റൊറൈമ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of Roraima
State
പതാക State of Roraima
Flag
ഔദ്യോഗിക ചിഹ്നം State of Roraima
Coat of arms
Location of State of Roraima in Brazil
Location of State of Roraima in Brazil
Coordinates: 2°3′N 61°24′W / 2.050°N 61.400°W / 2.050; -61.400Coordinates: 2°3′N 61°24′W / 2.050°N 61.400°W / 2.050; -61.400
Country  Brazil
Capital and Largest City Boa Vista
Government
 • Governor Suely Campos
 • Vice Governor Paulo Quartiero
Area
 • Total [.98
പ്രദേശത്തിന്റെ റാങ്ക് 14th
Population (2010)[1]
 • Total 450
 • കണക്ക് (2017 population_footnotes = [2]) 522.636
 • റാങ്ക് 27th
 • സാന്ദ്രത 2.0/കി.മീ.2(5.2/ച മൈ)
 • സാന്ദ്രതാ റാങ്ക് 27th
ജനസംബോധന Roraimense
GDP
 • Year 2006 estimate
 • Total R$ 3,660,000,000 (27th)
 • Per capita R$ 9,075 (13th)
HDI
 • Year 2014
 • Category 0.732 – high (13th)
സമയ മേഖല BRT-1 (UTC-4)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) BRST-1 (UTC-3)
Postal Code 69300-000 to 69399-000
ഐ.എസ്.ഓ. 3166 BR-RR
വെബ്‌സൈറ്റ് rr.gov.br

തെക്കേ അമേരിക്കയിലെ തെപൂയി പീഠഭൂമികളിലെ പകരൈമ ശൃംഖലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവ്വതമാണ് റൊറൈമ പർവ്വതം (സ്പാനിഷ്മോണ്ടെ റൊറൈമ [ˈmonte roˈɾaima]). ഇത് തെപുയി റൊറൈമ, സെറോ റൊറൈമ എന്നീ പേരുകളിലും അറിയപ്പെടുന്നു.[3]:156 1595 ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ സർ വാൾട്ടർ റാലിയാണ് തൻറെ പര്യവേഷണസമയത്ത്, 31 ചതുരശ്ര കിലോമീറ്റർ ഉയരമുള്ളതും, 400 മീറ്റർ (1,300 അടി) ഉയരമുള്ള കിഴുക്കാംതൂക്കായി പാറക്കെട്ടുകളാൽ എല്ലാ വശവും ചുറ്റപ്പെട്ടിരിക്കുന്നതുമായ ഇതിൻറെ കൊടുമുടിയെക്കുറിച്ച് ആദ്യമായി വിവരിച്ചത്. മൂന്നു രാജ്യങ്ങളിലായാണ് ഇതു നിലനിൽക്കുന്നത്. ഭൂരിപക്ഷം ഭാഗങ്ങളും വെനിസ്വലയിലും (85 ശതമാനം പ്രദേശം), ഗയാനയിൽ 10 ശതമാനവും, ബ്രസീലിൽ 5 ശതമാനം ഭാഗങ്ങളും നിലനിൽക്കുന്നു.

വെനിസ്വേലയുടെ 30,000 ചതുരശ്ര കിലോമീറ്റർ (12,000 ചതുരശ്ര മൈൽ) വിസ്താരത്തിൽ വ്യാപിച്ചു കിടക്കുന്ന കനൈമ ദേശീയോദ്യാനത്തിന്റെ തെക്കുകിഴക്കന് മൂലയിലെ ഗയാന ഷീൽഡിൽ സ്ഥിതിചെയ്യുന്ന റൊറൈമ പർവ്വതം, ഗയാനയിലെ പർവ്വതശിഖരങ്ങളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ദേശീയോദ്യാത്തിലെ ഈ ടേബിൾടോപ്പ് പർവ്വതങ്ങൾ (പരന്ന ശിഖരമുള്ള) ഏതാണ്ട് രണ്ട് ബില്യൺ വർഷങ്ങൾക്ക് മുൻപ് പ്രീകാബ്രിയൻ കാലഘട്ടത്തിലുള്ളതും ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതുമായ ഭൂമിശാസ്ത്ര രൂപീകരണങ്ങളാണ്. ഗയാനയിലെ ഏറ്റവും ഉയർന്ന സ്ഥലവും ബ്രസീലിയൻ സംസ്ഥാനമായ റോറൈമയിലെ ഏറ്റവും ഉയർന്ന സ്ഥലവും പീഠഭൂമിയുടെ മുകൾഭാഗമാണ്. എന്നാൽ വെനിസ്വേലയിയലും ബ്രസീലിലും കൂടുതൽ ഉയരമുള്ള മറ്റു പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്.

ഈ ട്രിപ്പിൾ ബോർഡർ പോയിന്റിന്റെ അക്ഷാംശ രേഖാംശങ്ങൾ 5 ° 12'08 "N 60 ° 44'07" ആണ്. ഈ പർവ്വതനിരയുടെ ഏറ്റവും ഉത്തുംഗ ഭാഗമായ മാവേരിക് റോക്ക് 2,810 മീറ്റർ (9,219 അടി) ഉയരത്തിൽ പീഠഭൂമിയടെ തെക്കേ അറ്റത്തായി പൂർണ്ണമായും വെനിസ്വേലയിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "IBGE". ശേഖരിച്ചത് 12 October 2017. 
  2. "IBGE". ശേഖരിച്ചത് 12 October 2017. 
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Swan1 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=റൊറൈമ_പർവ്വതം&oldid=2647871" എന്ന താളിൽനിന്നു ശേഖരിച്ചത്