ലിഡീസ് കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർമ്മയ്ക്കായി ഉണ്ടാക്കിയ ശിൽപ്പം

ചെക്ക് റിപ്പബ്ലിക്കിലുള്ള, ലിഡീസ് എന്ന ഗ്രാമത്തെ നാസികൾ 1942 ജൂണിൽ പരിപൂർണ്ണമായി നശിപ്പിച്ച ഒരു സംഭവമാണ് ലിഡീസ് കൂട്ടക്കൊല (Lidice massacre) എന്ന് അറിയപ്പെടുന്നത്. ഹിറ്റ്‌ലറിന്റെയും ഹിംലറിന്റെയും നിർദ്ദേശപ്രകാരം, റീൻഹാർഡ് ഹെയ്‌ഡ്രിക്കിന്റെ കൊലപാതകത്തിനു പ്രതികാരമായി 1942 -ൽ[1] 15 വയസ്സിനുമേൽ പ്രായമുള്ള മുഴുവൻ പുരുഷന്മാരെയും, (173 പേരെ) 1942 ജൂൺ 10 -ന് നാസികൾ കൂട്ടക്കൊല ചെയ്തു.[2] അന്നു ഗ്രാമത്തിൽ ഇല്ലാതിരുന്ന 11 പേരെ പിടികൂടിയും തടവിൽ ഉണ്ടായിരുന്ന മറ്റു പലരെയും പിന്നീട്  കൊന്നുകളഞ്ഞു.[2] 184 സ്ത്രീകളെയും 88 കുട്ടികളെയും കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് മാറ്റുകയും ജർമൻകാരാക്കി മാറ്റാൻ സാധ്യതയുണ്ടെന്നുതോന്നിയ ഏതാനും കുട്ടികളെ SS കുടുംബങ്ങളിലേക്ക് മാറ്റിയശേഷം മറ്റുള്ളവരെ ചെൽമ്നോ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി പിന്നീടു കൊന്നൊടുക്കുകയും ചെയ്തു.[2] ആകെ 340 പേരോളമാണ് ലിഡീസിൽ കൊല്ലപ്പെട്ടത് (192 പുരുഷന്മാർ, 60 സ്ത്രീകൾ, 88 കുട്ടികൾ). യുദ്ധാനന്തരം വെറും 153 സ്ത്രീകളും 17 കുട്ടികളും മാത്രമേ അങ്ങോട്ടുതിരികെ വന്നുള്ളൂ.[2]

അവലംബം[തിരുത്തുക]

  1. Gerwarth 2011, പുറം. 280.
  2. 2.0 2.1 2.2 2.3 Jan Kaplan and Krystyna Nosarzewska, Prague: The Turbulent Century p. 241

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • Gerwarth, Robert (2011). Hitler's Hangman: The Life of Heydrich. New Haven, CT: Yale University Press. ISBN 978-0-300-11575-8. {{cite book}}: Invalid |ref=harv (help)
  • Jan Kaplan and Krystyna Nosarzewska, Prague: The Turbulent Century, Koenemann Verlagsgesellschaft mbH, Koeln, (1997) ISBN 3-89508-528-6
  • Joan M. Wolf: Someone Named Eva. 2007. ISBN 0-618-53579-9
  • Eduard Stehlík: Lidice, The Story of a Czech Village. 2004. ISBN 80-86758-14-1
  • Zena Irma Trinka: A little village called Lidice: Story of the return of the women and children of Lidice. International Book Publishers, Western Office, Lidgerwood, North Dakota, 1947.
  • Maureen Myant: The Search. Alma Books, 2010. ISBN 978-1-84688-103-9
  • Williams, Max (2003). Reinhard Heydrich: The Biography, Volume 2—Enigma. Church Stretton: Ulric Publishing. ISBN 978-0-9537577-6-3. {{cite book}}: Invalid |ref=harv (help)
  • Williamson, Gordon (1995). Loyalty is my Honor. Motorbooks International. ISBN 0-7603-0012-7.

പുറാത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 "Lidice" film Official website, directed by Petr Nikolaev  The first ever Czech-made feature film about the destruction of Lidice (to be released in spring 2011).
"https://ml.wikipedia.org/w/index.php?title=ലിഡീസ്_കൂട്ടക്കൊല&oldid=3971004" എന്ന താളിൽനിന്ന് ശേഖരിച്ചത്