Jump to content

ലാറെഡോ, ടെക്സസ്

Coordinates: 27°31′25″N 99°29′25″W / 27.52361°N 99.49028°W / 27.52361; -99.49028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാറെഡോ, ടെക്സസ്
Downtown Laredo
Downtown Laredo
പതാക ലാറെഡോ, ടെക്സസ്
Flag
ഔദ്യോഗിക ചിഹ്നം ലാറെഡോ, ടെക്സസ്
Coat of arms
Nickname(s): 
"The Gateway City" and "The City Under Seven Flags"
Laredo is located in Texas
Laredo
Laredo
Location within Texas
Laredo is located in the United States
Laredo
Laredo
Location within the United States
Coordinates: 27°31′25″N 99°29′25″W / 27.52361°N 99.49028°W / 27.52361; -99.49028
Countryയു.എസ്.
Stateടെക്സസ്
Countyവെബ്ബ്
Metropolitan areaLaredo–Nuevo Laredo Metropolitan Area
FoundedAugust 25, 1755
Settled asVilla de San Agustín de Laredo
സ്ഥാപകൻടോമസ് സാഞ്ചസ്
നാമഹേതുലാറെഡോ, സ്പെയിൻ
ഭരണസമ്പ്രദായം
 • മേയർഡോ. വിക്ടർ ഡി. ട്രെവിനോ[1]
 • City Council
Members
  • റൂഡി ഗോൺസാലസ് ജൂനിയർ.
  • വിഡാൽ റോഡ്രിഗസ്
  • മെർക്കുറിയോ മാർട്ടിനെസ് III
  • ആൽബെർട്ടോ ടോറസ് Jr. (D)[2]
  • റൂബൻ ഗുട്ടറസ്, Jr.
  • ഡോ. മാർട്ടെ എ. മാർട്ടിനെസ്
  • വനേസ പെരസ്
  • അലീസ സിഗറോവ[3]
 • City managerറോബർട്ട് എ ഈഡ്സ്
 • Police chiefക്ലോഡിയോ ട്രെവിനോ
വിസ്തീർണ്ണം
 • City107.96 ച മൈ (279.61 ച.കി.മീ.)
 • ഭൂമി106.49 ച മൈ (275.81 ച.കി.മീ.)
 • ജലം1.47 ച മൈ (3.80 ച.കി.മീ.)
 • മെട്രോ
161.76 ച മൈ (418.96 ച.കി.മീ.)
ഉയരം
438 അടി (137.2 മീ)
ജനസംഖ്യ
 (2020)
 • City255,205
 • കണക്ക് 
(2021)
256,153
 • ജനസാന്ദ്രത2,396.5/ച മൈ (925.3/ച.കി.മീ.)
 • നഗരപ്രദേശം
251,462 (US: 163rd)[5]
 • നഗര സാന്ദ്രത3,916.6/ച മൈ (1,512.2/ച.കി.മീ.)
 • മെട്രോപ്രദേശം
267,114 (US: 186th)
Demonyms
  • Laredoan
  • Laredense
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CST)
ZIP Codes
78040–78046, 78049
Area code956
FIPS code48-41464[6]
GNIS feature ID1339633[7]
വെബ്സൈറ്റ്laredotexas.gov

ലാറെഡോ (/ləˈrd/ lə-RAY-doh; സ്പാനിഷ് ഉച്ചാരണം: [laˈɾeðo]) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത്, വെബ് കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്. മെക്സിക്കോയിലെ തമൗലിപാസിലെ ന്യൂവോ ലാറെഡോയ്ക്ക് എതിർവശത്ത്, സൗത്ത് ടെക്സസിലെ റിയോ ഗ്രാൻഡെ നദിയുടെ വടക്കേ കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലാറെഡോയ്ക്ക് ഏഴ് പതാകകൾ (ടെക്സസിലെ ആറ് പതാകകൾ കൂടാതെ, ഇപ്പോൾ നഗരത്തിന്റെ പതാകയായി മാറിയ റിയോ ഗ്രാൻഡെ എന്ന മുൻ റിപ്പബ്ലിക്കിന്റെ പതാക) പറക്കുന്ന സവിശേഷതയുണ്ട്.

