വിക്കിപീഡിയ:അനുമതിക്കായുള്ള നിർദ്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപീഡിയ:അനുമതിക്കായുള്ള നിർദ്ദേശം/തലക്കെട്ട്

നിലവിലെ നിർദ്ദേശങ്ങൾ

റോന്തുചുറ്റുന്നവർ( നിർദ്ദേശിക്കുക)

ആർക്കൊക്കെ റോന്തുചുറ്റുന്നവർക്കുള്ള അനുമതിയ്ക്കു് അപേക്ഷിക്കാം?

പൊതുവേ ലേഖനനിർമ്മാണത്തിൽ പരിചയസമ്പന്നരും സ്വന്തം സംഭാവനകളിലൂടെ മറ്റുപയോക്താക്കൾക്കിടയിൽ വിശ്വാസ്യത ആർജ്ജിച്ചിട്ടുള്ളവരുമായ ഉപയോക്താക്കൾക്കാണു് ഈ അനുമതി ലഭിക്കുക. അനുമതിക്കു് അപേക്ഷിക്കുന്നതിനു മുമ്പ് വിക്കിപീഡിയ:റോന്തുചുറ്റുന്നവർ എന്ന താളിൽ വിശദീകരിച്ചിട്ടുള്ള നയങ്ങളും നിബന്ധനകളും വായിച്ചു മനസ്സിലാക്കുക. ഈ വിശേഷാധികാരം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രയോഗിക്കേണ്ടതാണു്.

ഒരാൾക്കു് റോന്തുചുറ്റാനുള്ള അനുമതി ലഭിക്കാൻ സ്വയമോ മറ്റൊരാളുടെ നിർദ്ദേശം വഴിയോ അപേക്ഷിക്കാം. കാര്യനിർവ്വാഹകരുടെ വിവേചനബുദ്ധി അനുസരിച്ചു് യുക്തമെന്നു തോന്നുന്നുണ്ടെങ്കിൽ മികച്ച തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഉപയോക്താവിനു് ഈ അനുമതി പ്രത്യേകം അപേക്ഷിക്കാതെത്തന്നെ ലഭിച്ചെന്നും വരാം.

ഉപയോക്താക്കളുടെ അപേക്ഷകളും മേൽനടപടികളും

വിജയകുമാർബ്ലാത്തൂർ

റോന്ത് ചുറ്റാൻ ആഗ്രഹമുണ്ട്..--Vijayakumarblathur (സംവാദം) 16:40, 15 മാർച്ച് 2016 (UTC)

Hrishi

റോന്തു ചുറ്റുന്നവരിൽ കൂട്ടാമോ?. - Hrishi (സംവാദം) 10:24, 1 ജനുവരി 2013 (UTC)

നിജിൽ

റോന്തു ചുറ്റാൻ താത്പര്യമുണ്ട്.നിജിൽ പറയൂ 18:49, 23 ഫെബ്രുവരി 2013 (UTC)

YesY ചെയ്തു--KG (കിരൺ) 11:23, 25 ഫെബ്രുവരി 2013 (UTC)

Irshadpp

ഈ ഉപയോക്താവിന് വിക്കിപീഡിയയിൽ സ്വതവേ റോന്തു ചുറ്റൽ, മുൻപ്രാപനം നടത്തൽ, റോന്തുചുറ്റുന്നയാൾ എന്ന് പദവിക്ക് അർഹനാണെന്ന് മനസ്സിലാക്കുന്നു. വിക്കി വൽകരണം, പ്രൂഫ് വായന, അന്തർകണ്ണി ചേർക്കൽ തുടങ്ങിയ ഒട്ടേറെ മേഖലയിൽ ആത്മാർഥമായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷിച്ച് ബോധ്യപ്പെട്ടാൽ ഈ പദവികൾ അദ്ദേഹത്തിന് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.--സുഹൈറലി 05:38, 28 മേയ് 2013 (UTC)

ആർക്കൊക്കെ മുൻപ്രാപനാനുമതിയ്ക്കു് അപേക്ഷിക്കാം?

