റോവാൻ ബ്ലാഞ്ചാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോവാൻ ബ്ലാഞ്ചാർഡ്
ബ്ലാഞ്ചാർഡ് 2015 ജൂണിൽ
ജനനം (2001-10-14) ഒക്ടോബർ 14, 2001  (21 വയസ്സ്)
തൊഴിൽActress
സജീവ കാലം2006–present[1]

റോവാൻ ബ്ലാഞ്ചാർഡ് (ജനനം: ഒക്ടോബർ 14, 2001[2]) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ സംപ്രേഷണം ചെയ്യപ്പെട്ട ഡിസ്നി ചാനൽ പരമ്പരയിലെ 'ഗേൾ മീറ്റ്സ് വേൾഡിലെ റിലി മാത്യൂസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. 2013 ൽ സംപ്രേഷണമാരംഭിച്ച ഹാസ്യ പരമ്പരയായ 'ദ ഗോൾഡ്ബർഗ്സ്' ൽ ജാക്കി ഗെയറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ[3] യോഗ പരിശീലകരായിരുന്ന എലിസബത്തിൻറേയും മാർക്ക് ബ്ലാഞ്ചാർഡ്-ബൌൾബോളിൻറെയും പുത്രിയായി 2001 ഒക്ടോബർ 14 നാണ് റോവാൻ ജനിച്ചത്.[4][5] പിതാവു വഴിയുള്ള മുത്തച്ഛൻ ഭാഗികമായി അർമീനിയൻ[6] പൂർവ്വകതയുള്ള പശ്ചിമേഷ്യൻ കുടിയേറ്റക്കാരനും പിതാവു വഴിയുള്ള മുത്തശ്ശിയുടെ പൂർവ്വകർ ഇംഗ്ളണ്ട്, ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരുമായിരുന്നു.[7] ആനി റൈസിന്റെ "ദി വിച്ചിംഗ് അവർ" എന്ന നോവലിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് അവർക്കു നൽകപ്പെട്ടത്.[8] റോവാന് കാർമെൻ, ഷെയ്ൻ എന്നീ രണ്ട് ഇളയ സഹോദരങ്ങളുണ്ട്.[9]

അഞ്ചാം വയസ്സിലാണ് ബ്ലാഞ്ചാർഡ് അഭിനയിച്ചുതുടങ്ങിയത്.[10] 2010-ൽ ജെന്നിഫർ ലോപ്പസ്, അലെക്സ് ഓ'ലൌഗ്ലിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാക്ക് അപ്പ് പ്ലാൻ എന്ന ചിത്രത്തിൽ മോണ (മിഷേല വാട്കിൻസ്) എന്ന കഥാപാത്രത്തിൻറെ മകളായി അഭിനയിച്ചു. അതുപോലെതന്നെ ഡിസ്നിയുടെ ജൂനിയർ പരമ്പരയായ ഡാൻസ്-എ-ലോട്ട് റോബോട്ടിൽ കെയ്റ്റ്ലിൻ ആയി വേഷമിട്ടു.

2011-ൽ സ്പൈ കിഡ്സ്: ആൾ ദി ടൈം ഇൻ ദ വേൾഡ്, എന്ന സാഹസിക ചിത്രത്തിൽ റെബേക്ക വിൽസൺ എന്ന കഥാപാത്രത്തെയും ലിറ്റിൽ കോമൺ എന്ന ചിത്രത്തിൽ റാക്വേൽ പച്ചികോ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.  2013 ജനുവരിയിൽ ബ്ലിഞ്ചാർഡ് ഡിസ്നി ചാനലിന്റെ  ഗേൾ മീറ്റ്സ് വേൾഡ് എന്ന പരമ്പരയിൽ റിലി മാത്യൂസ് എന്ന കഥാപാത്രമായി വേഷമിട്ടു. സഹ-നടി സബ്രീന കാർപെന്ററുമൊത്ത് ഈ പരമ്പരയുടെ ടൈറ്റിൽ ഗാനം ആലപിക്കുകയും ചെയ്തു. ഈ ടൈറ്റിൽ കഥാപാത്രം ബോയ് മീറ്റ്സ് വേൾഡ് എന്ന പരമ്പരയുടെ തുടർച്ചയും അതിലെ കഥാപാത്രങ്ങളായിരുന്ന കോറി, ടോപാങ്ക എന്നിവരുടെ പുത്രിയുമായിരുന്നു. അവൾ ഡിസ്നി ചാനൽ സർക്കിൾ ഓഫ് സ്റ്റാർസിന്റെ ഒരു സജീവ അംഗം കൂടിയാണ്. 2015 ജനുവരി ആദ്യപാദത്തിൽ ബ്ലാഞ്ചാർഡ്, ഇൻവിസിബിൾ സിസ്റ്റർ എന്ന ഡിസ്നി ചാനൽ സിനിമയിൽ  ക്ലിയോ ആയി അഭിനയിച്ചിരുന്നു.

2017 സെപ്റ്റംബറിൽ ബ്ലഞ്ചാർഡ്, “സ്റ്റിൽ ഹിയർ”എന്നപേരിൽ താൻ ഒരു പുസ്തകം പുറത്തിറക്കുവാൻ പോകുന്നുവന്നു പ്രഖ്യാപിച്ചിരുന്നു.  ഈ പുസ്തം 2017 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 2018 മാർച്ചിൽ പുറത്തിറങ്ങിയ  ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി നിർമ്മിക്കപ്പെട്ട എ വിങ്കിൾ ഇൻ ടൈം എന്ന ചിത്രത്തിലെ സഹതാരമായും അവർ അഭിനയിച്ചിരുന്നു.

