ഇംഗ്ലീഷ് മാസ്റ്റിഫ്
ഇംഗ്ലീഷ് മാസ്റ്റിഫ് | |||||||||
---|---|---|---|---|---|---|---|---|---|
![]() ഒരു ഇംഗ്ലീഷ് മാസ്റ്റിഫ് നായ. | |||||||||
Other names | മാസ്റ്റിഫ് ഓൾഡ് ഇംഗ്ലീഷ് മാസ്റ്റിഫ് | ||||||||
Origin | ഇംഗ്ലണ്ട് | ||||||||
| |||||||||
Dog (domestic dog) |
മാസ്റ്റിഫ് ഗണത്തിൽ പെട്ട ഒരു വലിയ നായ ജനുസ്സാണ് ഇംഗ്ലീഷ് മാസ്റ്റിഫ്. (English Mastiff) പല രാജ്യങ്ങളിലും മാസ്റ്റിഫ് എന്ന് ഇവയെ ചുരുക്കി വിളിക്കുന്നു. ഏറ്റവും ഭാരം കൂടിയ നായജനുസ്സാണ് ഇംഗ്ലീഷ് മാസ്റ്റിഫ്.
ശരീരപ്രകൃതി[തിരുത്തുക]
ശക്തമായ നല്ല നീളവും വീതിയും ഉള്ള വലിയ ശരീരമാണ് ഇംഗ്ലീഷ് മാസ്റ്റിഫുകളുടേത്. വലിയ ചതുരാകൃതിയുള്ള തല ഇവയുടെ ഭയപ്പെടുത്തുന്ന രൂപത്തിന് ആക്കം കൂട്ടുന്നു. സാധാരണ ചുമൽ വരെ 27 മുതൽ 32 വരെ ഇഞ്ച് ഉയരമാണ് ഇംഗ്ലീഷ് മാസ്റ്റിഫ് നായകൾക്ക് ഊണ്ടാവുക.
ഏറ്റവും ഭാരം കൂടിയ നായ എന്നുള്ള ലോകറെക്കോർഡ് ഇംഗ്ലണ്ടിലുള്ള സോർബ എന്ന ഇംഗ്ലീഷ് മാസ്റ്റിഫ് നായക്കാണ്, 142 കിലോഗ്രാമാണ് അതിന്റെ ഭാരം, 37 ഇഞ്ച് ഉയരവും മൂക്കിന്റെ അറ്റം മുതൽ വാലിന്റെ അറ്റം വരെ 8 അടി 3 ഇഞ്ച് നീളവും സോർബയ്ക്കുണ്ട്.[1].സാധാരണ ഭാരം 70 മുതൽ 90 കിലോഗ്രാം വരെയാണ്.
ചെറിയ രോമങ്ങളാണ് ഇംഗ്ലീഷ് മാസ്റ്റിഫിന്റെത്. മുഖത്ത് കറുപ്പുനിറമായിരിക്കും. ശരീരം കടുത്ത ചന്ദന നിറമോ വെള്ളി കലർന്ന ചന്ദന നിറമോ ആയിരിക്കും.
പെരുമാറ്റവും ഉപയോഗവും[തിരുത്തുക]

