കനൈമ ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 6°10′N 62°30′W / 6.167°N 62.500°W / 6.167; -62.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനൈമ ദേശീയോദ്യാനം
Wadakapiapué-tepui and Yuruaní-tepui in Canaima National Park
Map showing the location of കനൈമ ദേശീയോദ്യാനം
Map showing the location of കനൈമ ദേശീയോദ്യാനം
Location of Angel Falls in the Canaima National Park
LocationBolívar State, Venezuela
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 6°10′N 62°30′W / 6.167°N 62.500°W / 6.167; -62.500
Area30,000 km2 (12,000 sq mi)
Establishedജൂൺ 12, 1962 (1962-06-12)
TypeNatural
Criteriavii, viii, ix, x
Designated1994 (18th session)
Reference no.701
RegionLatin America and the Caribbean
കനൈമ, വെനിസ്വേല
കനൈമ ലഗൂണിലെ വിനോദസഞ്ചാരികൾ
ഏഞ്ചൽ വെള്ളച്ചാട്ടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം.

കനൈമ ദേശീയോദ്യാനം, (സ്പാനിഷ് : Parque Nacional Canaima) തെക്കു കിഴക്കൻ വെനിസ്വേലയിൽ   30,000 ചതുരശ്ര കിലോമീറ്റർ (12,000 ചതുരശ്ര മൈൽ) പ്രദേശത്ത് വ്യാപിച്ചുകിടക്കന്ന ഒരു ദേശീയോദ്യാനമാണ്. ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളുമായുള്ള അതിർത്തിക്കു സമീപത്തായി, വെനിസ്വേലയിലെ ബൊളീവർ സംസ്ഥാനത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോ ഈ ദേശീയോദ്യാനത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

കനൈമാ ദേശീയോദ്യാനം സ്ഥാപിതമായത് 1962 ജൂൺ 12 നാണ്. 1990 കളുടെ തുടക്കത്തിൽത്തന്നെ, ആമസോണിയൻ സഹകരണ ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യങ്ങൾ, ടൂറിസം, ഗവേഷണം, സംരക്ഷണം എന്നിവയുടെ ഏകീകൃത നടത്തിപ്പിനായി, കനൈമ ദേശീയോദ്യാനം തെക്കുപടിഞ്ഞാറേക്ക് വികസിപ്പിച്ച് ബ്രസീലിലെ മോണ്ടെ റൊറൈമ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ച് ശുപാർശ ചെയ്തിരുന്നു.[1] 

1994 ൽ കനൈമാ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ 2017-ൽ ഒരു പരിപാലന വിലയിരുത്തൽ നടത്തുകയും കാര്യക്ഷമമല്ലാത്ത സംരക്ഷണവും ഭരണനിർവ്വഹണവും ചൂണ്ടിക്കാട്ടി കനൈമ ദേശീയോദ്യാനത്തെ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയായി പട്ടികപ്പെടുത്തി.

സ്ഥാനം[തിരുത്തുക]

കനൈമ ദേശീയോദ്യാനം, പരിമ-തപിറാപിക്കോ കഴിഞ്ഞാൽ വെനിസ്വേലയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണ്. അതുപോലെതന്നെ ഇത് ലോകത്തലെ ആറാമത്തെ വലിയ ദേശീയോദ്യാനവുംകുടിയാണ്. ഇതിൻറെ ഏകദേശ വലിപ്പം കണക്കാക്കിയാൽ ബെൽജിയം, മേരിലാൻറ് എന്നിവയുടെ അത്ര വലിപ്പം വരുന്നതാണ്. 

ഈ പാർക്ക് ഗ്വയാനൻ ഹൈലാൻറ്സ് ആർദ്ര വനങ്ങളടങ്ങിയ പരിസ്ഥിതിമേഖലയുടെ ഭാഗങ്ങളെയും സംരക്ഷിക്കുന്നു.[2]  ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള, ലംബമായ ഭിത്തികളും ഏതാണ്ട് പരന്ന ശിഖരങ്ങളുമുള്ള ഒരുതരം ടേബിൾ-ടോപ്പ് പർവതങ്ങളായ ടെപുയിസ് എന്നറിയപ്പെടുന്ന മണൽക്കല്ലുകളടങ്ങിയ പീഠഭൂമികളാണ് പാർക്കിൻ്റെ 65% വും കൈവശപ്പെടുത്തിയിരിക്കുന്നത്. ഇവ ഈ പ്രദേശത്ത് അതുല്യമായ ജൈവ പരിസ്ഥിതിയും ഭൌമവൈവിദ്ധ്യവും പ്രദാനം ചെയ്യുന്നു. ഈ മനോഹരങ്ങളായ പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും (1,002 മീറ്റർ (3,287 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ എയ്ഞ്ചൽ ഫാൾസ് ഉൾപ്പെടെ) മനോഹരമായ ഒരു ഭൂപ്രകൃതി സൃഷ്ടിക്കുന്നു.

