ഉള്ളടക്കത്തിലേക്ക് പോവുക

ലിസ സൊബെറാനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ സൊബെറാനൊ
2016-ൽ സൊബെറാനൊ
ജനനം
ഹോപ്പ് എലിസബത്ത് സൊബെറാനൊ

(1998-01-04) ജനുവരി 4, 1998 (age 28) വയസ്സ്)
പൗരത്വംഅമേരിക്കൻ ഐക്യനാടുകൾ
ഫിലിപ്പൈൻസ്
തൊഴിൽ
  • നടി
  • പരസ്യമുഖം
  • ഗായിക
സജീവ കാലം2011–ഇതുവരെ
ഏജന്റ്സ്റ്റാർ മാജിക് (2011–ഇതുവരെ)
പങ്കാളി(s)എൻറിക് ഗിൽ
(2014–ഇതുവരെ)

ഹോപ്പ് എലിസബത്ത് "ലിസ" സൊബെറാനൊ (ജനനം: ജനുവരി 4, 1998) ഒരു ഫിലിപ്പിനോ-അമേരിക്കൻ നടിയാണ്.[1] വൻസപനാതയം (2011), കുങ് അക്കോയ് ഐവാൻ മോ (2012), ഷീസ് ദ വൺ (2013), മസ്റ്റ് ബീ... ലവ് (2013) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയുമാണ് അവർ അഭിനയരംഗത്ത് എത്തിയത്. റൊമാന്റിക് കോമഡി ടെലിവിഷൻ പരമ്പരയായ ഫോറെവർമോറിൽ (2014–2015) എൻറിക് ഗില്ലിനൊപ്പം നായികയായി അഭിനയിച്ചതിനുശേഷമാണ് അവർ ശ്രദ്ധേയയായത്. ജസ്റ്റ് ദി വേ യു ആർ (2015), എവരിഡേ ഐ ലവ് യു (2015), മൈ എക്സ് ആൻഡ് വൈസ് (2017), അലോൺ / ടുഗെദർ (2019) എന്നീ ചിത്രങ്ങളിലും ഡോൾസ് അമോർ (2016), ബഗാനി (2018) എന്നീ ടെലിവിഷൻ പരമ്പരകളിലും അവർ ഗില്ലിനൊപ്പം ജോഡിയായി അഭിനയിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

പങ്കാസിനാൻ സ്വദേശിയായ ഫിലിപ്പിനോ പിതാവ് ജോൺ കാസ്റ്റിലോ സൊബെറാനൊയുടെയും അമേരിക്കക്കാരിയായ മാതാവ് ജാക്വലിൻ എലിസബത്ത് ഹാൻലിയുടെയും മകളായി ഹോപ്പ് എലിസബത്ത് സൊബെറാനൊ കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ ജനിച്ചു.[2] മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ കാലിഫോർണിയയിലെ വിസാലിയയിൽ മുത്തച്ഛനും മുത്തശ്ശിയുമാണ് അവരെ വളർത്തിയത്. 2008-ൽ, പത്താം വയസ്സിൽ, പിതാവിനും ബന്ധുക്കൾക്കുമൊപ്പം താമസിക്കാനായി അവർ ഫിലിപ്പൈൻസിലെ മനിലയിലേക്ക് താമസം മാറ്റി.[3]

2011–2014: ആരംഭം

[തിരുത്തുക]

പന്ത്രണ്ടാം വയസ്സിൽ മനിലയിലേക്ക് മാറിയശേഷം അച്ചടിപ്പരസ്യങ്ങളിൽ മോഡലായി ജോലി ചെയ്യാൻ അവർക്ക് അവസരം ലഭിച്ചു. പതിമൂന്നാം വയസ്സിൽ ഒരു ടാലന്റ് സ്കൗട്ട് അവരെ കണ്ടെത്തുകയും, ഇപ്പോഴത്തെ ടാലന്റ് മാനേജരായ ഓഗീ ഡയസിന് പരിചയപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് അവർക്ക് ടാഗലോഗ് സംസാരിക്കാൻ അറിയില്ലായിരുന്നു; അതിനാൽ നല്ല ടെലിവിഷൻ, ചലച്ചിത്ര അവസരങ്ങൾ നേടിയെടുക്കാൻ ആ ഭാഷ നന്നായി സംസാരിക്കാൻ പഠിക്കണമെന്ന് ടാലന്റ് മാനേജർ അവരെ പ്രോത്സാഹിപ്പിച്ചു.[4]

