ഉള്ളടക്കത്തിലേക്ക് പോവുക

വള്ളത്തോൾ നാരായണമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വള്ളത്തോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആധുനിക കവിത്രയം

കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ(16 ഒക്ടോബർ 1878 - 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത്കളിൽ ഒന്നായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരളവാല്മീകി പേരിൽ അറിയപ്പെട്ടു, കാരണം വാല്മീകിയുടെ രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. രാജ്യസ്നേഹം കൊണ്ട് ദേശീയകവി എന്നും അറിയപ്പെട്ടു.

(കൂടുതൽ വിവരങ്ങൾ താഴെ തന്നിരിക്കുന്നു. നിങ്ങൾക്ക് എന്തറിയണമോ അത് നെക്കുക.)

ജീവിതരേഖ

[തിരുത്തുക]

1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.[1] അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.[2]

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു.

സാഹിത്യ ജീവിതം

[തിരുത്തുക]

പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ.[3] 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി.[3] തുടർന്ന് ഭാഷാപോഷിണി, കേരള സ ഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.[3] വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.[4]

1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണ് എന്റെ ഗുരുനാഥൻ.[2] ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് ബാപ്പുജി.

വള്ളത്തോൾ രചിച്ച പുസ്തകങ്ങൾ

[തിരുത്തുക]
കൃതി‌പ്രസാധകർവർഷം
അച്ഛനും മകളുംമംഗളോദയം-തൃശ്ശൂർ1936
അഭിവാദ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1956
അല്ലാഹ്-1968
ആരോഗ്യചിന്താമണി വള്ളത്തോൾ ഗ്രന്ഥാലയം - ചെറുതുരുത്തി
ഇന്ത്യയുടെ കരച്ചിൽവെള്ളിനേഴി-പാലക്കാട്1943
ഋതുവിലാസംവിദ്യാവിലാസം-കോഴിക്കോട്1922
എന്റെ ഗുരുനാഥൻവെള്ളിനേഴി-പാലക്കാട്1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപംഎ.ആർ.പി-കുന്നംകുളം1917
ഓണപ്പുടവവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1950
ഔഷധാഹരണംമംഗളോദയം-തൃശ്ശൂർ1915
കാവ്യാമൃതംശ്രീരാമവിലാസം-കൊല്ലം1931
കൈരളീകടാക്ഷംവി.പി-തിരുവനന്തപുരം1932
കൈരളീകന്ദളംസുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ1936
കൊച്ചുസീതമംഗളോദയം-തൃശ്ശൂർ1930
കോമള ശിശുക്കൾബാലൻ-തിരുവനന്തപുരം1949
ഖണ്ഡകൃതികൾവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1965
ഗണപതിഎ.ആർ.പി-കുന്നംകുളം1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1914
ദണ്ഡകാരണ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1960
ദിവാസ്വപ്നംപി.കെ.-കോഴിക്കോട്1944
നാഗിലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
പത്മദളംകമലാലയം-തിരുവനന്തപുരം1949
പരലോകംവെള്ളിനേഴി-പാലക്കാട്
ബധിരവിലാപംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1917
ബന്ധനസ്ഥനായ അനിരുദ്ധൻഎ.ആർ.പി-കുന്നംകുളം1918
ബാപ്പുജിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഭഗവൽസ്തോത്രമാലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം-1921
രണ്ടക്ഷരംസരസ്വതീ വിലാസം-തിരുവനന്തപുരം1919
രാക്ഷസകൃത്യംഎസ്.വി-തിരുവനന്തപുരം1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾമാതൃഭൂമി-കോഴിക്കോട്1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോൾ കവിതകൾഡി.സി.ബുക്സ്-കോട്ടയം2003
വള്ളത്തോൾ സുധവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
വിലാസലതികഎ.ആർ.പി-കുന്നംകുളം1917
വിഷുക്കണിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1941
വീരശൃംഖലവി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1942
ശിഷ്യനും മകനുംഎ.ആർ.പി-കുന്നംകുളം1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1922
സാഹിത്യമഞ്ജരി-നാലാം ഭാഗംഎ.ആർ.പി-കുന്നംകുളം1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗംഎ.ആർ.പി-കുന്നംകുളം1926
സാഹിത്യമഞ്ജരി-ആറാം ഭാഗംഎ.ആർ.പി-കുന്നംകുളം1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗംഎ.ആർ.പി-കുന്നംകുളം1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗംഎ.ആർ.പി-കുന്നംകുളം1959
സാഹിത്യമഞ്ജരി-പത്താം ഭാഗംഎ.ആർ.പി-കുന്നംകുളം1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1970
സ്ത്രീവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1944
റഷ്യയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഗ്രന്ഥവിചാരംമംഗളോദയം-തൃശ്ശൂർ1928
പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും | | പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളുംമാതൃഭൂമി-കോഴിക്കോട്1986പ്രസംഗങ്ങള

ചിത്രയോഗം (മഹാകാവ്യം) - 1914

പുരസ്കാരങ്ങൾ

[തിരുത്തുക]
  1. കവിതിലകൻ
  2. കവിസാർവഭൗമ
  3. പത്മവിഭൂഷൺ

അവലംബം

[തിരുത്തുക]
  1. ലേഖകൻ, മനോരമ. "ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത്". manoramaonline.com. മനോരമ ഓൺലൈൻ. Retrieved 20 നവംബർ 2020.
  2. 1 2 "വള്ളത്തോൾ നാരായണമേനോൻ – പൂക്കാലം". Archived from the original on 2022-09-21. Retrieved 2022-09-21.
  3. 1 2 3 "Vallathol Narayana Menon". Kerala Sahitya Akademi. Retrieved 18 April 2014.
  4. A. Sreedhara Menon (1982). The Legacy of Kerala. DC Books. p. 77. ISBN 9788126437986.

പുറത്തേക്കുള്ള കണ്ണി കൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വള്ളത്തോൾ_നാരായണമേനോൻ&oldid=4595425" എന്ന താളിൽനിന്ന് ശേഖരിച്ചത്