ലഗൂൺ നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഗൂൺ നെബുല
M8
Observation data: J2000 epoch
തരംഎമിഷൻ
റൈറ്റ് അസൻഷൻ18h 03m 37s[1]
ഡെക്ലിനേഷൻ−24° 23′ 12″[1]
ദൂരം4,100 ly (1,250 pc)[2]
ദൃശ്യകാന്തിമാനം (V)6.0
ദൃശ്യവലുപ്പം (V)90 × 40 ′
നക്ഷത്രരാശിധനു
ഭൗതികസവിശേഷതകൾ
ആരം55 × 20 ly
മറ്റ് നാമങ്ങൾSharpless 25, RCW 146, Gum 72
M8 contains:
    NGC 6523, NGC 6530,[1]
    Hourglass nebula[3]
ഇതും കാണുക: ഡിഫ്യൂസ് നെബുല

ധനു രാശിയിലെ ഒരു നീഹാരികയാണ് ലഗൂൺ നെബുല (M8 അഥവാ NGC 6523). ഈ ഭീമൻ നക്ഷത്രാന്തരീയമേഘം ഒരു എമിഷൻ നീഹാരികയും H II മേഖലയുമാണ്.

നിരീക്ഷണം[തിരുത്തുക]

1747-ൽ ഗിയോം ലെ ജെന്റിൽ ആണ് ഈ നീഹാരികയെ ആദ്യമായി നിരീക്ഷിച്ചത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ചുരുക്കം നക്ഷത്രരൂപീകരണനീഹാരികകളിലൊന്നാണിത്. ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ എട്ടാമത്തെ അംഗമായി ചേർത്തു.

ബൈനോകൂലറുകൾ ഉപയോഗിച്ചാൽ ഇതിനെ അണ്ഡാകാരമുള്ള മേഘരൂപത്തിൽ കാണാൻ സാധിക്കും. പ്രകാശം കുറഞ്ഞ ഒരു താരവ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നീഹാരിക സ്ഥിതിചെയ്യുന്നത്. ഉയർന്ന എക്സ്പോഷർ ഉള്ള ചിത്രങ്ങളിൽ പിങ്ക് നിറത്തിൽ കാണാനാവുമെങ്കിലും ബൈനോകൂലറുകളുടെയോ ദൂരദർശിനികളുടെയോ സഹായത്തോടെ കണ്ണുകൾ കൊണ്ട് നോക്കിയാൽ ചാരനിറമേ കാണാനാവൂ, വെളിച്ചം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ നിറങ്ങൾ ശരിക്ക് മനസ്സിലാക്കാൻ കാഴ്ചയുടെ പരിമിതിയാണ് ഇതിന് കാരണം.

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് 4000-6000 പ്രകാശവർഷമാണ് നീഹാരികയുടെ ദൂരം. 90'×40' കോണളവിൽ ദൃശ്യമാകുന്ന നീഹാരികയുടെ യഥാർത്ഥ വലിപ്പം 110×50 പ്രകാശവർഷമാണ്. പ്രാഗ്നക്ഷത്രദ്രവ്യത്തിന്റെ ഇരുണ്ട, ചുരുങ്ങുന്ന മേഘങ്ങളായ ബോക് ഗ്ലോബ്യൂളുകൾ ലഗൂൺ നെബുലൽ കാണാനാകും. ഇവയിൽ പ്രധാനപ്പെട്ടവ ബർണാഡിന്റെ പട്ടികയിലെ B88, B89, B296 അംഗങ്ങളാണ്. ചൂടേറിയ ഒരു O തരം നക്ഷത്രം പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണം നീഹാരികയെ ചൂടാക്കുകയും അയണീകരിക്കുകയും ചെയ്യുന്നതിനാൽ രൂപമെടുത്ത ഫണലിന്റെ ആകൃതിയിലുള്ള ഒരു ഘടനയും M8ൽ കാണാം.

ലഗൂൺ നെബുലന്റെ കേന്ദ്രത്തിൽ ജോൺ ഹെർഷൽ അവർഗ്ലാസ് നെബുല എന്ന് നാമകരണം ചെയ്ത ഒരു ഘടനയുമുണ്ട് (മഷികം രാശിയിലെ അവർഗ്ലാസ് നെബുലയുമായി ഇതിന് ബന്ധമില്ല). 2006-ൽ ആദ്യമായി ഹെർബിഗ്-ഹാരോ വസ്തുക്കൾ നിരീക്ഷിക്കപ്പെട്ടത് അവർഗ്ലാസിനകത്താണ്. നക്ഷത്രരൂപീകരണം ആദ്യമായി നേരിട്ട് നിരീക്ഷിക്കാൻ സാധിച്ച HH 870 ഇവയിൽപ്പെടുന്നു.[2]

M8 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "SIMBAD Astronomical Database". Results for M8. Retrieved 2006-11-15.
  2. 2.0 2.1 Arias, J. I.; Barbá, R. H.; Maíz Apellániz, J.; Morrell, N. I.; Rubio, M. (2006). "The infrared Hourglass cluster in M8". Monthly Notices of the Royal Astronomical Society. 366 (3): 739–757. arXiv:astro-ph/0506552. Bibcode:2006MNRAS.366..739A. doi:10.1111/j.1365-2966.2005.09829.x.{{cite journal}}: CS1 maint: multiple names: authors list (link)
  3. "SIMBAD Astronomical Database". Results for Hourglass Nebula. Retrieved 2006-12-22.

നിർദ്ദേശാങ്കങ്ങൾ: Sky map 18h 03m 37s, −24° 23′ 12″

"https://ml.wikipedia.org/w/index.php?title=ലഗൂൺ_നെബുല&oldid=3342572" എന്ന താളിൽനിന്ന് ശേഖരിച്ചത്