വൻസപനാതയം (2011) എന്ന ആന്തോളജി പരമ്പരയിലൂടെയാണ് സൊബെറാനൊ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് കുങ് അക്കോയ് ഐവാൻ മോ (2012) എന്ന സിനിമയിൽ ക്ലെയർ റെയ്മുണ്ടോ എന്ന കഥാപാത്രമായി അഭിനയിച്ചു. പിന്നീട് ഡാനിയൽ പാഡില്ലയുടെയും കാത്‌റിൻ ബെർണാഡോയുടെയും പ്രീമിയർ ചിത്രമായ മസ്റ്റ് ബീ... ലവ്-ൽ അഭിനയിച്ചു. 2013-ൽ ബിയ അലോൺസോ, ഡിങ്‌ഡോംഗ് ഡാന്റസ്, എൻ‌റിക് ഗിൽ എന്നിവർക്കൊപ്പം ഷീസ് ദ വൺ എന്ന ചിത്രത്തിൽ ഗില്ലിയൻ ആയും വേഷമിട്ടു. ഒരു വർഷത്തിനുശേഷം, 2014-ൽ, പാഡില്ലയുടെ കഥാപാത്രത്തിന്റെ മറ്റൊരു പ്രണയഭാജനമായി ഗോട്ട് ടു ബിലീവ് എന്ന പ്രൈംടൈം ടെലിവിഷൻ പരമ്പരയിൽ ചേർന്നു.

2014–2015: ഫോറെവർമോറിലൂടെയുള്ള വഴിത്തിരിവ്

[തിരുത്തുക]

ഹിറ്റ് റൊമാന്റിക് കോമഡി ടെലിവിഷൻ പരമ്പരയായ ഫോറെവർമോറിൽ (2014) ആദ്യമായി മുഖ്യവേഷം ലഭിച്ചതോടെയാണ് സൊബെറാനൊയുടെ കരിയറിൽ വഴിത്തിരിവുണ്ടായത്. എൻറിക് ഗിൽ അവതരിപ്പിച്ച, ഹോട്ടൽ കമ്പനിയുടെ അവകാശിയായ അലക്സാണ്ടർ "സാൻഡർ" ഗ്രാൻഡെ മൂന്നാമന്റെ പ്രണയഭാജനമായി ഒടുവിൽ മാറുന്ന സ്ട്രോബെറി കർഷക മരിയ ആഗ്നസ് ചലയ് ആയാണ് അവർ ഈ പരമ്പരയിൽ അഭിനയിച്ചത്. പരമ്പരയുടെ അവസാന എപ്പിസോഡിന് 39.3% റേറ്റിംഗ് ലഭിച്ചു.[5][6] ഈ ടിവി പരമ്പരയുടെ വിജയം സൊബെറാനൊയ്ക്കും ഗില്ലിനും പ്രശസ്തി നേടിക്കൊടുത്തു.[7][8][9]

2016–ഇന്നുവരെ: വർദ്ധിച്ചുവരുന്ന ജനപ്രീതിയും വിജയവും

[തിരുത്തുക]

2016 ഫെബ്രുവരിയിൽ സൊബെറാനൊ റൊമാന്റിക് കോമഡി മെലോഡ്രാമ പരമ്പരയായ ഡോൾസ് അമോറിൽ അഭിനയിച്ചു. വളർത്തുമാതാപിതാക്കൾ ഇറ്റലിയിൽ വളർത്തിയ സെറീന മാർഷെസ എന്ന പെൺകുട്ടിയായാണ് അവർ ഇതിൽ വേഷമിട്ടത്. നല്ല ജീവിതം നയിക്കുന്നുണ്ടെങ്കിലും തന്റെ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു എന്ന തോന്നൽ അവളിൽനിന്ന് വിട്ടുമാറുന്നില്ല. 2016 ഓഗസ്റ്റിൽ, തങ്ങളുടെ പുതിയ മുഖമായി സൊബെറാനൊയെ കരാറിലൊപ്പിച്ചതായി മെയ്ബലിൻ അറിയിച്ചു.

