വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഡിങ്കോൾഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിൽ പറഞ്ഞിരിക്കുന്ന അർത്ഥത്തിലേക്ക് ഈ വാക്ക് എത്തിയിട്ടുണ്ടോ? അവലംബം എന്തെങ്കിലുമുണ്ടോ? --Vssun (സംവാദം) 19:14, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

"സത്താറും റിമയും ഡിങ്കോൾഫി ആകുന്നുണ്ടോ എന്ന് മാത്രം മനസ്സിലായില്ല." (https://twitter.com/l___I/status/193058536580857857)

"ബ്രിട്ടിഷ് പട്ടാളത്തിൽ സ്വതന്ത്ര ലൈഗികത നിലവിൽ അനുവദിച്ചിട്ടില്ല. എന്നു മാത്രമല്ല, യുദ്ധമുഖത്ത് സെക്സിനെ പറ്റി ചിന്തിക്കാൻ പോലും അനുവദിക്കില്ല. പിന്നെങ്ങനെ ഈ പട്ടാളക്കാരികൾ ഗർഭം സമ്പാദിക്കുന്നു ? ഒരേ റാങ്കിലുള്ള പട്ടാളക്കാരനും പട്ടാളക്കാരിയും ഡിങ്കോൾഫി ആയാലും കണ്ണടയ്ക്കുകയാണത്രേ പതിവ്. ഒരേ റാങ്കിലുള്ളവർക്ക് എന്തുമാകാമല്ലോ എന്നും പറഞ്ഞ് ബാക്കിയുള്ളവരും മിണ്ടാതിരിക്കും." (http://berlytharangal.com/?p=4448)

മലയാളി: “അതു കണ്ടോ?” പ്രമാണി: “എന്തു കണ്ടോന്ന്?” മലയാളി: “അതാ സാറിന്റെ അമ്മയെ എന്റച്ഛൻ ഡിങ്കോൾ‌ഫി സുഡാപ്ലിക്കേഷൻ ചെയ്യുന്നു… വല്ലോം പറയാനുണ്ടോ!!” (http://rajeshodayanchal.wordpress.com/2010/08/03/%E0%B4%AA%E0%B4%B6%E0%B5%81%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%AE/)

"പക്ഷെ ഒന്ന് പോയാൽ മറ്റൊനു എന്ന ചൊല്ല് പോലെ അതിനും ദൈവം വഴി കാണിച്ചു... ഞങ്ങൾ മുംബൈയിൽ എത്തി ശേഷം ഉള്ള ഒരു മാസത്തിനിടയിൽ മനീഷ് അടുത്ത ഫ്ലാറ്റിലെ വേലക്കാരിയും ആയി ഡിങ്കോൾഫി ആയിരുന്നു..." (http://neervilakamkoottam.wetpaint.com/page/nattapraanthukal.)

"എന്റെ പെണ്ണുമ്പിള്ള തങ്കയും അയൽപക്കത്തെ ഗോപിയും ഡിങ്കോൾഫി ആണെന്നുള്ളത് അങ്ങാടിപ്പാട്ടായിരിക്കുന്ന ഒരു ദുർഘടസന്ധിയിലാണു ഞാൻ. " (http://boolokam.com/archives/43921#ixzz1tAv9tkzf)

"പക്ഷെ ഞങ്ങളുടെ അന്നദാതാവായ രാജപ്പൻ ചേട്ടനെ പിന്നിൽ നിന്ന് പാര പണിയുന്ന തിരോന്തരംകാരനെ കൈകാര്യം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷെ അതിനു മുൻപ്‌ സംഗതി സത്യമാണെന്ന് ഉറപ്പിക്കണ്ടേ? അതിനു WINDOWS OPERATING ൽ വിദഗ്ദനായ മൂങ്ങ രാജുവിനെ ശട്ടം കെട്ടി. മൂങ്ങയുടെ റിപ്പോർട്ട് പോസിറ്റീവ്‌ ആകണേഎന്നാ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരുന്നു. സന്ധ്യയും ഉഷസുമായി മൂന്ന് ദിവസങ്ങൾ കടന്നു പോയി. നാലാം നാൾ മൂങ്ങയുടെ റിപ്പോർട്ട് കേട്ട ഞങ്ങൾ ഞെട്ടിപ്പോയി.. മൂങ്ങ പറഞ്ഞതിങ്ങനെ " സംഭവം സത്യമാണ്.തിരോന്തരം കാരനും ചേച്ചിയും തമ്മിൽ ഡിങ്കോൾഫി നടന്നു .പക്ഷേ...." മൂങ്ങ ബീഡി കത്തിച്ചു ഒരു പുക ആഞ്ഞെടുത്തു. "രാജപ്പൻ ചേട്ടൻ ഓൺദസ്പോട്ട് ഉണ്ടാരുന്നു" ആഞ്ഞെടുത്ത പുക മൂക്കിൽ കൂടിയു വായിൽ കൂടിയും വിട്ടു കൊണ്ടാണ് മൂങ്ങ രണ്ടാമത്തെ വാചകം പറഞ്ഞത്." (https://plus.google.com/104843433618336863440/posts/6diDZ7M7X2b)