സ്വകാര്യജീവിതം[തിരുത്തുക]

ഫെമിനിസം, മനുഷ്യാവകാശം, തോക്കുപയോഗിച്ചുള്ള അക്രമം തുടങ്ങിയ മേഖലകളിലെ ഒരു പൊതു പ്രവർത്തകയാണ് ബ്ലാഞ്ചാർഡ്. ഈ വിഷയങ്ങളെക്കുറിച്ച് ട്വിറ്റർ, ടംബ്ലർ, എന്നിവയിലൂടെയുള്ള പോസ്റ്റുകൾവഴി അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്.  യുഎൻ വിമൻ, യുഎസ് ദേശീയ കമ്മിറ്റിയുടെ വാർഷിക കോൺഫറൻസ് എന്നിവയിൽ #TeamHeForShe എന്ന ഫെമിനിസ്റ്റ് പ്രചാരണ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു സംസാരിച്ചിട്ടുണ്ട്.

അഭിനയരംഗം[തിരുത്തുക]

സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2010 ദ ബാക്ക-അപ്പ് പ്ലാൻ മോണയുടെ 7 വയസുകാരിയായ കുട്ടി
2011 ലിറ്റിൽ ഇൻ കോമൺ റാക്വെൽ പാച്ചികോ
സ്പൈ കിഡ്സ്: ആൾ ദ ടൈം ഇൻ ദ വേൾഡ് റെബേക്ക വിൽസൺ
2016 ദ റീയലസ്റ്റ് റീയൽ പെയ്ജ് ഹ്രസ്വ ചിത്രം
2017 എ വേൾഡ് എവേ ജെസ്സിക്ക
2018 എ റിങ്കിൾ ഇൻ ടൈം വെറോണിക്ക കിലെയ്
ടെലിവിഷൻ പരമ്പരകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2010 ഡാൻസ്-എ-ലോട്ട് റോബോട്ട് Caitlin പ്രധാന കഥാപാത്രം (5 എപ്പിസോഡുകൾ)
2014–2017 ഗേൾ മീറ്റ്സ വേൾഡ് Riley Matthews നായിക
2015 ബെസ്റ്റ് ഫ്രണ്ട്സ് വെൻഎവർ Riley Matthews എപ്പിഡോസ്: "സിഡ് ആൻറ് ഷെൽബീസ് ഹൌണ്ടഡ് എസ്കേപ്പ്"
2015 ഇൻവിസിബിൾ സിസ്റ്റർ Cleo ഡിസ്നി ചാനൽ ഒറിജിനൽ മൂവി
2017-2018 ദ ഗോൾഡ്ബർഗ്സ് Jackie Geary Recurring role (8 episodes)

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Work Result Ref.
2012 Young Artist Awards Best Performance in a Feature Film — Young Actress Ten and Under Spy Kids: All the Time in the World നാമനിർദ്ദേശം [11]
2016 Teen Choice Awards Choice Summer TV Star: Female Girl Meets World നാമനിർദ്ദേശം [12]
2017 Kids' Choice Awards Favorite Female TV Star Girl Meets World നാമനിർദ്ദേശം [13]
2017 Teen Choice Awards Choice Changemaker Herself നാമനിർദ്ദേശം [14]


അവലംബം[തിരുത്തുക]

 1. http://video.disney.com/watch/disneychannel-this-is-who-i-am-rowan-blanchard-4fb1e5fa55e064f6f1d38d63 Archived 2014-06-09 at the Wayback Machine. | This is who I am: Rowan Blanchard
 2. "Rowan Blanchard: "Riley Matthews"". Disney Channel Medianet. മൂലതാളിൽ നിന്നും 2014-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-22.
 3. "Rowan Blanchard: "Riley Matthews"". Disney Channel Medianet. മൂലതാളിൽ നിന്നും 2014-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-22.
 4. "Yoga Los Angeles :: Mark Blanchard Power Yoga Studio City". Markblanchardsyoga.com. ശേഖരിച്ചത് May 3, 2014.
 5. "Debbie Gibson Online Store – EY Workshop". Debbiegibsonmerch.com. മൂലതാളിൽ നിന്നും July 1, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 3, 2014.
 6. "Instagram post by Rowan Blanchard • Apr 25, 2015 at 6:58am UTC".
 7. "Interview with a Yogi". Yogalaw. ശേഖരിച്ചത് May 3, 2014.
 8. "Rowan Blanchard: 25 Things You Don't Know About Me". Us Weekly. ശേഖരിച്ചത് 2015-12-02.
 9. "Rowan Blanchard's "Who I Am" (Disney Channel)". Disney Video. മൂലതാളിൽ നിന്നും 2014-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 October 2014.
 10. "Rowan Blanchard's "Who I Am" (Disney Channel)". Disney Video. മൂലതാളിൽ നിന്നും 2014-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 October 2014.
 11. "33rd Young Artist Awards". Young Artist Awards. January 26, 2014.
 12. Eliahou, Maya (June 9, 2016). "Teen Choice Awards 2016--Captain America: Civil War Leads Second Wave of Nominations". E! Online. NBC Universal. ശേഖരിച്ചത് June 18, 2016.
 13. "Nickelodeon's Kids' Choice Awards--- Favorite Female TV Star". Nickelodeon. February 4, 2017. മൂലതാളിൽ നിന്നും 2017-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 4, 2017.
 14. Vulpo, Mike (July 12, 2017). "Teen Choice Awards 2017 Reveal "Second Wave" of Nominations". E! Online. മൂലതാളിൽ നിന്നും July 12, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 12, 2017.
"https://ml.wikipedia.org/w/index.php?title=റോവാൻ_ബ്ലാഞ്ചാർഡ്&oldid=3789931" എന്ന താളിൽനിന്ന് ശേഖരിച്ചത്