പൊതു പ്രതിച്ഛായ

[തിരുത്തുക]

2015 ഓഗസ്റ്റിൽ, ഫിലിപ്പൈൻ സ്റ്റാർ ലൈഫ്‌സ്റ്റൈൽ "ഏറ്റവും തിളക്കമുള്ളവരും സുന്ദരരുമായ 29 പേർ" എന്ന പട്ടികയിൽ അവരെ ഉൾപ്പെടുത്തി. 2017-ലെ ഏറ്റവും ജനപ്രിയ പരസ്യമുഖമായി കാമ്പെയ്ൻ ഏഷ്യ മാഗസിൻ സൊബെറാനൊയെ തിരഞ്ഞെടുത്തു.

2018-ൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ അന്താരാഷ്ട്ര ഇന്റർനെറ്റ് അധിഷ്ഠിത കമ്പോളഗവേഷണ, ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ യൂഗോവ്, ഫിലിപ്പൈൻസിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന വനിതയായി സൊബെറാനൊയെ പട്ടികപ്പെടുത്തി.[10]

സ്വകാര്യ ജീവിതം

[തിരുത്തുക]

2014 ഒക്ടോബർ മുതൽ തങ്ങൾ ദമ്പതികളാണെന്ന് സൊബെറാനൊയും എൻറിക് ഗില്ലും 2019 ഫെബ്രുവരിയിൽ പരസ്യമായി സ്ഥിരീകരിച്ചു.[11]

