Jump to content

റോണോക്ക് കോളനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോണോക്ക് കോളനി
EnglandColony
1585–c. 1590

Virginea Pars map, drawn by John White during his initial visit in 1585. Roanoke is the small pink island in the middle right of the map.
Population 
• 1587
116
ചരിത്രം
ചരിത്രം 
• സ്ഥാപിതം
1585
• Birth of Virginia Dare
August 18, 1587
• Abandoned
Before August c. 1590
• Found abandoned
August 18, 1590
Today part ofUnited States

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരു സുസ്ഥിരമായ ഇംഗ്ലീഷ് കോളനി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലെ ആദ്യ ശ്രമമായിരുന്നു ലോസ്റ്റ് കോളനി എന്നുകൂടി അറിയപ്പെടുന്ന റോണോക്ക് കോളനിയുടെ സ്ഥാപനം. വടക്കൻ കരോലിനയിലെ ഇന്നത്തെ ഡയർ കൗണ്ടിയിലെ റോണോക്ക് ദ്വീപിൽ 1585 ലാണ് ഈ കോളനി സ്ഥാപിക്കപ്പെട്ടത്. കോളനി സ്ഥാപിക്കുന്നതിനു ചെലവു വഹിച്ചയാൾ സർ വാൾട്ടർ റാലെ ആയിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഇവിടെ കാൽ കുത്തിയിരുന്നില്ല.

1585-ലെ വേനൽക്കാലത്ത് ഈ കോളനിയുടെ പ്രാരംഭഘട്ടം സ്ഥാപിതമായെങ്കിലും തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരുമായുള്ള മോശം ബന്ധങ്ങളും അവശ്യ സാധനങ്ങളുടെ അപര്യാപ്തതയും കാരണമായി ഒരു വർഷത്തിനുശേഷം ഒരു ചെറിയ ഘടകത്തെ അവിടെ നിലനിറുത്തി കോളനിയിലെ അനേകം ആളുകൾ സർ ഫ്രാൻസിസ് ഡ്രേക്കിനൊപ്പം ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിപ്പോകാൻ നിർബന്ധിതരായിത്തീർന്നു. കോളനിയുടെ ഗവർണറായിക്കൂടി സേവനമനുഷ്ടിച്ചിരുന്ന ജോൺ വൈറ്റിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ പര്യടന സംഘം 1587 ജൂലൈ മാസത്തിൽ ഇവിടെയെത്തുമ്പോഴേയക്കും കോളനിയിൽ ബാക്കിയുണ്ടായിരുന്ന  ആളുകളെല്ലാം അപ്രത്യക്ഷരായിരുന്നു. സർ ജോൺ വൈറ്റിന്റെ പൗത്രിയായിരുന്ന വിർജീനിയ ഡയർ താമസിയാതെ അവിടെ ജനിക്കുകയും പുതിയ ലോകത്തു ജനിച്ച ആദ്യ ഇംഗ്ലീഷ് ശിശുവായിത്തീരുകയും ചെയ്തു. 1587 അവസാനത്തിൽ ജോൺ വൈറ്റ് ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോകുകയും സർക്കാർ സഹായം ആവശ്യപ്പെട്ടുവെങ്കിലും ആംഗ്ലോ-സ്പാനിഷ് യുദ്ധത്തിന്റെ ഫലമായി 1590 ആഗസ്റ്റ് വരെ അദ്ദേഹത്തിനു റോണോക്കിലേയ്ക്കു തിരിച്ചുപോകാനുള്ള അനുവാദം ലഭിക്കാതെയിരിക്കുകയും ചെയ്തു. അദ്ദേഹം തിരിച്ചെത്തിയപ്പോൾ, മുഴുവൻ കോളനിയും അപ്രത്യക്ഷമായിരിക്കുന്നതായി കാണുവാൻ കഴിഞ്ഞു. കോളനിയിലുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചുവെന്നു വ്യക്തമാക്കാനുള്ള ഒരേയൊരു സൂചന, ഒരു മരത്തിൽ കൊത്തിവച്ചിരുന്ന "CROATOAN" എന്ന വാക്കു മാത്രമായിരുന്നു.

