രാമചന്ദ്ര പുലവർ
രാമചന്ദ്ര പുലവർ | |
രാമചന്ദ്ര പുലവർ | |
ജനനം | 1960 മേയ് 20 പാലക്കാട്, കേരളം |
പൗരത്വം | ഭാരതീയൻ |
രംഗം | തോൽപ്പാവക്കൂത്ത് |
പരിശീലനം | കൃഷ്‌ണൻകുട്ടി പുലവർ |
പുരസ്കാരങ്ങൾ | കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ് പത്മശ്രീ പുരസ്കാരം 2021[1] |
പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ[2] (20 മേയ് 1960). ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ പാവക്കൂത്ത് അവതരിപ്പിച്ചു. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തി.[3]. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ[തിരുത്തുക]
പാലക്കാട് കൂനന്തറയിൽ ജനിച്ചു. എട്ടാം വയസിൽ പിതാവ് കൃഷ്‌ണൻകുട്ടി പുലവരിൽനിന്നാണു പാവക്കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഗോമതി അമ്മാളാണു ഭാര്യ. പത്താം വയസിൽ കവളപ്പാറ ആര്യങ്കാവ് ഭഗവതിക്ഷേത്രത്തിൽ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചു. 1982 മുതൽ അഞ്ചുവർഷം മഹാരാഷ്‌ട്രയിലെ സാവാന്തവാടിയിൽ പാവക്കൂത്ത് പരിശീലിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കേരള സംസ്‌കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് തോൽപ്പാവകളെ ഉപയോഗിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. [4]
കേന്ദ്ര സംഗീതനാടക അക്കാദമിയിൽ നാടൻകലകളും പാവകളിയും എന്ന വിഷയത്തിൽ റിസോഴ്‌സ് പേഴ്‌സനാണ്.
പ്രധാന അവതരണങ്ങൾ[തിരുത്തുക]

- 1968-ൽ ലോകമലയാളസമ്മേളനത്തിൽ പാവക്കൂത്ത് അവതരിപ്പിച്ചു.
- 1979-ൽ റഷ്യയിലേക്കുളള പര്യടനം.
- മാലിന്യ മുക്‌ത കേരളം, ജലദൗർലഭ്യം, മതമൗത്രി, ഗാന്ധിചരിത്രം തുടങ്ങിയ തുടങ്ങിയ സംഭവങ്ങളെല്ലാം പാവക്കൂത്ത് രൂപത്തിൽ അവതരിപ്പിച്ചു. യേശുവിന്റെ കഥയെ ആസ്‌പദമാക്കി മിശിഹാ ചരിത്രം കൂത്ത് രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
കൃതികൾ[തിരുത്തുക]
- തോൽപ്പാവക്കൂത്ത്
പുരസ്കാരങ്ങൾ[തിരുത്തുക]
- 1998, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ്
- 2005, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്
- മദ്രാസ് ക്രാഫ്‌റ്റ് ഫൗണ്ടേഷന്റെ ദക്ഷിണചിത്രാ അവാർഡ്
- കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2012
- ചുമ്മാർ ചൂണ്ടൽ ഫോക്‌ലോർ അവാർഡ്
- 2021-ൽ പത്മശ്രീ പുരസ്ക്കാരം[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Press Release -Ministry of Home Affaris
- ↑ The tradition of Tholpavakoothu or shadow puppetry is vanishing in Kerala because of the paucity of well-trained artistes, say brothers K. Viswanatha Pulavar and K. Lakshmana Pulavar., ആതിര എം. "Fading away into the shadows". ദി ഹിന്ദു. Archived from the original on 2015-03-03. ശേഖരിച്ചത് 3 മാർച്ച് 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ എ.വി, മുകേഷ് (2019-06-18). "പാവക്കൂത്ത്, നിലനിൽപ്പിനായി ക്ഷേത്രം വിട്ടിറങ്ങിയ ദൈവകല, അതിജീവനം 03". mathrubhumi.com. മൂലതാളിൽ നിന്നും 2019-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-18.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ സി.കെ. ശശി പച്ചാട്ടിരി. "അംഗീകാരത്തിളക്കം". മംഗളം. ശേഖരിച്ചത് 2013 ജൂലൈ 31.
{{cite news}}
: Check date values in:|accessdate=
(help)