സൊബെറാനൊ റോമൻ കത്തോലിക്കയാണ്.[12] അമേരിക്കൻ ഐക്യനാടുകളുടെയും ഫിലിപ്പൈൻസിന്റെയും ഇരട്ടപൗരത്വം അവർക്കുണ്ട്.[1]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം പുരസ്കാരം വിഭാഗം നാമനിർദ്ദേശിത സൃഷ്ടി ഫലം അവലംബം
2013 27th PMPC Star Awards for Television Best Female New TV Personality
Kung Ako'y Iiwan Mo
Nominated [13]
2014 30th PMPC Star Awards for Movies New Movie Actress of the Year
Must Be... Love
Nominated
ASAP Pop Viewers' Choice Awards Pop Female Cutie — Nominated
1st Pep List Choice Awards Female Teen Star of the Year — Nominated [14]
Celebrity Pair of the Year (shared with Enrique Gil) — Nominated
46th GMMSF Box-Office Entertainment Awards Most Promising Female Star of the Year
Forevermore
Won [15]
2015 Candy Readers' Choice Awards Favorite Actress — Nominated
Favorite Love Team (shared with Enrique Gil) — Nominated
2nd Pep List Choice Awards Breakout Star of the Year — Nominated [16]
Best PEPTalk Episode — Nominated
Celebrity Pair of the Year (shared with Enrique Gil) — Nominated
29th PMPC Star Awards for Television German Moreno's Power Tandem Award (shared with Enrique Gil) — Won [17]
Push Awards PushLike Most Liked Group or Tandem (shared with Enrique Gil) — Nominated
Awesome Selfie Queen — Nominated
PushTweet Most Liked Group or Tandem (shared with Enrique Gil) — Nominated
PushGram Most Loved Group or Tandem (shared with Enrique Gil) — Nominated
PushPlay Best Female Celebrity — Won
PushElite Female Celebrity of the Year — Won
ASAP Pop Teen Choice Awards Pop Teen Sweetheart — Nominated [18]
Pop Teen Social Media Star — Won
Pop Teen Love Team (shared with Enrique Gil) — Nominated
Pop Teen Fans Club (shared with Enrique Gil) — Nominated
28th Aliw Awards Best Female Performer in Mall Shows — Nominated
ALTA Media Icon Awards Best Love Team (shared with Enrique Gil) — Won [19]
Anak TV Seal Awards Makabata Star Awardee — Won [20]
2016 47th GMMSF Box-Office Entertainment Awards Most Popular Love Team of Movies and TV (shared with Enrique Gil)
Forevermore, Just The Way You Are, Everyday I Love You
Won [21]
32nd PMPC Star Awards for Movies Movie Love Team of the Year (Special Award) (shared with Enrique Gil)
Everyday I Love You
Nominated
3rd Pep List Choice Awards Female Movie Star of the Year Nominated [22]
Celebrity Pair of the Year (shared with Enrique Gil) — Nominated
Female Teen Star of the Year — Nominated
6th EdukCircle Awards Drama Actress of the Year
Dolce Amore
Nominated
Most Influential Love Team of the Year (shared with Enrique Gil) — Nominated
Most Influential Celebrity Endorser of the Year — Won
ALTA Media Icon Awards Most Influential Female TV Personality
Dolce Amore
Won [23]
Best Actress (Film)
Everyday I Love You
Won
TWBA: 1st Abundant Awards Hottest Newsmaker (shared with Enrique Gil) — Won [24]
Most Kilig Revelation (shared with Enrique Gil) — Won
30th PMPC Star Awards for Television Best Drama Actress
Dolce Amore
Nominated [25]
Push Awards Push Ultimate Fan (shared with Enrique Gil) — Won [26]
10th Star Magic Ball Best Dressed Female — Won [27]
Anak TV Seal Awards Makabata Star Awardee — Won
3rd Star Cinema Awards Favorite Loveteam of the Year (shared with Enrique Gil) — Won
Favorite Fandom of the Year (shared with Enrique Gil) — Won
Favorite Trending Sensation (shared with Enrique Gil) — Won
ASAP Pop Teen Choice Awards Pop Social Media Star — Won [28]
