Jump to content

ലിസ ഡെൻ ബ്രാബെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ ഡെൻ ബ്രാബെർ
വ്യക്തിവിവരങ്ങൾ
ജനനം (1992-09-13) 13 സെപ്റ്റംബർ 1992  (32 വയസ്സ്)
Sport
കായികയിനംSwimming

ഡച്ച് പാരാലിമ്പിക് നീന്തൽതാരമാണ് ലിസ ഡെൻ ബ്രാബെർ (ജനനം: 13 സെപ്റ്റംബർ 1992). യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്സിലും ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ സമ്മർ പാരാലിമ്പിക്‌സിലും അവർ നെതർലാൻഡിനെ പ്രതിനിധീകരിച്ചു.[1][2]

2009-ലെ ഐപിസി നീന്തൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് എസ്ബി 7 ഇനത്തിൽ സ്വർണം നേടി.

2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്ക് എസ്‌ബി 7 ഇനത്തിൽ വെങ്കലവും 2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വെങ്കലവും നേടി.[1][3]

2013-ലെ ഐപിസി നീന്തൽ ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് എസ്ബി 7 ഇനത്തിൽ വെള്ളി മെഡൽ നേടി.

2014-ലെ ഐപിസി നീന്തൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് എസ്ബി 7 ഇനത്തിലും വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ എസ് 8 ഇനത്തിലും വെങ്കല മെഡൽ നേടി.

2015-ലെ ഐപിസി നീന്തൽ ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് എസ്ബി 7 ഇനത്തിൽ വെള്ളി മെഡൽ നേടി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Lisa den Braber". paralympic.org.
  2. "Paralympische ploeg Rio telt achttien zwemmers". NOS (in Dutch).{{cite web}}: CS1 maint: unrecognized language (link)
  3. "Paralympics day 3: Malaysians make history, US Army sergeant wins gold". CNN. 11 September 2016.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിസ_ഡെൻ_ബ്രാബെർ&oldid=3451670" എന്ന താളിൽനിന്ന് ശേഖരിച്ചത്