വത്സനാഭി
വത്സനാഭി | |
---|---|
![]() | |
Plant in flower, Austria | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. napellus
|
Binomial name | |
Aconitum napellus |
അരമീറ്ററോളം ഉയരത്തിൽ വളരന്നതും വിഷമായതുമായ ഒരു ഔഷധ സസ്യമാണ് വത്സനാഭി. വിഷമായതിനാൽ ശുദ്ധിചെയ്ത് നിയന്ത്രിതമായെ ഉപയോഗിക്കാറുള്ളു. സംസ്കൃതത്തിൽ വത്സനാഭഃ, വിഷം, ഗരലം, ജാംഗുലം എന്നൊക്കെ പേരുകളുണ്ട് ഇവയ്ക്ക്. ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോനൈറ്റ് എന്നറിയുന്നു. വേര് (കിഴങ്ങ്) മാത്രമാണ് ഔഷധയോഗ്യമായ ഭാഗം[1]. പഞ്ചാബ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നത്.
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം : മധുരം [1]
ഗുണം : രൂക്ഷം, തീക്ഷണം, ലഘു, വ്യവായി, വികാശി.
വീര്യം : ഉഷ്ണം
വിപാകം : മധുരം
ഔഷധ ഗുണം[തിരുത്തുക]
മൂത്രളമാണ്. ജ്വരഹരമാണ്. [1]
ശുദ്ധി[തിരുത്തുക]
ഗോമൂത്രത്തിലോ പശുവിൻ പാലിലോ ആറുമണിക്കൂർ പുഴുങ്ങിയെടുത്താൽ ശുദ്ധമാകും.
പ്രത്യൌഷധം[തിരുത്തുക]
കുരുമുളകു കഷായമോ ത്രിഫലകഷായമോ പ്രത്യൌഷധമായി ഉപയോഗിക്കുന്നു.