ഒന്നാന്തരം കാവൽ നായകളായ ഇംഗ്ലീഷ് മാസ്റ്റിഫുകൾ യജമാനനോടും കുടൂംബാംഗങ്ങളോടും വളരെ ശാന്തസ്വഭാവരായി പെരുമാറുന്നു. കുട്ടികളോടൊത്ത് ഇടപഴകുന്നതിൽ ഈ ജനുസ്സ് മിടുക്ക് കാനിക്കുന്നു, ഇത് കുടുംബങ്ങളിൽ ഈ നായ ജനുസ്സിന്റെ പ്രിയം വർദ്ധിപ്പിച്ചിട്ടുണ്ട്.
അപരിചിതർ ഈ നായയുടെ ഉടമയുടെയോ അവരുടെ കുടുംബാംഗങളുടെയോ സമീപത്ത് ചെല്ലാൻ ശ്രമിച്ചാൽ ഇവ ഇടയിൽ കയറി നിന്ന് തടയും, എന്നിട്ടും അപരിചിതൻ പിന്മാറുന്നില്ലെന്ന്നു കണ്ടാൽ ഇവ ആക്രമിക്കുമെന്നുറപ്പാണ്. ഈ സംരക്ഷണ മനോഭാവം ഏറ്റവും നല്ല കാവൽ നായ ജനുസ്സുകളിൽ ഒന്നായി ഇവയെ മാറ്റിയിരിക്കുന്നു.
ആരോഗ്യം[തിരുത്തുക]

വളരെ വലിയ നായകളായതു കൊണ്ട് ശ്രദ്ധാപൂർണ്ണമായ ഭക്ഷണരീതിയും വ്യായാമവും ഈ നായ ജനുസ്സിന് അത്യന്താപേക്ഷിതമാണ്.
സാധാരണ ഇംഗ്ലീഷ് മാസ്റ്റിഫിന്റെ ആയുസ്സ് 9 മുതൽ 12 വർഷം വരെയാണ്.[2]
സാധാരണ കണ്ടുവരുന്ന രോഗങ്ങൾ ഹിപ് ഡിസ്പ്ലേസിയ, ഗ്യാസ്ട്രിക് ടോർഷൻ എന്നിവയാണ്. പൊണ്ണത്തടി ഇവയെ വളരെ വേഗം ബാധിക്കും. ചുരുക്കമായി അലർജ്ജി, പ്രോഗ്രസീവ് റെറ്റിനൽ അട്രോഫി, ഹൈപോതൈറോയിഡിസം, കാർഡിയോമയോപതി എന്നീ രോഗങ്ങളും കണ്ടു വരുന്നു.
ചരിത്രം[തിരുത്തുക]
പഗ്നൻസസ് ബ്രിട്ടാനീ (Pugnaces Britanniae) എന്ന വംശനാശം സംഭവിച്ച നായജനുസ്സിൽ നിന്നാണ് ഇംഗ്ലീഷ് മാസ്റ്റിഫുകൾ ഉരുത്തിരിഞ്ഞത്.[3] അലോണ്ട്, മൊളോസ്സർ നായ ജനുസ്സുകളുടെ വംശപാരമ്പര്യവും ഇംഗ്ലീഷ് മാസിഫുകളിൽ ഉണ്ടെന്ന് കരുതപ്പെടുന്നു. ബ്രിട്ടണിൽ ഉരുത്തിരിഞ്ഞ ഏറ്റവും പഴയ നായ ജനുസ്സാണ് ഇംഗ്ലീഷ് മാസ്റ്റിഫ്.[4]
ബി.സി 6ആം നൂറ്റാണ്ടിൽ ബ്രിട്ടണിലെത്തിയ ഈ നായ ജനുസ്സ് പ്രധാനമായും ഉപയോഗിക്കപ്പെട്ടത് കാള,കരടി,സിംഹം മുതലായ മൃഗങളുമായുള്ള പോരിനാണ്. യുദ്ധത്തിലും ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു.[4]

അവലംബം[തിരുത്തുക]
- ↑ "ഏറ്റവും ഭാരം കൂടിയ നായ". മൂലതാളിൽ നിന്നും 2007-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-26.
- ↑ ഇംഗ്ലീഷ് മാസ്റ്റിഫ് വിവരങൾ
- ↑ Fleig, D. (1996). Fighting Dog Breeds. (Pg. 26 - 27). Neptune, NJ: TFH Publications. ISBN 0-7938-0499-X
- ↑ 4.0 4.1 http://puppy-dogs.com/2007/07/28/english-mastiff-breed/