പൊതുവേ ലേഖനനിർമ്മാണത്തിൽ പരിചയസമ്പന്നരും സ്വന്തം സംഭാവനകളിലൂടെ മറ്റുപയോക്താക്കൾക്കിടയിൽ വിശ്വാസ്യത ആർജ്ജിച്ചിട്ടുള്ളവരുമായ ഉപയോക്താക്കൾക്കാണു് ഈ അനുമതി ലഭിക്കുക. അനുമതിക്കു് അപേക്ഷിക്കുന്നതിനു മുമ്പ് വിക്കിപീഡിയ:മുൻപ്രാപനം_ചെയ്യുന്നവർ എന്ന താളിൽ വിശദീകരിച്ചിട്ടുള്ള നയങ്ങളും നിബന്ധനകളും വായിച്ചു മനസ്സിലാക്കുക. മുൻപ്രാപനത്തിനുള്ള അധികാരം ഉത്തരവാദിത്തത്തോടെ പ്രയോഗിക്കേണ്ടതാണു്.

ഒരാൾക്കു് മുൻപ്രാപനം (Roll back) ചെയ്യാനുള്ള അനുമതി ലഭിക്കാൻ സ്വയമോ മറ്റൊരാളുടെ നിർദ്ദേശം വഴിയോ അപേക്ഷിക്കാം. കാര്യനിർവ്വാഹകരുടെ വിവേചനബുദ്ധി അനുസരിച്ചു് യുക്തമെന്നു തോന്നുന്നുണ്ടെങ്കിൽ മികച്ച തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഉപയോക്താവിനു് ഈ അനുമതി പ്രത്യേകം അപേക്ഷിക്കാതെത്തന്നെ ലഭിച്ചെന്നും വരാം.

ഉപയോക്താക്കളുടെ അപേക്ഷകളും മേൽനടപടികളും

മുൻപ്രാപനം( ഉപയോക്താവിനെ നിർദ്ദേശിക്കുക)

മുൻപ്രാപനം( അപേക്ഷിക്കുക)

അഖില് അപ്രേം

[[User:ചാണ്ടി|User:ചാണ്ടി

ഞാൻ മുന്നൂറ്റി പന്ത്രണ്ട് തിരുത്തുള്ള പാവമാണ്, 800 തിരുതൊന്നും ഇക്കാലത്ത് പിന്നിടില്ല, പക്ഷേ ഞാൻ മലയാളം വിക്കിയെ പ്രണയിക്കുന്നു.. ചാണ്ടി ...ടോക്ക് 2 മി 18:01, 28 ജനുവരി 2012 (UTC)

ഹിരുമോൻ

മുൻപ്രാപനാധികാരത്തിനായി സമർപ്പിക്കുന്നു.--ഹിരുമോൻ (സംവാദം) 04:41, 7 സെപ്റ്റംബർ 2012 (UTC)

4u Glafy Paul

വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം സജീവമാകുവാനായി ഇന്ന് അക്കൗണ്ട് ഉണ്ടാക്കി. എന്നാൽ കഴിയുന്നത്പോലെ ഞാൻ വിക്കിപീയയെ സഹായിക്കും എന്ന് ഉറപ്പ് തരുന്നു. ഉപയോഗം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട അനുമതികൾ നൽകി പ്രോത്സാഹിപ്പിക്കുക എന്ന അപേക്ഷയോടെ. 4u Glafy Paul (സംവാദം) 10:21, 24 സെപ്റ്റംബർ 2012 (UTC)

മുൻപ്രാപനാനുവാദം നൽകുന്നതിനാവശ്യമായ പരിചയമായിട്ടില്ലെന്ന് കരുതുന്നു. ധൈര്യമായി എഴുത്തും തിരുത്തും തുടരുക. വിക്കിപീഡിയയിൽ പ്രവർത്തനപരിചയം നേടുന്നതിനനുസരിച്ച് ഈ അനുമതികൾ താങ്കൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാണ്.--Vssun (സംവാദം) 16:50, 24 സെപ്റ്റംബർ 2012 (UTC)

Hrishi

മുൻപ്രാപനം ചെയ്യുന്നവരിൽ കൂട്ടാമോ?. - Hrishi (സംവാദം) 10:22, 1 ജനുവരി 2013 (UTC)

നിജിൽ

മുൻപ്രാപനാധികാരം നൽകാമോ?നിജിൽ പറയൂ 14:52, 13 മാർച്ച് 2013 (UTC)

