Jump to content

വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/വിക്കി വനയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഈ പരിപാടി ഭംഗിയായി പൂർത്തീകരിച്ചിരിക്കുന്നു. റിപ്പോർട്ട് ഇവിടെ നിന്നും വായിക്കാം.

പാലയത്തുവയൽ സ്കൂൾ

മലായാളം വിക്കിപീഡിയയുടെ പിറന്നാൾ ആഘോഷങ്ങളുടെ തുടക്കം കുറിച്ച് നടന്ന വിക്കി വന - വിജ്ഞാന യാത്ര വിജയകരമായി പര്യവസാനിച്ചു. മലയാളം വിക്കിപീഡിയയുടെ പത്താംജന്മദിനത്തിന്റെ ഭാഗമായാണ് 2012 ഡിസംബർ എട്ടാം തീയതി കണ്ണൂർ ജില്ലയിലെ കണ്ണവത്തുള്ള പാലയത്തുവയൽ ഗവ: സ്കൂളിലേക്ക് ഒരു വിക്കി വിജ്ഞാനയാത്ര സംഘടിപ്പിക്കാനും സ്കൂളിൽ വെച്ച്‌ ഒരു സമ്മേളനം ചേരുവാനും അന്ന് സ്കൂളിൽ തങ്ങി പിറ്റേന്ന് അതിരാവിലെ സ്കൂളിൽ നിന്നും അകലെയല്ലാതെ കണ്ണവം കാട്ടിലെ കൊളപ്പയിലേക്ക്‌ കാട്ടിലൂടെ ഒരു വിക്കി വനയാത്ര നടത്താനും ആലോചിച്ചത്. കൂടുതൽ വിവരങ്ങൾ തുടർന്ന് വായിക്കുക.

വിക്കി വിജ്ഞാനയാത്ര

[തിരുത്തുക]

(ഡിസംബർ 8 ശനിയാഴ്ച്ച) ശനിയാഴ്ച്ച രാവിലെ ഒരു പത്തുമണിയോടെ എത്തുന്നവർക്കായി ഒരു ചെറിയ വാഹനം ഏർപ്പാട് ചെയ്ത് ഉച്ചവരെ കാണാവുന്ന കാഴ്ചകളെയാണ് വിജ്ഞാനയാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പഴശ്ശിരാജാവിന്റെ ക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം (ഇനിയും വിക്കിയിൽ ഒരു പേജ് ഇല്ല എന്ന് ഇന്നാണ് മനസ്സിലായത്) , തൊടീക്കളം ക്ഷേത്രം എന്നിവ രണ്ടുമണിക്കൂർ കൊണ്ട് കണ്ടുവരാവുന്നതാണ്. ആറളം വന്യജീവി സംരക്ഷണ കേന്ദ്രം അടുത്തുതന്നെയാണെങ്കിലും പോയി കാണുക എന്നത് ഏതാണ്ട് ഒരു മുഴുവൻ ദിവസം (അതിൽ കൂടുതലോ) വേണ്ട പരിപാടിയാണ്. ഏതാണ്ട് ഒരു മണിക്കൂർ എടുത്താൽ പേരിയ ചുരവും (കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്കുള്ള വഴി) ഒന്നു പോയി വരാം. കണ്ണൂർ ജില്ലയ്ക്ക് പുറത്തുള്ളവർക്കും ഇവിടങ്ങളിൽ കാര്യമായി വന്നിട്ടില്ലാത്തവർക്കും ഇത് തീർച്ചയായും വിജ്ഞാനപ്രദം തന്നെയായിരിക്കും. രാവിലെ വരാൻ (8-9 മണിയോടെ) വരുന്നവർക്ക് കുളിക്കുവാനും മറ്റും വേണ്ട ഏർപ്പാട് ചെയ്യുന്നതാണ്. ആദ്യം ആരെല്ലാം വരുന്നുണ്ടെന്ന് അറിയട്ടെ. ഉച്ച തിരിഞ്ഞ് എത്തുന്നവർ നേരെ സ്കൂളിലേക്ക് എത്തിയാൽ മതി.

