ലാപ്ടോപ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാപ്ടോപ്
പ്രമാണം:Laptop (film).jpg
സംവിധാനംരൂപേഷ് പോൾ
നിർമ്മാണംE.A. Joseprakash
കഥസുഭാഷ് ചന്ദ്രൻ
തിരക്കഥഇന്ദു മേനോൻ
അഭിനേതാക്കൾസുരേഷ് ഗോപി
ശ്വേത മേനോൻ
പത്മപ്രിയ
സംഗീതംശ്രീവത്സൻ ജെ. മേനോൻ
ഛായാഗ്രഹണംവി.വിനോദ്
ചിത്രസംയോജനംവിജയകുമാർ
റിലീസിങ് തീയതി
  • 25 ജൂലൈ 2008 (2008-07-25)
രാജ്യംIndia
ഭാഷMalayalam

രൂപേഷ് പോൾ പ്രസിദ്ധ കഥാകാരൻ സുഭാഷ് ചന്ദ്രന്റെ പറുദീസ നഷ്ടം എന്ന ചെറുകഥയെ ആസ്പദമാക്കി തന്റെ ഭാര്യയായ ഇന്ദുമേനോന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത് 2008-ൽ പുറത്തുവന്ന ചിത്രമാണ് 'ലാപ്ടോപ് അഥവാ മൈ മദേഴ്സ് ലാപ്ടോപ്.[1] സുരേഷ് ഗോപി, ശ്വേത മേനോൻ തുടങ്ങിയവർ പ്രധാൻ വേഷം ഇടുന്നു. ശ്രീവത്സൻ ജെ മേനോൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നു.[2][3]


കഥ[തിരുത്തുക]

രവി (സുരേഷ് ഗോപി) ഒരു പ്രശസ്ത നാടക കലാകാരനാണ്. നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം അദ്ദേഹം നാട്ടിൽ തിരിച്ചെത്തി, ചില മാരകരോഗങ്ങളെ തുടർന്ന് അമ്മ (ശ്വേത മേനോൻ) കോമ അവസ്ഥയിലാണെന്ന് കണ്ടെത്തി. അവന്റെ കുറ്റബോധവും അമ്മയെ ഉപേക്ഷിച്ചതിൽ അഗാധമായ ഖേദവും അവനെ തന്റെ ജോലി ഉപേക്ഷിച്ച് അമ്മയോടൊപ്പം ആശുപത്രിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. അവന്റെ കാമുകി പായൽ (പത്മപ്രിയ) കൽക്കട്ടയിൽ നിന്ന് അവനെ ആശ്വസിപ്പിക്കാനും തന്റെ തൊഴിലിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കാനും വരുന്നു. പക്ഷേ അദ്ദേഹം ഉറച്ച നിലപാടിലാണ്. പ്രണയം എങ്ങനെ ഭ്രാന്തിലേക്ക് നീങ്ങുമെന്നും ആഗ്രഹം അനിയന്ത്രിതമായ വികാരങ്ങളെ എങ്ങനെ ജ്വലിപ്പിക്കുന്നുവെന്നും സിനിമ പര്യവേക്ഷണം ചെയ്യുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുരേഷ് ഗോപി രവി
1 പത്മപ്രിയ പ്രിയ
1 ശ്വേത മേനോൻ രവിയുടെ അമ്മ
1 ഊർമ്മിള ഉണ്ണി
1 മധുബെൻ
1 ഹരികൃഷ്ണൻ നായർ

പാട്ടരങ്ങ്[5][തിരുത്തുക]

ക്ര. നം. ഗാനം രാഗം ആലാപനം വരികൾ
1 ഏതോ ജലശംഖിൽ അമൽ ആന്റണിസോണിയ റഫീഖ് അഹമ്മദ്
1 ഏതോ ജലശംഖിൽ സോണിയ റഫീഖ് അഹമ്മദ്
1 ഇളം നീലനീല മിഴികൾ ശ്രീവൽസൻ ജെ മേനോൻ റീത പോൾ
1 ജലശയ്യയിൽ മധ്യമവരാളി സോണിയ റഫീഖ് അഹമ്മദ്
1 ജലശയ്യയിൽ മധ്യമവരാളി കല്യാണി മേനോൻ റഫീഖ് അഹമ്മദ്
1 മേയ്‌ മാസമേ ആഭോഗി അമൽ ആന്റണി റഫീഖ് അഹമ്മദ്
1 വാതിൽ ചാരാനായ്‌ സമയമായ്‌ ശ്രീവൽസൻ ജെ മേനോൻ റഫീഖ് അഹമ്മദ്

അഭിപ്രായം[തിരുത്തുക]

പടം നന്നായി തുടങ്ങി എങ്കിലും വളരെപെട്ടെന്ന് ഇഴയാൻ തുടങ്ങി.[6]

അവലംബം[തിരുത്തുക]

  1. https://malayalasangeetham.info/m.php?6123
  2. https://www.malayalachalachithram.com/movie.php?i=3967
  3. http://www.imdb.com/title/tt1984211/?ref_=nv_sr_1
  4. "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://malayalasangeetham.info/m.php?6123
  6. http://www.rediff.com/movies/2008/jul/28ssl.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാപ്ടോപ്_(ചലച്ചിത്രം)&oldid=3972292" എന്ന താളിൽനിന്ന് ശേഖരിച്ചത്