വിക്കിപീഡിയ സംവാദം:കണ്ടുതിരുത്തൽ സൗകര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഠിക്കാതെ തന്നെ കാണുന്നതെങ്ങനെയാണോ[തിരുത്തുക]

ഇത് എന്തു തർജ്ജിമയാണ്--Roshan (സംവാദം) 10:12, 14 ജൂൺ 2013 (UTC)

വിക്കി ഘടനകൾ (Syntax) പഠിക്കാതെ തന്നെ കാണുന്നതെങ്ങനെയാണോ അതുപോലെ തന്നെ അവസാനം കാണുന്നതുപോലെ തന്നെ തിരുത്താൻ സാധിക്കും. ഒന്നു വിശദമാക്കിത്തരാമോ--Roshan (സംവാദം) 10:14, 14 ജൂൺ 2013 (UTC)

സഹായിക്കൂ. എന്റെ തർജ്ജമകൾ ഇത്തിരി മോശമാണ് :)--മനോജ്‌ .കെ (സംവാദം) 10:15, 14 ജൂൺ 2013 (UTC)
രണ്ടാമത് വായിച്ച് നോക്കാതെ സേവ് ചെയ്തതാണ്. വാക്യഘടനയിലും പ്രശ്നങ്ങൾ കാണും. മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു --മനോജ്‌ .കെ (സംവാദം) 10:21, 14 ജൂൺ 2013 (UTC)

തിരുത്തലുകൾ[തിരുത്തുക]

ചില തിരുത്തലുകൾ കൃത്യമായി കാണിക്കുന്നില്ല... ഞാൻ ഒരു വാക്ക് സെലക്ട്‌ ചെയ്തു ഓവർറൈറ്റ് ചെയ്യാൻ ശ്രമിച്ചിട്ട് സാധിച്ചില്ല. സാധാരണ എഡിറ്റും കാണിക്കുന്നുണ്ടായിരുന്നില്ല. ക്രോമിൽ ഗൂഗിൾ ഇൻപുട്ട് ടൂൾസ് ഉപയോഗിച്ചാണ് തിരുത്താൻ ശ്രമിച്ചത്‌. പ്രശാന്ത് ആർ (സംവാദം) 06:08, 7 ജൂലൈ 2013 (UTC)

നിലവിൽ ഈ ടൂൾ മലയാളത്തിൽ ഉപയോഗിച്ചു നോക്കാൻ പോലും പറ്റുന്ന നിലയിലായിട്ടില്ല. പ്രശ്നങ്ങൾ ബഗ്സിലയിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. --Vssun (സംവാദം) 08:47, 7 ജൂലൈ 2013 (UTC)

എവിടുന്നു കിട്ടി ഈ ശ്രേഷ്ഠഭാഷ?[തിരുത്തുക]

അതു ശരി. ഈ കണ്ടുതിരുത്തൽ എന്നുവെച്ചാൽ എന്താണെന്ന് ആലോചിക്കുകയായിരുന്നു. വിഷ്വൽ എഡിറ്ററിന്റെ മലയാളം ആണല്ലേ ഇത്. എന്നാലും ഇതൊരു മാതിരി മറ്റേടുത്തെ മലയാളം ആയിപ്പോയി. --PrinceMathew (സംവാദം) 07:16, 13 ജൂലൈ 2013 (UTC)

ഈ ടൂൾ ഉണ്ടാക്കി വച്ചപ്പഴേ ആരോ പരിഭാഷപ്പെടുത്തി വച്ചിരുന്നതാണ്. നുമ്മ ആ താൾ സൃഷ്ടിച്ചു എന്ന് മാത്രം. നല്ല പേരല്ലേ !--മനോജ്‌ .കെ (സംവാദം) 07:26, 13 ജൂലൈ 2013 (UTC)