Pop Fans Club (shared with Enrique Gil) — Won
Pop Love Team (shared with Enrique Gil) — Nominated
RAWR Awards Favorite Actress of the Year — Won [29]
Popular Love Team (shared with Enrique Gil) — Won
Fan Club of the Year (shared with Enrique Gil) — Won
2nd Illumine Innovation Awards for Television Most Innovative TV Actress
Dolce Amore
Won
Most Innovative TV Love Team (shared with Enrique Gil) — Won
2017 3rd Aral Parangal Awards of the Young Educator's Summit Best Drama Actress
Dolce Amore
Won
4th Paragala: The Central Luzon Media Awards Best Television Actress Won [30]
4th Lyceum of the Philippines University UmalohokJuan Awards Television Actress of the Year Won
Nickelodeon Kids' Choice Awards Favorite Pinoy Star — Nominated
Golden Laurel Lyceans' Choice Media Awards Most Popular Love Team (shared with Enrique Gil) — Won
Most Influential Social Media Personality — Won
Centro Escolar University Mass Communication Awards for Media and the Arts Excellence Awardee in the Field of Entertainment TV
Dolce Amore
Won
48th Box Office Entertainment Awards Most Popular Loveteam of the Year (shared with Enrique Gil) — Won
De La Salle University PARAGON Best Female Endorser in Face of Advertising and Marketing Excellence — Won
4th Pep List Choice Awards Celebrity Pair of the Year (shared with Enrique Gil) — Nominated
Female Teen Star of the Year — Nominated
7th EdukCircle Awards Best Actress in Television Series
Dolce Amore
Nominated
Best Actress - Single Drama Performance
Maalaala Mo Kaya: Korona
Nominated
Most Influential Film Actress of the Year
My Ex and Whys
Won
Most Influential Celebrity Endorsers — Won
Most Influential Loveteam (shared with Enrique Gil) — Nominated
Most Outstanding Teen Artist of the Year — Nominated
Best Female Music Artist
Dolce Amore Soundtrack: "Spark"
Nominated
1st Gawad Lasallianeta Awards Most Effective Endorser — Won
30th Awit Awards Best Performance by a New Female Recording Artist
Dolce Amore Soundtrack: "Spark"
Nominated
3rd Aral Parangal Awards Best Drama Actress
Dolce Amore
Won
Most Powerful Endorser — Won
Push Awards Push Female Personality — Won [31]
Push Group/Tandem (shared with Enrique Gil) — Nominated
Push Female TV Performance of the Year
Dolce Amore
Won
Push Female Movie Performance of the Year
My Ex And Whys
Won
13th Comguild Media Awards Most Loved Female Teen Endorser Won
ALTA Media Icon Awards Best Love Team (shared with Enrique Gil) Won
ASAP Pop Teen Choice Awards Pop Love Team (shared with Enrique Gil) — Won [32]
Pop Fans Club (shared with Enrique Gil) — Won
Pop Sweetheart — Won
Pop Social Media Star — Won
PEP List Awards Female TV Star of the Year
Dolce Amore
Won [33]
Female Teen Star of the Year — Won
Anak TV Seal Awards Makabata Star Awardee — Won
2018 3rd Illumine Innovation Awards for Television Most Innovative TV Love Team (shared with Enrique Gil) — Won
49th GMMSF Box-Office Entertainment Awards Box Office Queen
My Ex And Whys
Won
Golden Laurel LPU Batangas Media Awards 2018 Most Popular Loveteam (shared with Enrique Gil) — Won
ALTA Media Icon Awards Most Influential TV Personality — Won
EdukCircle Awards Five Most Influential Female Endorsers of the Year — Won
GAWAD Lasallianeta Awards Most Outstanding Female TV Actress
Bagani
Won
32nd PMPC Star Awards for TV Best Drama Actress
Bagani
Nominated
Anak TV Seal Awards Makabata Star Awardee — Won