വിക്കി വനയാത്ര

[തിരുത്തുക]

(ഡിസംബർ 9 ഞായറാഴ്ച്ച)

താമസം, സഞ്ചാരം, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇതേ താളിൽ ഉടൻ ലഭ്യമാവുന്നതാണു്. മാദ്ധ്യമപ്രവർത്തകർ, അക്കാദമിൿ രംഗത്തെ പണ്ഡിതർ എന്നിവരോടൊപ്പമുള്ള യാത്ര ഭൂമദ്ധ്യമേഖലാവനങ്ങളിലെ സ്വാഭാവികപ്രകൃതിയെ നേരിട്ടു കണ്ടറിയാനാഗ്രഹിക്കുന്നവർക്കു് ഒരു അസുലഭ അവസരം കൂടിയാണു്. എട്ടാം തീയതി കഴിഞ്ഞുള്ള രാത്രിയിലെ താമസം കാടിനോടടുത്തുള്ള ഒരു സ്കൂളിലെ ലളിതമായ സംവിധാനങ്ങളിലായിരിക്കും. പ്രാദേശികമായി തയ്യാറാക്കുന്ന ഭക്ഷണം, യാത്ര എന്നിവ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു.

അത്യന്തം വിജ്ഞാനപ്രദവും സാഹസികവുമായ ഈ പര്യവേക്ഷണയാത്രകളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഓരോ ദിവസത്തിനും പ്രത്യേകമായി, എത്രയും വേഗം തങ്ങളുടെ ഉപയോക്തൃനാമം ഇവിടെ ചേർക്കുക.(വനവകുപ്പിന്റെ നിയമങ്ങളും മറ്റു സാങ്കേതികപരിമിതികളും മൂലം പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20-25 ആയി നിജപ്പെടുത്തിയിട്ടുണ്ടു്.)

പരിപാടിയുടെ ഏകദേശ വിവരങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ എട്ടാം തിയതി കണ്ണൂർ ജില്ലയിലെ കണ്ണവത്തുള്ള പാലയത്തുവയൽ ഗവ: സ്കൂളിൽ വച്ച്‌ ഒരു സമ്മേളനം ചേരുവാനും അന്ന് സ്കൂളിൽ തങ്ങി പിറ്റേന്ന് സ്കൂളിൽ നിന്നും അകലെയല്ലാതെ കണ്ണവം കാട്ടിലെ കൊളപ്പയിലേക്ക്‌ കാട്ടിലൂടെ ഒരു യാത്ര നടത്തുവാനും തിരികെ ഉച്ചയ്ക്ക്‌ മടങ്ങിയെത്തി ഭക്ഷണത്തിനു ശേഷം പിരിയുവാനും തീരുമാനിച്ചിരിക്കുന്ന വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കട്ടെ.

ഇതിൽ ചില ഗുണവും ദോഷവും ഉണ്ട്‌.

പതിവിൽനിന്നും മാറി ഒരു കാട്ടിനു നടുവിലെ പുഴയോടു ചേർന്നുള്ള കൊച്ചുവിദ്യാലയത്തിൽ വച്ചു നടത്തുന്ന ഈ പരിപാടി അതിനാൽ തന്നെ വേറിട്ട ഒരു അനുഭവമായേക്കാം. പിറ്റേന്ന് കാടിനുള്ളിലേക്ക്‌ നടക്കുമ്പോൾ കൂടെ മരങ്ങളെയും ചെടികളെയും പൂമ്പാറ്റകളെയും പറ്റി അറിവുള്ളവർ ഉണ്ടാവും, അതും ഒരു നല്ല കാര്യമാവും.

