സൈബീരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Siberia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യയുടെ വടക്കുഭാഗതായുള്ള അതിവിശാലമായ ഭൂഭാഗമാണ് സൈബീരിയ. വടക്കൻ ഏഷ്യയുടെ ഏകദേശം മുഴുവനായും വരും ഇത്. ഈ പ്രദേശം മുമ്പ് സോവിയറ്റ് യൂണിയന്റെയും അതിനും മുമ്പ് സാർ സാമ്രാജ്യത്തിന്റെയും കീഴിലായിരുന്നു. വടക്ക് ഭാഗങ്ങൾ മിക്കവാറും മഞ്ഞു മൂടി, വളരെ തണുപ്പുള്ള കാലാവസ്ഥയാകയാൽ സൈബീരിയയിൽ ജനവാസം പ്രായേണ തെക്കൻ പ്രദേശങ്ങളിൽ ഒതുങ്ങുന്നു. അതിനാൽ തന്നെ വളരെ കുറഞ്ഞ ജനസാന്ദ്രതയാണുള്ളത് - ചതുരശ്ര കിലോമീറ്ററിൽ ഏകദേശം മൂന്നു പേർ. സോവിയറ്റ് യൂണിയന്റെ കാലത്തും അതിനു മുമ്പും കുറ്റവാളികളെ നിർബന്ധമായി പണിയെടുപ്പിക്കുന്നതിനുള്ള നിരവധി ക്യാമ്പുകൾ സൈബീരിയയിൽ പ്രവർത്തിച്ചിരുന്നു[1].

വ്യാപ്തി[തിരുത്തുക]

I I I സൈബീരിയ ഫെഡറൽ ഡിസ്ട്രിക്റ്റ്
I I I I I I ഭൂമിശാസ്ത്രപരമായി സൈബീരിയ എന്നറിയപ്പെടുന്ന ഭാഗം
I I I I I I I I I ചരിത്രപരമായി സൈബീരിയ എന്നറിയപ്പെട്ട പ്രദേശം

ഈ പേരിൽ റഷ്യയിൽ ഒരു ഭരണപ്രദേശമുണ്ട്(ഫെഡെറൽ ഡിസ്ട്രിക്റ്റ്). അതടക്കം ചുറ്റുമുള്ള കുറെ പ്രദേശങ്ങൾ കൂടിച്ചേർന്നതിനെ ഭൂമിശാസ്ത്രപരമായി സൈബീരിയ എന്ന് വിളിക്കാം. റഷ്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള കുറെ ഭൂപ്രദേശം കൂടി ചരിത്രപരമായി പാശ്ചാത്യ ദേശക്കാരാൽ സൈബീരിയ എന്ന് വിളിക്കപ്പെട്ടു വന്നു (ചിത്രം കാണുക). 131 ലക്ഷത്തോളം ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന സൈബീരിയ റഷ്യയുടെ ആകെ വിസ്തീർണത്തിന്റെ 77 ശതമാനത്തോളവും, ഭൂമിയുടെ കരഭാഗത്തിന്റെ പത്ത് ശതമാനത്തോളവും വരും. ലോകത്തിലെ ഏറ്റവും വലിയ തീവണ്ടിപ്പാതയായ ട്രാൻസ് സൈബീരിയൻ റെയിൽപ്പാത കിഴക്കു പടിഞ്ഞാറായി സൈബീരിയെ ഉടനീളത്തിൽ കടന്നു പോകുന്നു.

ഇവകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഗുലാഗ് ക്യാമ്പുകളുടെ ചരിത്രം". Anne Applebaum. യഥാർത്ഥ സൈറ്റിൽ നിന്ന് 10 മെയ്‌ 2013-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 മെയ്‌ 2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |archivedate=, |accessdate= (സഹായം)


"https://ml.wikipedia.org/w/index.php?title=സൈബീരിയ&oldid=2268037" എന്ന താളിൽനിന്നു ശേഖരിച്ചത്