Yes check.svg - നൽകി. --Vssun (സംവാദം) 10:40, 14 മാർച്ച് 2013 (UTC)

♥Aswini

മുൻപ്രാപനം ചെയ്യുന്നവരുടെ കൂട്ടത്തിൽ എന്നെയും ചേർക്കാമോ കൂട്ടരേ? --♥Aswini (സംവാദം) 14:41, 13 സെപ്റ്റംബർ 2013 (UTC)

ഇർഷാദ്|irshad

ഇർഷാദ്|irshad (സംവാദം) 08:40, 5 ഫെബ്രുവരി 2014 (UTC)

2014 ഫെബ്രുവരി 22-ന് മുൻപ്രാപനാവകാശവും, റോന്തുചുറ്റാനുള്ള അവകാശവും കിട്ടി. --ഇർഷാദ്|irshad (സംവാദം) 07:04, 29 നവംബർ 2015 (UTC)

Jadan Resnik Jaleel

മുൻപ്രാപ്രനം ചെയ്യാനുള്ള അനുമതി തരുമോ തന്നാൽ വിക്കിപീഡിയ ഉപയോഗം കുറച്ച കൂടി എളുപ്പം ആയേനെ.... --Jadan Resnik Jaleel(സംവാദം) 19:30, 02 നവംബർ 2015(UTC)

രൺജിത്ത് സിജി

മുൻപ്രാപ്രനം ചെയ്യാനുള്ള അനുമതി കിട്ടിയിരുന്നേൽ സൗകര്യമായിരുന്നു. ഇപ്പോൾ അതില്ലാത്തതുകൊണ്ട് നാൾവഴി മുഴുവനും തപ്പിപിടിച്ച് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. പരിഗണിക്കുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 03:17, 28 നവംബർ 2015 (UTC)

അരുൺ സുനിൽ കൊല്ലം

വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. നശീകരണ പ്രവർത്തനങ്ങളിൽ നിന്നും വിക്കിപീഡിയയെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. Roll back സേനയിൽ എന്നെയും ചേർക്കാമോ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 05:38, 22 ഫെബ്രുവരി 2016 (UTC)

സ്വതേ റോന്തുചുറ്റുന്നവർ (നിർദ്ദേശിക്കുക)

കാണുക:വിക്കി:സ്വതേ റോന്തുചുറ്റുന്നവർ


Njavallil

എനിക്ക് ഇതുനുള്ള കാര്യപ്രാപ്തിഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. --Njavallil ...Talk 2 Me 17:45, 11 നവംബർ 2011 (UTC)

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന താളിൽ നിന്നും മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നതുകൊണ്ട്, താങ്കൾക്ക് പ്രത്യേകിച്ചെന്തെങ്കിലും മാറ്റമോ സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നുകൂടി കൂട്ടിച്ചേർക്കട്ടെ. പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന മറ്റുപയോക്താക്കൾക്കാണ് ഇതുകൊണ്ട് ഗുണം ലഭിക്കുക. താങ്കളുടെ തിരുത്തൽചരിത്രം മെച്ചപ്പെടുന്നമുറക്ക് ഈ സൗകര്യങ്ങൾ ലഭിക്കുന്നതായിരിക്കും. --Vssun (സുനിൽ) 01:59, 12 നവംബർ 2011 (UTC)
X mark.svg Not done--കിരൺ ഗോപി 04:04, 12 ജനുവരി 2012 (UTC)

Aviyal

നമസ്കാരം, എനിക്ക് പ്രയോജനമില്ലെങ്കിലും സ്വന്തേ റോന്തുചുറ്റാൻ തുടങ്ങിയാൽ എനിക്ക് ഇച്ചിരികൂടി ധൈര്യം ലഭിച്ചേനെ. (എന്നെ വിശ്വസിക്കാം കേട്ടോ..... വിശ്വാസത്തിന്റെ കാര്യത്തിൽ കല്യാൺ ജുവലറി തോറ്റുപോകും.) Smiley.svgAviyalഅവിയൽFace-smile.svg 20:24, 25 ജനുവരി 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു - കാര്യപ്രാപ്തിയായില്ലെന്ന് കരുതുന്നു. --Vssun (സംവാദം) 02:18, 28 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു - തിരുത്തലുകൾ ഇപ്പഴും അവിയല് പരുവമാണ്. --മനോജ്‌ .കെ 03:37, 28 ജനുവരി 2012 (UTC)
X mark.svg Not done കാര്യപ്രാപ്തിയായിട്ടില്ല, സ്വന്തേ റോന്തുചുറ്റൽ എന്തെന്ന് കൂടി മനസ്സിലായിട്ടില്ലന്ന് കരുതുന്നു.--കിരൺ ഗോപി 06:33, 29 ജനുവരി 2012 (UTC)