വർഷങ്ങളായി വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്ന വസ്തുത, കോളനിവാസികൾ പ്രാദേശിക ഇന്ത്യൻ ഗോത്രവർഗ്ഗക്കാരാൽ കൂട്ടക്കൊല ചെയ്യപ്പെട്ടിരുന്നതായിട്ടാണ്. എന്നാൽ മൃതശരീരങ്ങളോ ഇതിനെ സാധൂകരിക്കുന്നതായ മറ്റ് ആർക്കിയോളജിക്കൽ തെളിവുകളോ ഇതേവരെ കണ്ടെത്തിയിട്ടില്ല. ഏറ്റവും പ്രചാരത്തിലുള്ള പരികൽപനയനുസരിച്ച്, പാരിസ്ഥിതിക സാഹചര്യങ്ങൾ കോളനിവാസികളെ തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെയടുക്കൽ അഭയം തേടാൻ നിർബന്ധിതമാക്കിയെന്നതാണ്. എന്നാൽ ഈ വസ്തുത മിക്കപ്പോഴും വാമൊഴിയിലുള്ള ചരിത്രം അടിസ്ഥാനമാക്കിയുള്ളതും വ്യക്തമായ തെളിവുകൾ ഇല്ലാത്തതുമാണ്. 1998-ൽ ക്രോട്ടൻ ഗോത്രത്തിൽപ്പെട്ടവരുടെ അധിവാസകേന്ദ്രമായിരുന്ന ഹാറ്റെറ്റാസ് ദ്വീപിൽ ചില കരകൗശല മാതൃകകൾ കണ്ടെടുത്തിരുന്നുവെങ്കിലും ഗവേഷകർക്ക് ഇവ റോണോക് കോളനി നിവാസികളുമായി ബന്ധപ്പെട്ടവയാണെന്ന് ഉറപ്പില്ലായിരുന്നു.

പശ്ചാത്തലം

[തിരുത്തുക]
A 1529 map depicting "Verazzano's Sea" extending from the North Pacific to the Outer Banks

ഉദ്യമം യഥാർത്ഥത്തിൽ സംഘടിപ്പിച്ചതും ധനസഹായം നടത്തിയതും 1583 ൽ ന്യൂഫൗണ്ട്‍ലാന്റിലെ സെന്റ് ജോൺസിലെ ഫിഷിംഗ് സെറ്റിൽമെന്റിൽ നിന്നുള്ള മടക്ക യാത്രയിൽ മുങ്ങിമരിച്ച സർ ഹംഫ്രി ഗിൽബെർട്ട് ആയിരുന്നു. സർ ഹംഫ്രി ഗിൽബെർട്ടിന്റെ അർദ്ധ സഹോദരനായിരുന്ന സർ വാൾട്ടർ റാലി പിന്നീട് രാജ്ഞിയിൽനിന്ന് തന്റെ സഹോദരനു ലഭിച്ചിരുന്ന പ്രമാണ പത്രം നേടിയെടുക്കുകയും, അനന്തരം തന്റെ പ്രതിനിധികളായിരുന്ന റാൽഫ് ലെയ്ൻ, അകന്ന ബന്ധുവായ റിച്ചാർഡ് ഗ്രീൻവില്ലെ എന്നിവരിലൂടെ പ്രമാണപത്രത്തിന്റ വിശദാംശങ്ങൾ നടപ്പാക്കുകയും ചെയ്തു.[1]

റാലെയുടെ ചാർട്ടർ

[തിരുത്തുക]

1584 മാർച്ച് 25-ന് എലിസബത്ത് രാജ്ഞി I വടക്കേ അമേരിക്കൻ പ്രദേശത്തിന്റെ കോളനിവൽക്കരണത്തിനായി റാലെയ്ക്ക് ഒരു പ്രമാണപത്രം നൽകി. ഈ പ്രമാണപത്രം വടക്കേ അമേരിക്കയിൽ ഒരു കോളനി സ്ഥാപിക്കാൻ റാലെയോട് നിർദ്ദേശിക്കുകയും അല്ലെങ്കിൽ കോളനിവൽക്കരണത്തിനുള്ള അവകാശം അദ്ദേഹത്തിനു നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.[2]:9

അവലംബം

[തിരുത്തുക]
  1. "Charter to Sir Walter Raleigh March 25, 1584". University of Groningen. Retrieved January 5, 2013.
  2. Quinn, David B. (February 1985). Set Fair for Roanoke: Voyages and Colonies, 1584–1606. UNC Press Books. ISBN 978-0-8078-4123-5. Retrieved June 3, 2011.
"https://ml.wikipedia.org/w/index.php?title=റോണോക്ക്_കോളനി&oldid=3212622" എന്ന താളിൽനിന്ന് ശേഖരിച്ചത്