Jump to content

വരവാലൻ ഗോഡ്‌വിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വരവാലൻ ഗോഡ്‌വിറ്റ്
Breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. lapponica
Binomial name
Limosa lapponica
(Linnaeus, 1758)
മുത്ർന്നത്, Texel, Netherlands

വരവാലൻ ഗോഡ്‌വിറ്റ് (ലിമോസ ലാപ്പോണിക്ക) ഒരു ജലപക്ഷിയാണ്. സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സി‍ൽപ്പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ. ദീർഘദൂരം സഞ്ചരിക്കുന്ന ദേശാടനപ്പക്ഷിയാണ്. കക്കകളും മറ്റുമാണ് ഇവയുടെ സ്ഥിരം ആഹാരം. ആഹാരം സുഭിക്ഷമായിട്ടുള്ളിടങ്ങളിലേക്ക് ഒരുമിച്ചു പറന്നുപോകുന്നത് ഇവയുടെ ശീലമാണ്. ചെറുതായി മുകളിലേക്കു കൂർത്തിരിക്കുന്ന കൊക്കുകളാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം. ഗോഡ്‌വിറ്റുകളെ ഒരുകാലത്ത് ബ്രിട്ടനിലും മറ്റും ഭക്ഷണായി ഉപയോഗിച്ചിരുന്നു.[2]

രൂപ വിവരണം

[തിരുത്തുക]
പ്രജനന സമയമല്ലാത്തപ്പോൾ,ആസ്ത്രേലിയയിൽ

കാലിനു നീലം കുറവാണ്. കഴുത്തും നെഞ്ചും വയറും നരച്ച വെളുപ്പാണ്. കേരളത്തിൽ കാണുമ്പോൾ തവിട്ടു വരകൾ കാണും. കാലുകൾക്ക് കറുപ്പു നിറം. അറ്റം കൂർത്ത കൊക്കുണ്ട്. തലയിലേയും കഴുത്തിലേയും വരകൾ നേർത്തതാണ്. കൂട്ടമായാണ് സഞ്ചരിക്കുന്നത്. നീളം 37-41 സെ.മീ. നീളം 70-80 സെ.മീ ചിറകു വിരിപ്പ്. പൂവൻ പിടയേക്കാൾ ചെറുതാണ്. പൂവന് 190-400 ഗ്രാം തൂക്കം. പിടയ്ക്ക് 260-630 ഗ്രാമും. കൊക്കിന്റെ കട ഭാഗം പിങ്കും പിന്നെ കറുപ്പും.[3]

വിതരണം

[തിരുത്തുക]
ദേശാടാന പാത

പൂർവ്വേഷ്യ, അലാസ്ക, ഓസ്ട്രേലിയ, ആഫ്രിക്ക, വടക്കു പടിഞ്ഞാറൻ യൂറോപ്പ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.[4][5][6]

ന്യൂസിലാന്റിൽ നിന്നു ചൈനയിലെ മഞ്ഞക്കടലിലേക്ക് നടത്തിയ നിറുത്താതെ 9575 കിമീ. പറന്നത് ക്ലൈവ് മിന്റൻ (ഓസ്ട്രേലിയൻ വേഡർ പഠന സംഘം) രേഖപ്പെടുത്തിയിട്ടുണ്ട്.[7][8] 2022-ൽ ഉത്തരധ്രുവമേഖലയ്ക്കു സമീപം കാനഡയോട് അടുത്ത് കിടക്കുന്ന യുഎസിന്റെ അലാസ്ക സംസ്ഥാനത്തു നിന്നു പറന്ന ഈ പക്ഷി ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയ വരെ 13,560 കിലോമീറ്റർ ദൂരം നിർത്താതെ പറന്നു.

ഭക്ഷണം

[തിരുത്തുക]

ജല ജീവികളും പ്രാണികളും കവചമുള്ള ഞവുനി പോലുള്ള ജീവികളും ജല സസ്യങ്ങളുമാണ് ഭക്ഷണം. നടന്നാണ് ഇര തേടുന്നത്.

പ്രജനനം

[തിരുത്തുക]
മുട്ട in the collection of MHNT
കുട്ടം ഇറങ്ങുന്നു, ആസ്ത്രേലിയയിൽ.വാലിലെ വരകൾ ശ്രാദ്ധിക്കുക.

സ്കാൻഡിനേവിയ, ഉത്തര ഏഷ്യ, അലാസ്ക എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. പായലൊ ച്ടികളൊ കൊണ്ട് ഉൾഭാഗം മൃദുവാക്കിയിട്ടുള്ള ചെറിയ കോപ്പ പോലുള്ള കൂടാണ്. പൂവനും പിടയും ചേർന്നാണ് അടയിരിക്കുന്ന തും കുഞ്ഞുങ്ങളെ വളർത്തുന്നതും.

അവലംബം

[തിരുത്തുക]
  1. "Limosa lapponica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. "അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക്, നിർത്താതെ പറന്നത് 13,560 കിലോമീറ്റർ; ലോക റെക്കോർഡിട്ട് ദേശാടനപ്പക്ഷി". Retrieved 2022-11-03.
  3. Snow, D. W.; Perrins, C. M. (1998). The Birds of the Western Palearctic (Concise ed.). OUP. ISBN 0-19-854099-X.
  4. Heather, Barrie; Robertson, Hugh (2005). The Field Guide to the Birds of New Zealand (Revised ed.). Viking. ISBN 0-14-302040-4.
  5. [https://web.archive.org/web/20130208183450/http://birdingnz.co.nz/newzealandbirds.php?aid=139 Archived 2013-02-08 at the Wayback Machine. New Zealand Birding Network Brings You The Best Of New Zealand Birding
  6. Stap, Don. "The Flight of the Kuaka." Living Bird. Autumn, 2009
  7. "Shorebird Migration". Archived from the original on 2009-05-09. Retrieved 2015-10-17.
  8. "Extreme endurance flights by landbirds crossing the Pacific Ocean: ecological corridor rather than barrier?" (PDF). Proc Biol Sci. 276 (1656): 447–57. 2009. doi:10.1098/rspb.2008.1142. {{cite journal}}: Cite uses deprecated parameter |authors= (help)

പുറത്തെക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വരവാലൻ_ഗോഡ്‌വിറ്റ്&oldid=4080522" എന്ന താളിൽനിന്ന് ശേഖരിച്ചത്