ഏതെങ്കിലും പാസഞ്ചറിന്‌ ഓടിയെത്തി ഒരു ഓട്ടോ വിളിച്ച്‌ എത്തുവാൻ പറ്റില്ല, കാലേക്കൂട്ടി പ്ലാൻ ചെയ്തു വരണം. കാടാണ്‌ കാടിനു നടുവിലെ വിദ്യാലയമാണ്‌. പരിമിതമായ അംഗങ്ങളെയേ ഉൾപ്പെടുത്താനാവൂ. ആദ്യമാദ്യം പേരുതരിക. ഉറപ്പായും വരാൻപറ്റുമെങ്കിൽ മാത്രം പറയുക. കാരണം, ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ ഒന്നും അടുത്തില്ല. ഭക്ഷണമൊക്കെ, നേരത്തെ പറഞ്ഞ്‌ ഒരുക്കുന്നതാണ്‌.

എത്തേണ്ട മാർഗ്ഗം.

കൂത്തുപറമ്പിൽ നിന്നും 18 കിലോമീറ്റർ അകലെയാണ്‌ കോളയാട്‌. അവിടെ നിന്നും ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ ഒരു ബസ്‌ പെരുവയ്ക്ക്‌ ഉണ്ട്‌. അതിൽ കയറി പാലയത്തുവയൽ സ്കൂളിൽ ഇറങ്ങാം. (ഇതാണ്‌ ഒരേയൊരു ബസ്‌), ബസ്സിൽ കയറുന്നതിനു മുൻപേ ഊൺ കഴിച്ചിരിക്കണം. ബസ്സ്‌ കിട്ടിയില്ലെങ്കിൽ ഓട്ടോ കിട്ടും. വൈകുന്നേരത്തെയും പിറ്റേന്ന് രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം അവിടെ ഏർപ്പാട്‌ ചെയ്തിട്ടുണ്ട്‌. ബെഞ്ചിലും ഡെസ്കിലും കിടക്കുനതിന്‌ ചെറിയൊരുബെഡ്‌ ഷീറ്റ്‌, ഒരു എയർ പില്ലോ, ക്യാമറ, ഫോൺ, ടൂത്ത്‌ ബ്രഷ്‌, വല്ല കായോ കുരുവോ ചെടിയോ ശേഖരിക്കണമെങ്കിൽ ചെറിയ പ്ലാസ്റ്റിക്‌ കൂടുകൾ - ഇത്രയേ കരുതേണ്ടൂ.

തലേന്ന് വരാൻ പറ്റാത്തവർക്ക്‌ വനയാത്ര മാത്രമേ തത്പര്യമുള്ളൂ എങ്കിൽ രാവിലെ തന്നെ ഈ സ്ഥലത്ത്‌ എത്താൻ പറ്റും. മാവേലിയിലോ, മലബാറിലോ വരുന്നവർക്ക്‌ രാവിലെ തലശ്ശേരിയിൽ ഇറങ്ങി, പേരാവൂർക്കോ, കൊട്ടിയൂർക്കോ ഉള്ള ബസ്സിൽ കയറി ചങ്ങലഗേറ്റിൽ ഇറങ്ങുക. അവിടെ നിന്നുമാണ്‌ ഉള്ളിലേക്ക്‌ അഞ്ചുകിലോമീറ്റർ അകലെ നമ്മുടെ സ്കൂൾ.

ബാക്കി പിന്നെ.

എല്ലാ സംശയങ്ങളും ഇവിടെ ചോദിക്കാം.