അവലംബം

[തിരുത്തുക]
  1. 1 2 Cruz, Marinel R. "Liza: No boys just yet". entertainment.inquirer.net.
  2. ↑ "WATCH: Liza reunites with mom after 7 years". ABS-CBNnews.com. ABS-CBN Corporation. June 20, 2015. Retrieved June 28, 2016.
  3. ↑ Ciar, Troy (May 27, 2014). Liz Soberano: The next girl to watch Archived 2015-07-05 at the Wayback Machine, Sunstar, Manila. Retrieved May 27, 2014.
  4. ↑ Bautista, Mario (October 6, 2014). "New Teen Star Liza Soberano On The Possibility Of Being In Love With Enrique Gil While They're Taping 'Forevermore'". showbiz-portal.com. Showbiz Portal. Archived from the original on 2017-08-01. Retrieved January 16, 2016.
  5. ↑ Gavilan, Jodesz (May 23, 2015). "FULL RECAP: 'Forevermore' series finale". Rappler. Retrieved February 21, 2017.
  6. ↑ Garcia, Vince (May 22, 2015). "'Forevermore' finale sets social media ablaze". ABS-CBN News. Retrieved February 21, 2017.
  7. ↑ "More of Enrique and Liza on the big screen". Archived from the original on 2015-07-01. Retrieved July 1, 2015.
  8. ↑ "Enrique and Liza in 'Forevermore'". Manilatimes. October 11, 2014. Archived from the original on 2014-10-21. Retrieved October 22, 2014.
  9. ↑ "SNEAK PEEK: Enrique Gil, Liza Soberano in 'Forevermore'". ABS-CBNnews.com. August 29, 2014. Archived from the original on 2015-07-02. Retrieved October 22, 2014.
  10. ↑ "World's most admired 2018". YouGov. April 13, 2018. Archived from the original on 2018-04-12. Retrieved April 13, 2018. {{cite journal}}: Cite journal requires |journal= (help)
  11. ↑ "WATCH: Liza reveals relationship with Enrique since 2014". ABS-CBN News. February 15, 2019. Retrieved February 24, 2019.
  12. ↑ Regondola, Glenn (July 27, 2016). "Liza Soberano and brother undergo baptism, confirmation, and first communion in Christian ceremony". Philippine Entertainment Portal (in Filipino). Archived from the original on 2016-08-27. Retrieved August 15, 2016.{{cite web}}: CS1 maint: unrecognized language (link)
  13. ↑ "PMPC announces the nominees of the 27th Star Awards for Television". Retrieved November 8, 2013.
  14. ↑ "PEPsters' Choice (Year 2): DongYan, KimXi, KathNiel, JaDine, LizQuen are Celebrity Pair of the Year nominees". Archived from the original on 2016-03-08. Retrieved February 9, 2015.
  15. ↑ "Piolo, Toni named 2014 Box Office King & Queen". Archived from the original on 2015-05-21. Retrieved May 18, 2015.
  16. ↑ Santiago, Erwin (January 22, 2015). "The PEP List (Year 2): Kris, Marian, Sarah, Kim, Jennylyn, Toni battle it out for Female TV Star of the Year". "Pep.ph". Archived from the original on 2015-07-02. Retrieved August 18, 2016.
  17. ↑ "Nominees for the 29th Star Awards for TV bared; Kapuso Alden Richards competes against six Kapamilya stars for Best Drama Actor". Archived from the original on November 24, 2015. Retrieved October 9, 2015.
  18. ↑ "LOOK: Winners in ASAP's Pop Teen Choice Awards". Archived from the original on 2016-10-15. Retrieved December 6, 2015.
  19. ↑ "Congratulations Alta Media Icon Awards 2015 Winners". Archived from the original on 2015-12-11. Retrieved December 9, 2015.
  20. ↑ "Anak TV honors child-friendly TV programs and stars". Retrieved February 13, 2016.
  21. ↑ "John Lloyd, Bea, Vice, Coco, Vic, Ai-Ai lead winners at the Box Office Entertainment Awards". Archived from the original on 2017-01-03. Retrieved February 21, 2016.
  22. ↑ Tuazon, Nikko (May 14, 2016). "The PEP List (Year 3): AlDub, KathNiel, JaDine, LizQuen lead nominees for Celebrity Pair of the Year". "Pep". Archived from the original on 2023-04-04. Retrieved August 22, 2016.
  23. ↑ "ALTA Media Icon Awards 2016". Retrieved September 26, 2016.
  24. ↑ TWBA: LizQuen wins Abundant Awards' "Most Kilig Revelation".
  25. ↑ "Heart, Jennylyn, Kim, Julia, Liza, Nadine, Dawn nominated for Best Drama Actress at Star Awards for TV". PEP.ph. October 8, 2016. Retrieved October 9, 2016.
  26. ↑ "Push Awards 2016 Winners". Archived from the original on 2019-11-17. Retrieved October 20, 2016.
  27. ↑ "LOOK: Liza Soberano, Zanjoe Marudo win Best Dressed Award at Star Magic Ball 2016". Retrieved October 23, 2016.
  28. ↑ "ASAP names Pop Teen Choice 2016 winners". ABS-CBN News. December 11, 2016. Retrieved December 25, 2016.
  29. ↑ "CUB: Liza Soberano Wins Favorite Actress of the Year #RAWRAWARDS2016". LionhearTV.
  30. ↑ Medina, Rogelio (February 22, 2017). "Winners of the 4th Paragala Awards". "The Philippine Star". Retrieved March 2, 2017.
  31. ↑ "Liza, Karla lead winners at Push Awards 2017". ABS-CBN Social Media Newsroom. Archived from the original on 2018-08-25. Retrieved 2019-11-26.
  32. ↑ "'ASAP' teen fans vote Liza, Enrique as favorite love team". ABS-CBN News.
  33. ↑ "Liza Soberano wants to touch lives of Filipinos with new business". PEP.ph.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിസ_സൊബെറാനൊ&oldid=4669469" എന്ന താളിൽനിന്ന് ശേഖരിച്ചത്