വഴികുലുക്കി
വഴികുലുക്കി (Grey Wagtail) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. cinerea
|
Binomial name | |
Motacilla cinerea Tunstall, 1771
| |
Synonyms | |
Motacilla melanope |
വാലുകുലുക്കി കുടുംബത്തിൽ പെട്ടതാണ് വഴികുലുക്കി[2] [3][4][5] എന്നു വിളിക്കപ്പെടുന്ന ഈ ചെറിയ കിളി. വലിയ വാലുകുലുക്കിയേക്കാൾ ചെറിയ ഇവയ്ക്ക് ഏകദേശം 18–19 സെ.മീ നീളമുണ്ടാവും. ഇവയുടെ പുറം ചാര നിറവും അടിഭാഗം ഏറെക്കുറേ മഞ്ഞനിറവുമാണ്. വെളുത്ത് മങ്ങിയ പുരികവും കറുപ്പും വെളുപ്പും നിറഞ്ഞ വാലും വാൽമൂടിയുള്ള മഞ്ഞ നിറവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടുപാതകളിലും അരുവികളിലും പുഴയോരങ്ങളിലും ഒറ്റയ്ക്കായി ഇവ ഇരതേടുന്നത് കാണാം. ഹിമാലയത്തിന് വടക്ക് കൂടുകെട്ടുന്ന ഇവ സപ്തംബർ മാസത്തോടെ കേരളത്തിലെത്തുന്നു. ഏപ്രിൽ മാസത്തേടെ തിരിച്ച് പോകുകയും ചെയ്യുന്നു.
മറ്റു വാലുകുലുക്കികളെപ്പോലെ തന്നെ കൂടെക്കൂടെ വാലു കുലുക്കുന്ന ഇവ, ചെറിയ ഉയരങ്ങളിലേ പറക്കാറുള്ളു.
വിവരണം
[തിരുത്തുക]കനം കുറഞ്ഞ ഈ പക്ഷിയുടെ കണ്ണിനു ചുറ്റുമുള്ള വെള്ള വളയം പൂർണ്ണമല്ല. മുകൾവശം ചാരനിറമാണ്. ഗുദത്തിന് മഞ്ഞനിറമുണ്ട്. അടിവശം വെള്ള നിറമാണ്. ഇതുപയോഗിച്ച് ഇവയെ തിരിച്ചറിയാം. പ്രജനന കലത്ത് പൂവന് ക്ഴുത്ത് കറുത്തതായിരിക്കും. മീശപോലുള്ള വെള്ള വരകളുണ്ടായിരിക്കും.
ഭക്ഷണം
[തിരുത്തുക]ഇവ ഒറ്റ്യ്ക്കൊ ജോടികളായോ ഇര തേടുന്നു. പുൽമേടുകളിലും ആഴം കുറഞ്ഞ ചതുപ്പുകളിലും വെള്ളത്തിലെ പാരകളിലും മരങ്ങളിലും ഇര തേടാറുണ്ട്. .[6]
പ്രജനനം
[തിരുത്തുക]ഇവ ഏപ്രിൽ മുതൽ ജൂലായ് വരെ പ്രജനനം നടത്തുന്നു. നല്ല ഒഴുക്കുള്ള അരുവികളുടേയീ പുഴകളുടേയോ അടുത്താണ് കൂട് ഒരുക്കുന്നത്. കല്ലുകൾക്കും വേരുകളും ഇടയിലുള്ള ഒരു സ്ഥലമാണ് കൂറ്റിന് തിരഞ്ഞെടുക്കുന്നത്. .[6] യൂറോപ്പിൽ മനുഷ്യ നിർമ്മിതികളിലെ പൊത്തുകളിലാണ് കൂട് ഉണ്ടാക്കുന്നത്. 3-6 മുട്ടകളിടും. .[7] വെള്ളത്തിലെ നട്ടെല്ലില്ലാത്ത ജീവികൾ, പ്രാണികൾ ചീവീടുകൾ എന്നിവയാണ് ഭക്ഷണം. [8] തണുപ്പുകാലത്ത് ഇവ ചെറുകൂട്ടങ്ങളായാണ് ചേക്കേറുക. [9] തണുപ്പുകലത്ത് ഇവ ഒരേ സ്ഥലത്തേക്കാണ് തിരിച്ചുവരുന്നത്. [10][11]
ചിത്രശാല
[തിരുത്തുക]-
Motacilla cinerea cinerea
അവലംബം
[തിരുത്തുക]- ↑ "Motacilla cinerea". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 Oct 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 Rasmussen PC and Anderton, JC (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 317.
- ↑ Klemp S. (2000). "Effects of parental effort on second brood, moult and survival in the Grey Wagtail Motacilla cinerea" (PDF). Ardea. 88 (1): 91–98.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Santamarina, Jesus (1989). "The Grey Wagtall (Motacilla cinerea) diet in the Ulla river basin, Galicia. NW Spain" (PDF). Ardeola (in Spanish). 37 (1): 97–101.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Neelakantan, KK (1964). "Roosting of the Grey Wagtail [Motacilla caspica (Gmelin)] in the Thekkady Wild Life Sanctuary". J. Bombay Nat. Hist. Soc. 61 (3): 691–692.
- ↑ Ali, S and Ripley, S D (1998). Handbook of the birds of India and Pakistan. Volume 9 (2 ed.). pp. 290–292.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Nickell, Walter P (1968). "Return of Northern Migrants to Tropical Winter Quarters and Banded Birds Recovered in the United States". Bird-Banding. 39 (2): 107–116. doi:10.2307/4511469.