരളത്തിൽ പ്രജനനം നടത്തുന്നുള്ളൂ. മറ്റുള്ളവ ശീതകാല അതിഥികൾ മാത്രമാണ്. അവ ഏപ്രിൽ മാസമാകുമ്പോഴേക്കും വടക്കോട്ടു യാത്ര തുടങ്ങും. സന്താനോത്പാദനം നിർവ്വഹിച്ച ശേഷം സെപ്തംബർ മാസത്തിൽ ഇവ തിരിച്ചു വരും.

 കേരളത്തിൽ കൂടുകെട്ടുന്ന ഉപജാതി പശ്ചിമഘട്ടത്തിൽ 3000 അടിക്കു മീതെയുള്ള പാറക്കൂട്ടങ്ങലിലാണ് കൂടുണ്ടാക്കുക. കുറെ ചുള്ളികളും വേരുകളും പെറുക്കി കല്ലിന്മേൽവെച്ച് അതിനു നടുക്കു നാലോ അഞ്ചോ മുട്ടകളിടും. ജനുവരി തൊട്ട് ജൂൺ വരെയാണ് ഇവയുടെ പ്രജനന കാലം.

ആവാസം[തിരുത്തുക]

വൈദ്യുതികമ്പികളെ താങ്ങിനിൽക്കുന്ന തൂണുകൾ ഇതിനു ഇഷ്ട്ടപ്പെട്ട ഇരിപ്പിടങ്ങലാണ്. ഉയർന്ന പാറകളിന്മേലും മതിലുകളിലും മരക്കൊമ്പുകളിലും ഇവ ഇരിക്കുന്ന പതിവുണ്ട്. ഉയർന്ന ഒരു ഇരിപ്പിടവും അതിനുചുറ്റും തുറന്ന സ്ഥലവും ആനറാഞ്ചി, വെള്ളിഎറിയൻ മുതലായ പക്ഷികളെ പോലെ ഇവയ്ക്കും അത്യാവശ്യമാണ്.[4]

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Falco tinnunculus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. MWBG [2009]
  3. Wiles et al. (2004)
  4. കേരളത്തിലെ പക്ഷികൾ. Thrissur: കേരള സാഹിത്യ അക്കാദമി. 2017. പുറങ്ങൾ. 189–190. ISBN 978-81-7690-251-9. {{cite book}}: |first= missing |last= (help)



"https://ml.wikipedia.org/w/index.php?title=വിറയൻപുള്ള്&oldid=3800039" എന്ന താളിൽനിന്ന് ശേഖരിച്ചത്