ചങ്ങലഗെയ്റ്റിൽ നിന്നും പാലയത്തുവയലിനുള്ള വഴി

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

കാടിന്റെ ഒത്ത നടുവിലാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളുമായി ഒപ്പത്തിനൊപ്പം നിൽക്കാൻ തക്ക മികവുകൾ ഈ കൊച്ചുവിദ്യാലയം സ്വന്തമാക്കിയിട്ടുണ്ടു്. മറ്റൊരിടത്തുമില്ലാത്ത വണ്ണം സ്വന്തമായി പ്രക്ഷേപണനിലയം, പോസ്റ്റ് ഓഫീസ്, ഗണിതവിനോദശാല, കാഴ്ച്ചബംഗ്ലാവ് തുടങ്ങിയവ രൂപീകരിച്ചിട്ടുള്ള ഈ വിദ്യാലയം വിജ്ഞാനരംഗത്തു് പ്രയത്നിക്കുന്നവരെല്ലാം നേരിട്ടുചെന്നു കാണേണ്ട ഒരു മാതൃകാ സ്ഥാപനമാണു്. (കൂടുതൽ വിവരങ്ങൾ ടി.വി. വിനോദ് മാതൃഭൂമി ഗ്രന്ഥശാലയുടെ സൈറ്റിൽ എഴുതിയ തത്സമയം പാലയത്തു വയൽ എന്ന ഈ ലേഖനത്തിൽ വായിക്കാം.)

പ്രൊജക്ടറും സ്കൂളിലെ സ്മാർട് റൂമും ഉപയോഗിക്കാൻ നമുക്ക് സമ്മതമുണ്ട്. അതുകൊണ്ട് ആ രീതിയിലും തയ്യാറെടുപ്പ് നടത്താം. 8-ന് രാവിലെ എത്താൻ കഴിയുന്നവർക്ക് ഉച്ചവരെ പോവാനും കാണാനും പുരാതനവും പ്രശസ്തവുമായ തൊടീക്കളം ക്ഷേത്രം ഉണ്ട്. ആ രീതിയിൽ തയ്യാറെടുക്കുന്നവരും അറിയിക്കുമല്ലോ. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന ക്ഷേത്രമാണ് അത്. അവിടുത്തെ ചുമർ ചിത്രങ്ങൾ വളരെ പ്രശസ്തമാണ്. കാടിനെയും കാടിന്റെ മനോഹാരിതയേയും വഴിയിലെ കാഴ്ച്ചകളെയും പറ്റി ഏറെ പറയുന്നില്ല. വഴിക്ക് ഈ "ക്ഷേത്രം" കാണാം [1]. പോകുന്ന വഴിക്ക് തന്നെയാണ് ഈ[2] വലിയ ചീനി (Tetrameles nudiflora) മരവും. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ഇദ്ദേഹത്തെയും [3] കാണാം. ഇവർ ഇപ്പോഴും അയിത്തം ആചരിക്കുന്നവരാണ്. കഴിഞ്ഞ തവണ അവിടെ പോയപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് ഒരു മുണ്ട് കൊടുത്തിരുന്നു, സന്തോഷവാനായ അദ്ദേഹം അവരുടെ ആചാരങ്ങളെയും ചരിത്രത്തെയും പറ്റി വിവരിച്ചു തന്നു.

തൊടീക്കളം ക്ഷേത്രം
കണ്ണവം വനത്തിലെ ഒരു മഹാഗണി മരം

രണ്ടാം ശനിയാഴ്ചയും തുടർന്നുള്ള ഞായറാഴ്ചയുമായതിനാൽ വളരെ എളുപ്പമാണ് കാര്യങ്ങൾ. കേരളത്തിൽ എവിടെ നിന്നാണെങ്കിലും മാവേലിയിലോ മലബാറിലോ വൈകുന്നേരം കയറിയാൽ രാവിലെ എട്ട്-എട്ടരയോടെ ഇവിടെ എത്താം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ

