വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഇന്റർനാഷണൽ ചളു യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോഗോ അപ്‌ലോഡ്‌ ചെയ്യണം ഉത്ഭവം, വളർച്ച രോഷനോട് എഴുതാൻ പറഞ്ഞാൽ മതി ലോഗോ വിവാദത്തെ കുറിച്ച് ഒരു കുറിപ്പ് കൊടുക്കാം. സിവിലിയൻ (സംവാദം) 06:10, 25 ജൂൺ 2015 (UTC)[മറുപടി]


നീക്കം ചെയ്യാനുള്ള നിർദ്ദേശം[തിരുത്തുക]

ലേഖനം വന്ന് വിവരങ്ങൾ പൂർണ്ണമായും ചേർക്കുന്നതിനു മുൻപ് വേഗത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എന്തേർപ്പാടാണ് ഇർവിനേട്ടാ? വിവരങ്ങൾ വരുന്നതുവരെയെങ്കിലും കാത്തിരിക്കാനുള്ള ക്ഷമയില്ലേ.. അതും എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ? - Hrishi (സംവാദം) 10:41, 25 ജൂൺ 2015 (UTC)[മറുപടി]

തലക്കെട്ടിൽ നിന്നും തന്നെ ഇർവിനു കാര്യം മനസിലായെന്നു വേണം കരുതാൻ.

ഇന്റർനാഷണൽ ചളു യൂണിയൻ(ഐ.സി.യു) ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റും തമാശകൾ ഷെയർ ചെയ്യുന്നതിനുള്ള ഒരു ഓൺലൈൻ കമ്യൂണിറ്റിയും ആണ്. ഓൺലൈൻ ട്രോളിംഗ് എന്ന സങ്കേതം ഉപയോഗിച്ച് സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തമാശകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന പ്രമുഖ ഗ്രൂപ്പുകളിൽ ഒന്നാണ് ഐ.സി.യു.

ഇത്രയും വിവരം താളിൽ ഉണ്ടായിരുന്നു. ഇത് സാധാരണ എഴുതുന്ന അത്രയും വിവരങ്ങൾ ഉണ്ട്. പിന്നെ നിലവിൽ എഡിറ്റിങ്ങ് നടക്കുന്നു എന്ന് പ്രത്യേകം കുറിപ്പൊന്നും താളിൽ ഇട്ടിരുന്നില്ല. എന്തായാലും എഡിറ്റിങ്ങിനിടയിൽ അദ്ദേഹം താൾ നീക്കം ചെയ്തിട്ടില്ല. അദ്ദേഹം അഡ്മിനായിട്ടു കൂടി അതിൽ ഫലകം ഇട്ടല്ലേ ഉള്ളൂ. ഞാനായിരുന്നെങ്കിൽ ഒരു പക്ഷേ താൾ നീക്കം ചെയ്യുമായിരുന്നു. :) താൾ സൃഷ്ടിച്ച ആൾ പുതിയ ഉപയോക്താവല്ലാത്തതിനാൽ ധൈര്യമായി നീക്കം ചെയ്തേനേ. താളിൽ ആർക്കും കാത്തിരിക്കൂ എന്ന ഫലകം ചേർക്കാവുന്നതാണ്. താങ്കൾ അത് ചേർത്തിട്ടുണ്ടല്ലോ?--റോജി പാലാ (സംവാദം) 11:08, 25 ജൂൺ 2015 (UTC)[മറുപടി]

എഡിറ്റ്‌ അനക്കം നിന്ന ഒന്നര മണികൂർ ശേഷം ആണ് അനിയാ ഇട്ടത് . പിന്നെ കാത്ത് നിന്ന് ചെയ്യാനും മാത്രം ഇവിടെ ഇപ്പോ ആളനക്കം/ എഡിറ്റർമാർ ഒന്നും ഇല്ല . . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:33, 25 ജൂൺ 2015 (UTC)[മറുപടി]

ലേഖനം നിലവിൽ വിജ്ഞാനകോശരീതിയിൽത്തന്നെയാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് "വിജ്ഞാനകോശസ്വഭാവമില്ല" എന്ന കാരണത്താൽച്ചേർത്ത് SD ടാഗ് മാറ്റി AFD ആക്കിയിരിക്കുന്നു. --Harshanh (സംവാദം) 13:21, 27 ജൂൺ 2015 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

1 മുതൽ 3വരെയുള്ള അവലംബങ്ങളിൽ "ഇന്റർനാഷണൽ ചളു യൂണിയൻ" എന്ന സംഗതിക്ക് ശ്രദ്ധേയത നൽകുന്ന യാതൊരു പരാമർശവും ഇല്ല.

അവലംബം 4-ൽ (http://newsmoments.in എന്ന സൈറ്റിലെ വാർത്തയിൽ) പറഞ്ഞിരിക്കുന്നത്

ഇത്രയുമാണ്. ഇതിലെ ഒരു പരാമർശവും ശ്രദ്ധേയത നൽകുന്നില്ല. --സുഗീഷ് (സംവാദം) 18:22, 25 ജൂൺ 2015 (UTC)[മറുപടി]

3.12 മിനുറ്റ് വീഡിയോയിലും ശ്രദ്ധേയത അളക്കേണ്ടതുണ്ട്. ആദ്യം ശ്രദ്ധേയതാനയംഒന്നൂടി നോക്കുക.--സുഗീഷ് (സംവാദം) 20:27, 25 ജൂൺ 2015 (UTC)[മറുപടി]