— ഈ തിരുത്തൽ നടത്തിയത് വിശ്വ ജന്തു പരിഷത്ത് (സംവാദംസംഭാവനകൾ)

നെറ്റിൽത്തപ്പിയാൽ വിവിധ അർത്ഥങ്ങൾ ഈ വാക്കിന് കണ്ടെത്താം. കൃത്യമായ വാക്ക് മനസിൽ വരാത്ത സമയത്ത്, അല്ലെങ്കിൽ അത് തുറന്നുപറയുന്നത് അസഭ്യമാണെന്ന് കരുതുന്ന വേളയിൽ ഉപയോഗിക്കുന്ന വാക്കാണിതെന്നേ കരുതുന്നുള്ളൂ. ഉദാഹരണത്തിന് ഇവിടത്തെ ഉപയോഗം നോക്കുക. --Vssun (സംവാദം) 02:15, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

ഡിയര് വിസ്സുൻ, ഇയാൾ എന്തുവെണെങ്കിലും കരുതിക്കൊളു പക്ഷെ ഇതിന്റെ എറ്റവും കോമണായ അർഥം ഇതാണു. പിന്നെ താൻ കൊടുത്ത ലിങ്കിലെ അർഥം മുഴുവൻ തെറ്റാണു കേട്ടൊ. അതിൽ പറയുന്നതു പണ്ടാരം = Current, കോപ്പ് = Capacitor, ഡിങ്കോൾഫി = Charge എന്നാണു. മന്തബുദ്ദികൾക്ക് വരെ അറിയാം ഇതു പൊട്ടത്തരം ആണന്നു. താൻ ഇലക്റ്റ്രൊനിക് കടയിൽ ചെന്നു ഒരു കോപ്പ് തരാൻ പറയുമൊ? അല്ലെങ്കിൽ കരന്റു പോകുംബൊൾ പണ്ഡാരം പോയി എന്നുപറയുമൊ?

ഈ താളിന്റെ സൃഷ്ടി വിക്കിപീഡിയയുടെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളെ പരിഹസിക്കുന്ന വാണ്ടലിസമായി കണക്കാക്കുകയും കാര്യനിർവ്വാഹകർ എത്രയും പെട്ടെന്നു് താൾ നീക്കം ചെയ്യുകയും വേണമെന്നു് നിർദ്ദേശിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 09:48, 3 ഫെബ്രുവരി 2013 (UTC) [മറുപടി]

വിശ്വേട്ടാ float--Vinayaraj (സംവാദം) 09:59, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
float-- അതേ , ചുമരുതകർത്തുള്ള ചിത്രം രചന പ്രോത്സാഹിപ്പിക്കപ്പെടരുത്--ബിനു (സംവാദം) 10:04, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ നിയോളജിസം സംബന്ധിച്ച നയം ഇവിടെ ഉപയോഗിക്കാവുന്നതാണ്.

To support an article about a particular term or concept we must cite what reliable secondary sources, such as books and papers, say about the term or concept, not books and papers that use the term. An editor's personal observations and research (e.g. finding blogs, books, and articles that use the term rather than are about the term) are insufficient to support articles on neologisms because this may require analysis and synthesis of primary source material to advance a position, which is explicitly prohibited by the original research policy.

ഇതു പ്രകാരം ലേഖനം നീക്കം ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കിലും വിക്കിപീഡിയയെക്കാൾ വിക്കിനിഘണ്ടുവിനാണ് ഉള്ളടക്കം യോജിക്കുക -- റസിമാൻ ടി വി 10:16, 3 ഫെബ്രുവരി 2013 (UTC)[മറുപടി]