[തിരുത്തുക]
  1. . വിശ്വപ്രഭ ViswaPrabha Talk
  2. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ
  3. Manjusha | മഞ്ജുഷ (സംവാദം) 05:22, 1 ഡിസംബർ 2012 (UTC)[മറുപടി]
  4. വിനയരാജ്
  5. ഡോ.ഫുആദ് ആദ്യ ദിവസത്തെ പരിപാടി എന്തൊക്കെയായിരിക്കുമന്ന് ഒന്ന് വിശദീകരിക്കാൻ സാധിക്കുമോ? --Fuadaj (സംവാദം) 13:28, 1 ഡിസംബർ 2012 (UTC)[മറുപടി]
  6. Will join on 8th eve --വൈശാഖ്‌ കല്ലൂർ (സംവാദം) 13:45, 1 ഡിസംബർ 2012 (UTC)[മറുപടി]
  7. ഷാജി .പി .പി
  8. മോഹനൻ എ വി
  9. സാജു .പി പി
  10. ഹനീഫ .കെ .പി
  11. മുസ്തഫ .കെ . (7 - 9 ഒൻപതിന് രാവിലെ ജോയിൻ ചെയ്യും)
  12. ലിബിന യു (8 നു വൈകുന്നേരം)
  13. സനൂപ്. കെ
  14. വിനീഷ് വിശ്വം (ദീപിക പത്രത്തിന്റെ ലേഖകനും
  15. + 1 ഛായാഗ്രാഹകനും)
  16. ഗഫൂർ മാഷ്
  17. വിനു മാസ്റ്റർ
  18. ജയരാജൻ മാഷ്
  19. ഗിരീഷ് മാഷ്
  20. രാജേന്ദ്രൻ മാഷ് (സ്വന്തമായിത്തന്നെ ശ്രീകണ്ഠാപുരം സ്കൂളിൽ ഒരു സസ്യ ഉദ്യാനം ഉണ്ടാക്കിയ അധ്യാപകൻ)
  21. മാത്യു ഉളിക്കൽ (നാട്ടു സസ്യ അറിവുകളിൽ വിദഗ്ധൻ)
  22. നീനു (പാമ്പുകളെപ്പറ്റി പഠനം നടത്തുന്ന വിദ്യാർഥി)
  23. ബാലകൃഷ്ണൻ വീരഞ്ചിറ (പ്രസിദ്ധ സസ്യ-ശലഭ പണ്ഡിതൻ)
  24. സുജേഷ്
  25. ഹരികൃഷ്ണൻ
  26. മിഥുൻ
  27. ജോസ്
  28. അമ്പിളി
  29. വിനോയ്
  30. ബിജു
  31. നൃപൻ
  32. അബ്ദുൾ സലാം .കെ.പി
  33. സി. സുനിൽ കുമാർ (മാതൃഭൂമി കണ്ണൂർ യൂനിറ്റ് സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ, കേരള ഗവണ്മെന്റ് വൈൽഡ് ലൈഫ് ബോർഡ് മെമ്പർ)
  34. ലാലു മേലേടത്ത് 16:47, 7 ഡിസംബർ 2012 (UTC)[മറുപടി]
  35. ഷഗിൽ തലശ്ശേരി

ഡിസംബർ 8 - ന് രാവിലെ 10 മണിക്ക് മുൻപ് എത്തുന്നവർ

[തിരുത്തുക]

(എത്തേണ്ടത് പേരാവൂരിൽ)

  1. സനൂപ്. കെ
  2. രാജേഷ് ഒടയഞ്ചാൽ
  3. മഞ്ജുഷ ഒ വി
  4. വിശ്വപ്രഭ ViswaPrabha Talk
  5. വിനീഷ് വിശ്വം (ദീപിക പത്രത്തിന്റെ ലേഖകനും
  6. + 1 ഛായാഗ്രാഹകനും)
  7. സുഗീഷ്

ഡിസംബർ 8 - ന് ഉച്ചയ്ക്ക് ശേഷം 1 മണിക്ക് മുൻപ് എത്തുന്നവർ

[തിരുത്തുക]

(എത്തേണ്ടത് കോളയാട്) കോളയാട് നിന്ന് 1.10 നുള്ള ബസ്സിൽ കയറി പാലയത്തുവയൽ സ്കൂളിൽ ഇറങ്ങുക.

