വാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vani
ვანი
Tavisupleba street
Tavisupleba street
Country Georgia
MkhareImereti
ജനസംഖ്യ
 (2014)
 • ആകെ3,744
സമയമേഖലUTC+4 (Georgian Time)
ClimateCfa
വെബ്സൈറ്റ്vani.org.ge

പടിഞ്ഞാറൻ ജോർജ്ജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണമാണ് വാനി - Vani (Georgian: ვანი).[1] റിയോണി നദിയുടെ പോഷക നദിയായ സുലോറി നദിക്ക് സമീപമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഇമെറെതി പ്രവിശ്യയുടെ തലസ്ഥാന നഗരമായ കുറ്റെയ്‌സിയിൽ നിന്ന് തെക്കുപടിഞ്ഞാർ വശത്തായി 41 കിലോ മീറ്റർ ദൂരത്തായാണ് ഈ പട്ടണം നിലനിൽക്കുന്നത്. 2014 സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 3,744 ആണ്. 40 അയൽ ഗ്രാമങ്ങൾ അടങ്ങുന്ന വാനി നഗരസഭയുടെ ഭരണ സിരാകേന്ദ്രമാണ് ഈ പട്ടണം. 2014ലെ കണക്കുപ്രകാരം, മൊത്തം 557 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി 24,512 പേരാണ് ഈ നഗരസഭാ പരിധിയിൽ വസിക്കുന്നത്. 2007 ഒക്ടോബർ 24ന് ഈ പട്ടണം യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.[2]

ചരിത്രം[തിരുത്തുക]

1947മുതൽ വാനി പട്ടണത്തിന്റെ സമീപ പ്രദേശങ്ങളിൽ വ്യവസ്ഥാപിതമായി നടത്തിയ പുരാവസ്തു പഠനങ്ങൾ പുരാതന കോൽഷിസ് ഭരണകാലത്തെ സമ്പന്നമായ പ്രദേശമായിരുന്നു ഇത് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഈ പ്രദേശത്തിന്റെ പുരാതന പേര് എന്താണെന്ന് അറിവായിട്ടില്ല. എന്നാൽ, തുടർച്ചയായ ജനവാസമുണ്ടായിരുന്ന നാലു ഘട്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടം ബിസി എട്ടു മുതൽ ഏഴ്‌വരെയുള്ള നൂറ്റാണ്ടിലാണ്. ഈ കാലയളവിൽ വാനി ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്നുവെന്നാണ് കണക്കാക്കുന്നത്. രണ്ടാം ഘട്ടം, ഏഴാം നൂറ്റാണ്ടിന്റെ അവസാനവും ആറാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ നാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെയുമാണ്. ഇത് വ്യക്തമാക്കുന്ന സാംസ്‌കാരിക പാളികൾ, മരം കൊത്തിയ രൂപങ്ങൾ, പാറകളിൽ കൊത്തിയ ബലിക്കല്ലുകൾ, സമ്പുഷ്ടമായ ശവസംസ്‌കാരങ്ങളുടെ ശേഷിപ്പുകൾ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോൽഷിസ് രാജവംശത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു ഈ കാലഘട്ടതിൽ വാനി എന്നാണ് ഈ തെളിവുകളിൽ നിന്നുള്ള നിഗമനം. നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ബിസി മൂന്നാം നൂറ്റാണ്ടിൻ ആദ്യ പകുതി വരെയുള്ള കാലയളവാണ് മൂന്നാം കാലഘട്ടം. ഇത് വ്യക്തമാക്കുന്ന സമ്പന്നമായ ശവകുടീരങ്ങളും ശിലാ രൂപങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ മധ്യമുതൽ ബിസി ഒന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണ് നാലാം ഘട്ടം. പ്രതിരോധ മതിലുകൾ, ചെറിയ ഗോപുരങ്ങൾ, പക്ഷി സങ്കേതങ്ങൾ, ക്ഷേത്രങ്ങൾ, ബലി പീഠങ്ങൾ, ലോഹത്തിൽ തീർത്ത അവശിഷ്ടങ്ങൾ തുടങ്ങി, മൂന്നാം നൂറ്റാണ്ട് മുതൽ ഒന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലേതെന്ന് കരുതുന്ന തെളിവുകൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു രേഖകൾ വ്യക്തമാക്കുന്നത് പ്രകാരം വാനി ഒരു മതപരമായ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു. ബിസി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ നഗരത്തിന്റെ തകർച്ചയുണ്ടായത്. പിൽക്കാലത്ത്, വാനി ഒരു ഗ്രാമമായി തുടർന്നു. പിന്നീട്, ഔദ്യോഗികമായി ഈ പ്രദേശത്തിന് പട്ടണ പദവി ലഭിക്കുന്നത് 1981ലാണ്. 1985ൽ നിർമ്മിച്ച ഒരു മ്യൂസിയം ഇവിടെ നിലനിൽക്കുന്നുണ്ട്. പുരാതന കോൽഷിസ് രാജവംശത്തിന്റെ അതുല്യമായ ചില ശേഷിപ്പുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.[3] [4]

വാൻ പട്ടണത്തിൽ നിന്ന് കണ്ടെടുത്ത പുരാതന സ്വർണ്ണാഭരണങ്ങൾ

പേരിന് പിന്നിൽ[തിരുത്തുക]

പഴയ ജോർജിയൻ ഭാഷയിൽ വീട്, സ്റ്റേഷൻ, ടൗൺ, ഹൗസിങ് എന്നീ അർത്ഥമുള്ള വാൻ എന്ന പദത്തിൽ നിന്നാണ് വാനി എന്ന പേര് ഉത്ഭവിച്ചതെന്നാണ് ജോർജ്ജിയൻ പണ്ഡിതൻമാരുടെ നിഗമനം

അവലംബം[തിരുത്തുക]

  1. http://www.vani.org.ge/
  2. ვანის ნაქალაქარი (ინგლისურ ენაზე) იუნესკოს ოფიციალური საიტი
  3. Lordkipanidze O., "Vani, An Ancient City of Colchis." Greek, Roman and Byzantine Studies. 32(2): 151-195, 16 plates. Durham, USA, 1991.
  4. http://www.museum.ge/web_page/index.php?id=6 Otar Lordkipanidze Vani Archeological Museum

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാനി&oldid=3562281" എന്ന താളിൽനിന്ന് ശേഖരിച്ചത്