1755-ൽ സ്ഥാപിതമായ ലാറെഡോ നഗരം ഒരു ഗ്രാമമെന്ന തലത്തിൽനിന്ന് റിയോ ഗ്രാൻഡെ എന്ന ഹ്രസ്വകാല റിപ്പബ്ലിക്കിന്റെ തലസ്ഥാനമായും മെക്സിക്കൻ അതിർത്തിയിലെ ഏറ്റവും വലിയ ഉൾനാടൻ തുറമുഖമായും വളർന്നു. നഗരത്തിൻറെ സമ്പദ്‌വ്യവസ്ഥ പ്രാഥമികമായി യു.എസിൻറെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അറിയപ്പെടുന്ന മെക്‌സിക്കോയുമായുള്ള അന്താരാഷ്‌ട്ര വ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ളതും, കൂടാതെ നഗരം കര, റെയിൽ, എയർ കാർഗോ എന്നീ മൂന്ന് ഗതാഗത മേഖലകളുടെ ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇൻറർസ്റ്റേറ്റ് 35 ( I-35) പാതയുടെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യന്ന ഈ നഗരം, വടക്കൻ മെക്‌സിക്കോയിലെ നിർമ്മാതാക്കളെ ഇന്റർസ്റ്റേറ്റ് 35 വഴി ബന്ധിപ്പിക്കുന്നു, കൂടാതെ യു.എസിലുടനീളം വ്യാപാരത്തിനുള്ള ഒരു പ്രധാന പാതയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന നഗരത്തിന് നാല് അന്താരാഷ്ട്ര പാലങ്ങളും ഒരു റെയിൽവേ പാലവുമുണ്ട്.

2020 ലെ യു.എസ്. കനേഷുമാരി പ്രകാരം, 255,205 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം ടെക്സസിലെ ഏറ്റവും ജനസംഖ്യയുള്ള 11-ാമത്തെ നഗരമായും കാലിഫോർണിയിലെ സാൻ ഡിയേഗോ, ടെക്സസിലെ എൽ പാസോ എന്നിവയ്ക്ക് ശേഷം മെക്സിക്കൻ അതിർത്തിയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ യു.എസ്. നഗരമായും മാറി.[8] അതിന്റെ മെട്രോപൊളിറ്റൻ പ്രദേശം യു.എസിലെ 178-ാമത്തെ വലിയ പ്രദേശവും, കൂടാതെ 267,114 ജനസംഖ്യയുള്ള വെബ് കൗണ്ടി മുഴുവനായും ഉൾപ്പെടുന്നു. 636,516 ജനസംഖ്യയുള്ള ക്രോസ്-ബോർഡർ ലാറെഡോ-ന്യൂവോ ലാറെഡോ മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗവുംകൂടിയാണ് ലാറെഡോ നഗരം.[9]

95%-ത്തിലധികം ഉയർന്ന ഹിസ്പാനിക് അനുപാതത്താൽ ശ്രദ്ധേയമാണ് ലാറെഡോ നഗരം. പ്യൂർട്ടോ റിക്കോയ്ക്ക് പുറത്തുള്ള അമേരിക്കൻ ഐക്യനാടുകളിലെ ഏത് നഗരത്തിലെയും ഹിസ്പാനിക് അമേരിക്കക്കാരുടെ ഏറ്റവും ഉയർന്ന അനുപാതമാണ്.[10] യു.എസിലെ ഏറ്റവും കുറഞ്ഞ വംശീയ വൈവിധ്യമുള്ള നഗരങ്ങളിൽ ഒന്നാണിത്. ടെക്സസ് A&M ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും ലാറെഡോ കോളേജും ലാറെഡോയിലാണ് സ്ഥിതിചെയ്യുന്നത്. ലാറെഡോ ഇന്റർനാഷണൽ എയർപോർട്ട് ലാറെഡോ നഗരപരിധിക്കുള്ളിലും അതേസമയം ക്വെറ്റ്സാൽകോട്ടൽ അന്താരാഷ്ട്ര വിമാനത്താവളം മെക്സിക്കൻ ഭാഗത്ത് ന്യൂവോ ലാറെഡോയ്ക്ക് സമീപത്തുമാണ്.

അവലംബം

[തിരുത്തുക]
  1. "Dr. Victor D. Treviño Mayor Term December 2022 to November 2026". City of Laredo. 3 January 2022. Archived from the original on 2023-06-14. Retrieved 2023-07-22.
  2. "Democratic Party who filed for the March 2020 primary elections". www.kgns.tv (in ഇംഗ്ലീഷ്). Retrieved March 26, 2020.
  3. "Government". City of Laredo. Archived from the original on 2023-04-05. Retrieved April 29, 2022.
  4. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  5. "List of 2020 Census Urban Areas". census.gov. United States Census Bureau. Retrieved January 7, 2023.
  6. "U.S. Census website". United States Census Bureau. Retrieved January 31, 2008.
  7. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
  8. "QuickFacts: Laredo city, Texas". Census.gov. United States Census Bureau. Retrieved January 7, 2023.
  9. "World Gazetteer: America – largest cities (per geographical entity)". Archived from the original on October 1, 2007.
  10. "P2: HISPANIC OR LATINO, AND NOT HISPANIC OR LATINO BY RACE". 2020 Census. United States Census Bureau. Retrieved October 10, 2021.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ലാറെഡോ,_ടെക്സസ്&oldid=3957439" എന്ന താളിൽനിന്ന് ശേഖരിച്ചത്