ഡിസംബർ 8 - ന് വൈകുന്നേരം എത്തുന്നവർ

[തിരുത്തുക]

(എത്തേണ്ടത് പാലയത്തുവയൽ സ്കൂളിൽ. കോളയാടോ, ചങ്ങലഗെയ്റ്റിലോ ഇറങ്ങി ഓടോയ്ക്ക് വരേണ്ടിവരും)

  1. ലിബിന യു (8 നു വൈകുന്നേരം)
  2. വൈശാഖ് കല്ലൂർ
  3. ഗഫൂർ മാഷ്
  4. വിനു മാസ്റ്റർ
  5. ജയരാജൻ മാഷ്
  6. ഗിരീഷ് മാഷ്
  7. രാജേന്ദ്രൻ മാഷ് (സ്വന്തമായിത്തന്നെ ശ്രീകണ്ഠാപുരം സ്കൂളിൽ ഒരു സസ്യ ഉദ്യാനം ഉണ്ടാക്കിയ അധ്യാപകൻ)
  8. മാത്യു ഉളിക്കൽ (നാട്ടു സസ്യ അറിവുകളിൽ വിദഗ്ധൻ)
  9. നീനു (പാമ്പുകളെപ്പറ്റി പഠനം നടത്തുന്ന വിദ്യാർഥി)
  10. സി. സുനിൽ കുമാർ (മാതൃഭൂമി കണ്ണൂർ യൂനിറ്റ് സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ, കേരള ഗവണ്മെന്റ് വൈൽഡ് ലൈഫ് ബോർഡ് മെമ്പർ)(കൂടെചേരാൻ പറ്റുമോ എന്ന് ഉറപ്പില്ല, മറ്റു ഔദ്യോഗിക പരുപാടികൾ ഇല്ലെങ്കിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുന്നതാണ്.)
  11. കെ സി പത്മനാഭൻ ,പട്ടാന്നൂർ

ഡിസംബർ 9- ന് രാവിലെ 9 മണിക്ക് മുൻപ് എത്തുന്നവർ

[തിരുത്തുക]

(എത്തേണ്ടത് പാലയത്തുവയൽ സ്കൂളിൽ. കോളയാടോ, ചങ്ങലഗെയ്റ്റിലോ ഇറങ്ങി ഓടോയ്ക്ക് വരേണ്ടിവരും)

രാവിലെ 9 മണിക്കു മുമ്പ് ചങ്ങലഗെയ്റ്റിൽ എത്തുന്നവർക്ക് സ്കൂളിലേക്ക് എത്താൻ ജീപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതുകൊണ്ട് ബസ്സിൽ വരുന്നവർ കോളയാട് ഇറങ്ങുന്നതിനു പകരം ചങ്ങലഗെയ്റ്റിൽ ഇറങ്ങിയാൽ മതിയാവുന്നതാണ്.

  1. ബാലകൃഷ്ണൻ വീരഞ്ചിറ (പ്രസിദ്ധ സസ്യ-ശലഭ പണ്ഡിതൻ)
  2. ഷാജി പി.പി
  3. മോഹനൻ എ.വി
  4. സാജു പി.പി
  5. ഹനീഫ കെ.പി
  6. മുസ്തഫ കെ
  7. സുജേഷ്
  8. ഹരികൃഷ്ണൻ
  9. മിഥുൻ
  10. ജോസ്
  11. അമ്പിളി
  12. വിനോയ്
  13. ബിജു
  14. നൃപൻ
  15. അബ്ദുൾ സലാം .കെ.പി
  16. ലാലു മേലേടത്ത് 16:44, 7 ഡിസംബർ 2012 (UTC)(ബൈക്ക് ഇൽ വന്നാലൊ...?)[മറുപടി]
  17. ഷഗിൽ തലശ്ശേരി

ചിത്രങ്ങൾ

[തിരുത്തുക]

കൂടുതൽ ചിത്രങ്ങൾ കോമൺസിൽ ഉണ്ട്. ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.

പ്രവർത്തന റിപ്പോർട്ട്

[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷം വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികളോടെ സമുചിതമായി തന്നെ ആഘോഷിച്ചു. പരിപാടിയുടെ വിശദമായ റിപ്പോർട്ട് ഇവിടെ കൊടുത്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]