Jump to content

റോട്ട്‌വൈലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോട്ട്‌വൈലർ
Common nicknamesറോട്ടി
റോട്ട്
Originജർമ്മനി
Traits
Weight Male 56-63Kg (115-130 lbs) weight relative to height
Female 43-48 Kg (90-105 lbs) weight relative to height
Height Male 61 to 69 cm (24"-27")
Female 56 to 63 cm (22"-25")
Coat Double coated, Short, hard and thick
Color Black and tan or black and mahogany
Litter size average 8 to 12 although larger litters are known
Life span 9-12
Kennel club standards
FCI standard
Dog (domestic dog)

ഇടത്തരം മുതൽ കൂടിയ വലിപ്പമുള്ള ഒരു നായ ജനുസ്സാണ് റോട്ട്‌വൈലർ [2].ജന്മം കൊണ്ടത്‌ ജർമ്മനിയിലെ റോട്ട്‌വൈൽ എന്ന സ്ഥലത്താണ് . ഇവ യുദ്ധത്തിനും കന്നുകാലികളെ പരിപാലിക്കുന്നതിനും നായാട്ടിനും ഉപയോഗിക്കപ്പെട്ടിരുന്നു .

ചരിത്രം

[തിരുത്തുക]

പ്രാഥമികമായി ഇവ കാലികളെ മേയ്ക്കാൻ ഉപയോഗിക്കുന്നു. ഇവയുടെ ചരിത്രം റോമൻ സാമ്രാജ്യ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധകാലത്തും ഇവയെ പോലീസ് നായയായി ഉപയോഗിച്ചിരുന്നു.പണ്ടുകാലത്ത് വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഈ വാസന ആപേക്ഷികമായി കുറഞ്ഞിരിക്കുന്നു . കശാപ്പുകാർക്കു വേണ്ടി കാലികളെ മേയ്ക്കുന്നതിനും, കശാപ്പുചെയ്ത മാംസവും മറ്റു വസ്തുക്കളും നിറച്ച വണ്ടി വലിക്കുന്നതിനും, ഉപയോഗിക്കപ്പെട്ടിരുന്നത് കൊണ്ട് ഇവയ്ക്ക് "കശാപ്പുകാരൻ" എന്ന വിളിപ്പേരും ഉണ്ടായിരുന്നു[1] .

സ്വഭാവം

[തിരുത്തുക]

എഫ്.സി.ഐ മാനദണ്‌ഡമനുസരിച്ച്, ഇവ സ്വഭാവനന്മയുള്ള ഒരു ഇനമാണ്. ആത്മവിശ്വാസമുള്ള ഇടറാത്ത ഭയമില്ലാത്ത ഇവ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു. വളരെ ബുദ്ധിശക്തിയുള്ള ഇവ നല്ലൊരു ചങ്ങാതി കൂടിയാണ് .ഇവ തന്റെ പരിസരം ജാഗ്രതയോടെ സംരക്ഷിക്കുന്നു[3].റോട്ട്‌വൈലർ തന്റെ വീട്ടുകാരെ സ്നേഹിക്കുകയും അവരോട് ഒരു കോമാളിയെ പോലെ പെരുമാറുകയും ചെയ്യും, എന്നാൽ ശരിയാംവണ്ണം പരിചയപ്പെടുത്തിയില്ലെങ്കിൽ ഇവ അപരിചിതരെ അകറ്റി നിർത്തും.

ശരിയായ പരിശീലനവും പരിഗണനയും ലഭിക്കാതിരുന്നാൽ, മറ്റ് ഏത് നായയെയും പോലെ ഹാനികരമായ ഒരു മൃഗമായി ഇവ മാറുന്നു.വലിയ കരുത്തുള്ള ഇനമായതിനാൽ, വലിയ നായകളെ വളർത്തി പരിചയമില്ലാത്തവർ ഇവയെ വീട്ടുമൃഗമായി വളർത്തുന്നത് നിരുൽസാഹപ്പെടുത്തുന്നു. കാർക്കശ്യമുള്ള നേതാവായ ഇവയെ പരിപാലിക്കാൻ ഉടമസ്ഥൻ അതിലേറെ കാർക്കശ്യം കാണിക്കണം, അല്ലാതിരുന്നാൽ ഇവ ഉടമസ്ഥന്റെ നേതാവായി സ്വയം ചമയും[4].

ശരീരപ്രകൃതി

[തിരുത്തുക]

കറുപ്പു നിറത്തിൽ കാണപ്പെടുന്ന റോട്ട്‌വൈലർ , ഇടത്തരം മുതൽ കൂടിയ വലിപ്പമുള്ള ഒരു നായയാണ്. ആൺ നായകൾക്ക് സാധാരണ 24-27 ഇഞ്ച് വരെയും പെൺ നായകൾക്ക് 22-25 ഇഞ്ച് വരേയും ഉയരം കാണപ്പെടുന്നു. ഇതുപോലെ ആണിന് 56-63 കിലോഗ്രാം വരെയും പെണ്ണിന് 43-59 കിലോഗ്രാം വരെയും ഭാരം ഉണ്ടാകും. ദൃഢകായനായ ഇവയുടെ വലിയ ശരീരം കരുത്തുള്ളതാണ്.

ആരോഗ്യം

[തിരുത്തുക]

നല്ല ആരോഗ്യമുള്ള ഇവ , താരതമ്യേന രോഗം കുറവ് ഉള്ള ഇനമാണ്. ഇവയുടെ ജീവിത ദൈർഘ്യം 9 മുതൽ 12 വർഷം വരെയാണ്. അമിത ഭക്ഷണവും വ്യായാമരാഹിത്യവും ഇവയെ പൊണ്ണത്തടിയുള്ളതാക്കുന്നു.

റോട്ട്‌വൈലർ ഉൾപ്പെട്ട സംഭവങ്ങൾ

[തിരുത്തുക]
  • 9 വയസുകാരിയായ കുട്ടിയെ ഗുരുതരമായി കടിച്ചു പരിക്കേൽപിച്ചു , വയറും വൻ കുടലും പൊട്ടുകയും വാരി എല്ലു ഒടിയുകയും ചെയ്തു , ഹരിയാനയിൽ ഫെബ്രുവരി 25 2017 ൽ ആണ് സംഭവം .[2]
  • പഞ്ചാബിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചു , പൂർണമായും വികൃതമായ മുഖം നേരെയാക്കാൻ അനവധി ശാസ്ത്രക്രിയകൾ വേണ്ടി വന്നു. [3]

മരണം നടന്ന സംഭവങ്ങൾ

[തിരുത്തുക]
  • രണ്ടു റോട്ട്‌വൈലർ നായ്ക്കൾ രാവിലെ ജോലിക്കു പോകും വഴി അറുപതു വയസുകാരിയായ സ്ത്രീയെ കടിച്ചു കൊന്നു , വയനാട്ടിലെ വൈത്തിരിയിൽ ഫെബ്രുവരി 5 2017 ൽ ആണ് സംഭവം . [4]
  • സ്വന്തം വീട്ടിലെ റോട്ട്‌വൈലർ നായ്ക്കൾ 68 വയസുകാരിയായ സ്ത്രീയെ കടിച്ചു കൊലപ്പെടുത്തി , ചെന്നൈയിൽ ആണ് സംഭവം നടന്നത്.[5]

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോട്ട്‌വൈലർ&oldid=3816708" എന്ന താളിൽനിന്ന് ശേഖരിച്ചത്