വാറൻ‌ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാറൻ‌ കൗണ്ടി, ന്യൂയോർക്ക്
County
Warren County Municipal Center
Flag of വാറൻ‌ കൗണ്ടി, ന്യൂയോർക്ക്
Flag
Seal of വാറൻ‌ കൗണ്ടി, ന്യൂയോർക്ക്
Seal
Map of ന്യൂയോർക്ക് highlighting വാറൻ‌ കൗണ്ടി
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
Established1813
Named forJoseph Warren
സീറ്റ്Queensbury
വലിയ cityGlens Falls
വിസ്തീർണ്ണം
 • ആകെ.932 sq mi (2,414 km2)
 • ഭൂതലം867 sq mi (2,246 km2)
 • ജലം65 sq mi (168 km2), 6.9
ജനസംഖ്യ
 • (2010)65,707
 • ജനസാന്ദ്രത76/sq mi (29/km²)
Congressional district21st
സമയമേഖലEastern: UTC-5/-4
Websitewarrencountyny.gov

വാറൻ‌ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 65,707 ആയിരുന്നു.[1] കൗണ്ടി സീറ്റ് ക്വീൻസ്‌ബറിയാണ്.[2] ബങ്കർ ഹിൽ യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ വിപ്ലവ യുദ്ധ വീരനായ ജനറൽ ജോസഫ് വാറന്റെ ബഹുമാനാർത്ഥം കൗണ്ടിക്ക് പേര് നൽകപ്പെട്ടു.[3]

ചരിത്രം[തിരുത്തുക]

1683 ൽ ന്യൂയോർക്ക് പ്രവിശ്യയിൽ കൗണ്ടികൾ സ്ഥാപിതമായപ്പോൾ, ഇപ്പോഴത്തെ വാറൻ കൗണ്ടി അൽബാനി കൗണ്ടിയുടെ ഭാഗമായിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്തന്റെ വടക്കൻ ഭാഗവും ഇന്നത്തെ വെർമോണ്ട് സംസ്ഥാനം മുഴുവനായും ഉൾക്കൊണ്ടിരുന്ന ഈ പ്രദേശം വളരെ ബൃഹത്തും തത്വത്തിൽ, പടിഞ്ഞാറോട്ട് പസഫിക് മഹാസമുദ്രം വരെ വ്യാപിച്ചിരുന്നു. 1766 ജൂലൈ 3-ൽ കംബർ‌ലാൻ‌ഡ് കൗണ്ടി സൃഷ്ടിച്ചതിലൂടെയും 1770 മാർച്ച് 16-ന് ഗ്ലൗസെസ്റ്റർ കൗണ്ടി സൃഷ്ടിച്ചതിലൂടെയും ഇതിന്റെ വലിപ്പം കുറച്ചിരുന്നു. ഇവ രണ്ടും ഇപ്പോൾ വെർമോണ്ട് പ്രദേശത്ത് ഉൾപ്പെട്ടിരിക്കുന്നു. 1772 മാർച്ച് 12 ന്, ആൽ‌ബാനി കൗണ്ടിയിൽ അവശേഷിക്കുന്ന പ്രദേശങ്ങളെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുകയും, ഒരെണ്ണം ആൽ‌ബാനി കൗണ്ടി എന്ന പേരിൽ അവശേഷിക്കുകയും ചെയ്തു. മറ്റൊരു ഭാഗമായ ഷാർലറ്റ് കൗണ്ടിയിൽ (ഇംഗ്ലണ്ടിലെ മൂന്നാമൻ ജോർജ്ജ് രാജാവിന്റെ ക്യൂൻ-കൺസർട്ട് മെക്ലെൻബർഗ്-സ്ട്രെലിറ്റ്സിലെ ഷാർലറ്റിന്റെ പേര്) കിഴക്കൻ ഭാഗം ഉൾക്കൊള്ളുന്നു.

അമേരിക്കൻ വിപ്ലവ യുദ്ധ ജനറലും പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റുമായ ജോർജ്ജ് വാഷിംഗ്ടന്റെ ബഹുമാനാർത്ഥം 1778-ൽ ഷാർലറ്റ് കൗണ്ടി എന്ന പേര് വാഷിംഗ്ടൺ കൗണ്ടി എന്നാക്കി മാറ്റി.

1788-ൽ ക്ലിന്റൺ കൗണ്ടി രൂപീകരിച്ചതിലൂടെ വാഷിംഗ്ടൺ കൗണ്ടിയുടെ വലുപ്പം കുറയ്ക്കപ്പെട്ടു. നിലവിലെ ക്ലിന്റൺ കൗണ്ടിയേക്കാൾ വളരെ വലിയ ഒരു പ്രദേശമായിരുന്ന ഇതിൽ അക്കാലത്ത് മറ്റ് ന്യൂയോർക്ക് കൗണ്ടികളോ കൗണ്ടികളുടെ ഭാഗങ്ങളോ ഉൾപ്പെട്ടിരുന്നു. 1791 ൽ കേംബ്രിഡ്ജ് പട്ടണം അൽബാനി കൗണ്ടിയിൽ നിന്ന് വാഷിംഗ്ടൺ കൗണ്ടിയിലേക്ക് മാറ്റിയതോടെ വാഷിംഗ്ടൺ കൗണ്ടിയുടെ വലിപ്പം ഓരൽപ്പം വർദ്ധിച്ചു.

ജനറൽ ജോസഫ് വാറന്റെ ബഹുമാനാർത്ഥം 1813-ൽ വാറൻ കൗണ്ടി വാഷിംഗ്ടൺ കൗണ്ടിയിൽ നിന്ന് വേർപെടുത്തപ്പെട്ടു. കാൾഡ്‌വെൽ കുഗ്രാമത്തിലെ (ഇന്ന് ലേക് ജോർജ്ജ് വില്ലേജ് എന്നറിയപ്പെടുന്നു ലേക്ക് ജോർജ്ജ് കോഫി ഹൗസിലാണ് കൗണ്ടി ഉദ്യോഗസ്ഥർ ആദ്യമായി സമ്മേളിച്ചത്. കാൾഡ്‌വെൽ ഗ്രാമത്തിന്റെ രക്ഷാധികാരിയായിരുന്ന ജെയിംസ് കാൾഡ്‌വെൽ 1819 മുതൽ കൗണ്ടി സീറ്റായി പ്രവർത്തിക്കാൻ കുഗ്രാമത്തിനുള്ളിൽ ഭൂമി സംഭാവന ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2015-09-05. Retrieved October 13, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "The History of Warren County". Warren County Historical Society. Archived from the original on 2020-01-22. Retrieved August 9, 2010.
  4. "The History of Warren County". Warren County Historical Society. Archived from the original on 2020-01-22. Retrieved August 9, 2010.
"https://ml.wikipedia.org/w/index.php?title=വാറൻ‌_കൗണ്ടി&oldid=4080529" എന്ന താളിൽനിന്ന് ശേഖരിച്ചത്