വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഹോർത്തൂസ് മലബാറിക്കൂസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രമസംഖ്യ 3, 4 - ഒരേ ശാസ്ത്രീയനാമമാണല്ലോ? ഒരേ വൃക്ഷം തന്നെയാണോ? Vssun (സംവാദം) 07:23, 17 ഏപ്രിൽ 2012 (UTC)[മറുപടി]

അതു മാത്രമല്ല ഒന്നിലധികം ചെടികൾക്കും ഒരേ ശസ്ത്രീയനാമം തന്നെയാണ് നൽകിയിരിക്കുന്നത്. വേറെ ഏതെങ്കിലുമൊക്കെ റഫ. കിട്ടുമോ ??--സുഗീഷ് (സംവാദം) 10:18, 17 ഏപ്രിൽ 2012 (UTC)[മറുപടി]

അത്തി/ഇത്തി[തിരുത്തുക]

19, 20 (Itty-alu, Atty-alu) എന്നിവ യഥാക്രമം ഇത്തി, അത്തി ആണെന്നു കരുതുന്നു. ശാസ്ത്രീയനാമങ്ങളിൽ (ലേഖനങ്ങളിലേയും ഇവിടത്തേയും) അൽപം മാറ്റമുണ്ട്. --Vssun (സംവാദം) 16:00, 17 ഏപ്രിൽ 2012 (UTC)[മറുപടി]

HM പേരുകളും ആധുനിക ടാക്സോണമിക്കൽ പേരുകളും തമ്മിൽ നേരിട്ടും പരസ്പരവുമുള്ള ഒന്നിനൊന്നു പൊരുത്തം ഉണ്ടായിക്കൊള്ളണമെന്നില്ല. ക്ലാഡിസ്റ്റിക്(ശുദ്ധമായ ഫൈലോജെനെറ്റിക്കൽ) വർഗ്ഗീകരണമല്ല ടാക്സൊണമിക്കൽ പേരുകൾ എന്നു് ഓർക്കുക. പലതും ഇടയ്ക്കു വെച്ച് പേരുകളോ ഗ്രൂപ്പുകളോ മാറാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:47, 8 ജൂൺ 2012 (UTC)[മറുപടി]

അങ്ങനെയെങ്കിൽ നമ്മൾ എങ്ങനെ തിരിച്ചറിയും.?--സുഗീഷ് (സംവാദം) 06:52, 8 ജൂൺ 2012 (UTC)[മറുപടി]

ശാസ്ത്രീയ നാമം[തിരുത്തുക]

തെങ്ങിന്റെ ശാസ്ത്രീയ നാമമായി കൊടുത്തിരിക്കുന്നത് Cocos nucifera L. ആണല്ലോ. ഇതിലെ L. എന്തിനെ കുറിക്കുന്നു? --ഷിജു അലക്സ് (സംവാദം) 04:34, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

L = Carolus Linnaeus--റോജി പാലാ (സംവാദം) 04:54, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

എങ്കിൽ ചൊദ്യം മറ്റൊരു വിധത്തിലാകാം. ഈ L. തെങ്ങിന്റെ ശാസ്ത്രീയ നാമത്തിന്റെ ഭാഗമാണോ? അതോ Cocos nucifera എന്നത് മാത്രമാണോ തെങ്ങിന്റെ ശാസ്ത്രീയനാമം.--ഷിജു അലക്സ് (സംവാദം) 05:08, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രശ്നം[തിരുത്തുക]

  • Solanum lasiocarpum Dunal SOLANACEAE
  • Scheru-schunda Solanum violaceum Ortega SOLANACEAE
  • Schunda Solanum melongena L.
  1. ഇതൊക്കെ ഏതെല്ലാമാണ്?
  2. ഇപ്പോഴുള്ള ശാസ്ത്രീയ നാമങ്ങളുമായി ചേരുന്നില്ല
  3. ഇന്റ്ർ വിക്കി കണ്ണികൾ ശരിയല്ല എന്നൊക്കെ തോന്നുന്നു.--സുഗീഷ് (സംവാദം) 10:59, 10 ജൂൺ 2013 (UTC)[മറുപടി]