വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ജൂലൈ 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ജൂലൈ 2023 >>

ജൂലൈ 24-28

ശരപ്പക്ഷി
ശരപ്പക്ഷി

എപ്പോഡിഫോർമീസ് കുടുംബത്തിലെ ഒരിനം പക്ഷികളാണ് ശരപ്പക്ഷികൾ അഥവാ സ്വിഫ്റ്റുകൾ. നേർത്ത് നീണ്ട ചുണ്ടും വലിയ വായുമുള്ള ഈ പക്ഷികളുടെ ഭക്ഷണം ചെറിയ പ്രാണികൾ, വണ്ടുകൾ തുടങ്ങിയവയാണ്. മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുള്ള കഴിവുമൂലമാണ് ഇവയ്ക്കു പേരു വരാൻ കാരണം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


ജൂലൈ 31

രാജശ്രീ വാര്യർ
രാജശ്രീ വാര്യർ

തോൽപ്പാവക്കൂത്ത് കലാകാരനാണ് രാമചന്ദ്ര പുലവർ. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തിയ ഇദ്ദേഹത്തിന് ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ പാവക്കൂത്ത്‌ അവതരിപ്പിച്ചു. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ഛായാഗ്രഹണം: കണ്ണൻഷൺമുഖം