Jump to content

വിജയരാജമല്ലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയരാജമല്ലിക
ജനനം
മനു ജയകൃഷ്ണൻ

1985
ദേശീയത ഇന്ത്യ
തൊഴിൽകവയിത്രി
അറിയപ്പെടുന്നത്ദൈവത്തിന്റെ മകൾ, ആൺനദി
ജീവിതപങ്കാളി(കൾ)ജാഷിം

മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവയിത്രിയാണ് തൃശൂർ ജില്ലയിലെ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക.[1][2][3]

ജീവിതരേഖ[തിരുത്തുക]

1985 ൽ തൃശൂർ ജില്ലയിലെ മുതുവറയിൽ കണിയാംകോണത്ത് വീട്ടിൽ കെ.എസ്.ബിയിൽ നിന്നും സൂപ്രണ്ടായി വിരമിച്ച വൈ. കൃഷ്ണനും അദ്ധ്യാപികയായ ജയ കൃഷ്ണനും ആണ് മാതാപിതാക്കൾ.[4] തൃശ്ശൂർ മണ്ണുത്തി സ്വദേശിയും പാരാലീഗൽ വോളന്ഡിയറും ഫ്രീലാന്സ് സോഫ്റ്റ്‌വേർ എന്ജിനീയറുമായ ജാഷിമാണ് ഭർത്താവ്. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഇവരുടെ പ്രണയവിവാഹം നടന്നത്. തൃശ്ശൂരിലെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ വെച്ചായിരുന്നു വിവാഹം.[5][6]

മനു ജയകൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്.[7] പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ കാലിക്കറ്റ് സർവ്വകലാശാലയിൽനിന്നും രണ്ടാം റാങ്കോടെ ബിരുദം. 2009 ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. വിവിധ മത സംഘടനകൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. തൃശൂർ ലീഗൽ സർവീസ് സൊസൈറ്റിയിൽ പാരാ ലീഗൽ വോളന്റിയർ കൂടിയാണിവർ. 2022 ൽ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് വിജയരാജമല്ലിക.[1]

കൃതികൾ[തിരുത്തുക]

 • ദൈവത്തിന്റെ മകൾ (50 കവിതകൾ അടങ്ങിയ ആദ്യ കവിതാ സമാഹാരം)[1]
 • ആൺനദി (60 കവിതകൾ അടങ്ങിയ കവിതാ സമാഹാരം)
 • ലിലിത്തിന് മരണമില്ല ( കവിതാ സമാഹാരം)
 • മല്ലികാവസന്തം (ആത്മകഥ)[2]

പാഠ്യപദ്ധതിയിൽ[തിരുത്തുക]

വിജയരാജമല്ലികയുടെ 'ദൈവത്തിന്റെ മകൾ' എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സർവകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്. തൃശൂർ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് 'ദൈവത്തിൻറെ മകൾ' എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയിൽ ചർച്ചയാകുന്നുണ്ട്.

ഇതേ പുസ്തകത്തിലെ 'മരണാനന്തരം' എന്ന കവിത എംജി സർവകലാശാലയും 'നീലാംബരി' എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കാലടി സർവകലാശാലയിൽ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വിൽ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.

അവാർഡ്[തിരുത്തുക]

 • അരളി പുരസ്കാരം (2016)[2][8]
 • യുവകലാസാഹിതി വയലാർ കവിതാ പുരസ്കാരം (ദൈവത്തിന്റെ മകൾ-2019)[2][9][9]

അവലംബം[തിരുത്തുക]

 1. 1.0 1.1 "മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ വിജയരാജമല്ലികയുടെ കവിതാസമാഹാരം". Azhimukham.
 2. 2.0 2.1 2.2 2.3 "പുരുഷന്റെ വിയർപ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളിൽ നഗ്നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?". Keralakaumudi.
 3. "Kerala's first transwoman poet Vijayarajamallika to tie knot". Mathrubhumi. Archived from the original on 2020-11-01. Retrieved 2020-01-12.
 4. "വിജയരാജമല്ലിക". Chintha Publishers. Archived from the original on 2020-01-12. Retrieved 2020-01-12.
 5. "Transgender poet Vijayarajamallika gets married". The Hindu.
 6. "മാറ്റത്തിന്റെ മണിമുഴക്കം ! മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക വിവാഹിതയായി; വരൻ സോഫ്റ്റ്‌വേർ എഞ്ചിനീയർ". Rashtradeepika.
 7. "വിവാഹം കഴിച്ച് ഒരുപാട് ആളുകളുള്ള വീട്ടിലേക്ക് പോകണം; ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് വിജയരാജമല്ലിക". Manorama News.
 8. "വിജയരാജമല്ലിക അഭിമുഖം: ഞാൻ പ്രളയത്തിന്റെ പുത്രിയല്ല; എനിക്ക് ശേഷം പ്രളയമെന്ന് വിശ്വസിക്കുന്നില്ല". thecue.in.
 9. 9.0 9.1 "യുവകലാസാഹിതി വയലാർ കവിതാ പുരസ്ക്കാരം വിജയ രാജമല്ലികയ്ക്ക്". Aim News. Archived from the original on 2020-01-12. Retrieved 2020-01-12.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയരാജമല്ലിക&oldid=3808475" എന്ന താളിൽനിന്ന് ശേഖരിച്ചത്