akhilaprem

എനിക്ക് ഇതിനുള്ള യോഗ്യതയുണ്ടോ എന്നെനിക്കറിയില്ല. എന്നെങ്കിലും ഉണ്ടാവുകയാണെങ്കിൽ ലഭിച്ചാൽ മതിയാകും. എങ്കിലും ഒരപേക്ഷ, യോഗ്യതയുള്ളവർക്ക് ഇത് കൊടുക്കണം. അതുവഴി കൂടുതൽ തിരുത്തലുകൾ നടത്താൻ അത് അവർക്ക് ഒരു പ്രചോദനമാകും . അഖില് അപ്രേം (സംവാദം) 10:06, 29 ജനുവരി 2012 (UTC)

YesY ചെയ്തു - അഖിലിനെ സ്വതേ റോന്തുചുറ്റുന്നവർ സംഘത്തിൽ ഉൾപ്പെടുത്തി. --Vssun (സംവാദം) 01:56, 30 ജനുവരി 2012 (UTC)

ജദൻ സിംഗ്

വളരെ അടുത്ത കാലത്ത് ആണ് ഞാൻ വിക്കിപീഡിയയിൽ വന്നതെങ്കിലും.ദിവസവും ഒരുപാട് തിരുത്തലുകൾ നടത്തിയിട്ടുണ്ട്. എനിക്ക് ഇതിന് യോഗ്യത ഉണ്ടോ എന്ൻ അറിയില്ല. നിങ്ങൾ എന്നെങ്കിലും എനിക്ക് യോഗ്യത്യുയുണ്ടെന്ൻ കരുതുന്നുവെങ്കിൽ അന്ന എനിക്ക് തരിക. യോഗ്യതയുള്ളവർക്ക്‌ എല്ലാവര്ക്കും ഇത് നൽകുക കാരണം അവർ ആണ് നമ്മുടെ മലയാള വിക്കിപീഡിയയുടെ ശക്തി ഉപയോക്താവ്:Jadan.singh (സംവാദം) 10:34, 29 ഒക്ടോബർ 2015 (UTC)

N @ഉ:Jadan.singh - താങ്കളുടെ സംഭാവനകൾ മാനദണ്ഡം പാലിക്കാറായിട്ടില്ല. എന്തായാലും മുമ്പോട്ടുള്ള യാത്രയിൽ താങ്കൾക്ക് ഇത് തീർച്ചയായും ലഭിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:42, 29 ഒക്ടോബർ 2015 (UTC)

"കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം" എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇത് പൂർത്തികരിച്ച ശേഷം ഞാൻ അനുമതി ചോദിച്ചുകൊള്ളാം. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി ഉപയോക്താവ്:Jadan.singh 5.23, 29ഒക്ടോബർ 2015 (UTC)

Ovmanjusha

ഒവിമഞ്ജുഷക്ക് ഈ അധികാരം നൽകാമെന്ന് തോന്നുന്നു. റിയോ ഒളിമ്പിക്സ് തിരുത്തൽ യജ്ഞത്തിലും പഞ്ചാബ് തിരുത്തല‍്‍ യജ്ഞത്തിലും പങ്കെടുത്ത് നല്ല ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 06:50, 14 ഒക്ടോബർ 2016 (UTC)

@ഉ:Ranjithsiji ഈ ഉപയോക്താവിന് സ്വതേറോന്തുചുറ്റാനുള്ള അവകാശം ലഭ്യമാണ്. Ovmanjusha --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:18, 17 ഒക്ടോബർ 2016 (UTC)