ഈ ദേശീയോദ്യാനത്തിലെ ഏറ്റവും പ്രശസ്തമായ ടെപ്യൂയിസുകൾ ഏറ്റവും ഉയരമുള്ളതും കയറാൻ എളുപ്പമുള്ളതും “മൗണ്ട് റൊറൈമ”, എയ്ഞ്ചൽ ജലപാതം നിലനിൽക്കുന്ന “അയാന്തെപ്പൂയി” എന്നിവയാണ്. ചരിത്രാതീതകാലത്ത് തെക്കേ അമേരിക്കയും ആഫ്രിക്കയും ഒരു സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നതെന്നു വിശ്വസിക്കുന്ന കാലഘട്ടത്തിലുള്ള മണൽക്കല്ലുകളാണ് ടെപ്യൂയികൾ.

ഹൈഡ്രോഗ്രാഫി[തിരുത്തുക]

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളായ ഏയ്ഞ്ചൽ ഫാൾസ്, കുക്കെനാൻ,  മറ്റനേകം ഉയരം കുറഞ്ഞ വെള്ളച്ചാട്ടങ്ങൾ എന്നിവയുൾപ്പെടെ കറോനി നദിയുടെ വലതു ഭാഗത്തുള്ള മുഴുവൻ നീർത്തടങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. 

ജന്തുജാലം[തിരുത്തുക]

കനൈമ ദേശീയോദ്യാനത്തിൽ വ്യത്യസ്തങ്ങളായ നിരവധി ജീവികളുണ്ട്.

പ്രദേശത്തിൻറെ ഉയരം, സസ്യഭക്ഷ്യ വൈവിദ്ധ്യം തുടങ്ങിയ നിരവധി പരിസ്ഥിതി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഈ ജീവജാലങ്ങൾ ഉദ്യാനത്തിനു ചുറ്റുമുള്ള മേഖലകളിൽ കാണപ്പെടുന്നു. താഴെപ്പറയുന്നവയാണ് ഇവിടെ പൊതുവായി കാണപ്പടുന്ന ജീവജാലങ്ങൾ :

·  രാക്ഷസ ഇത്തിൾപ്പന്നി (Giant armadillo) (Priodontes maximus)

·  രാക്ഷസ നീർനായ്‌ (Giant otter) (Pteronura brasiliensis)

·  ഭീമൻ ഉറുമ്പുതീനി (Giant anteater) (Myrmecophaga tridactyla)

·  സിംഹപ്പുലി (Cougar) (Puma concolor)

·  അമേരിക്കൻ കടുവ (ജഗ്വാർ) (Panthera onca)

·  രണ്ടുവിരലുള്ള തേവാങ്ക്  Linnaeus's two-toed sloth (Choloepus didactylus)

·  ധവളമുഖൻ അമേരിക്കൻ കുരങ്ങ് (White-faced saki (Pithecia pithecia)

·  തവിട്ടുപുറവും താടിയുള്ള കുരങ്ങ് (Brown-backed bearded saki) (Chiropotes israelita)

·  റൊറൈമ മൂഷികൻ (Roraima mouse) (Podoxymys roraimae)

·  ടൈലേറിയ മൌസ് ഒപ്പോസം (ഒരിനം എലി) Tyleria mouse opossum (Marmosa tyleriana)

·  ഹാർപ്പി ഈഗിൾ (Harpy eagle) (Harpia harpyja)

·  ചുവന്ന ചുമലുള്ള തത്ത (Red-shouldered macaw) (Diopsittaca nobilis)

·  ഇരുളൻ തത്ത (Dusky parrot) (Pionus fuscus)

·  മഞ്ഞ നിറമുള്ള വിഷം തെറിപ്പിക്കുന്ന തവള Yellow-banded poison dart frog (Dendrobates leucomelas)

·  പച്ച ഉടുമ്പ് (Green iguana) (Iguana iguana)

·  ഹമ്മിങ്ബേഡ് (Hummingbirds) (Trochilinae)

·  ടൌക്കാൻസ് പക്ഷി (Toucans) (Ramphastidae).

·  സൌത്ത് അമേരിക്കൻ ബുഷ്‍മാസ്റ്റർ പാമ്പ് (South American bushmaster )(Lachesis muta)

 ടൂറിസ്റ്റ് ആകർഷണങ്ങൾ[തിരുത്തുക]

പടിഞ്ഞാറൻ മേഖല[തിരുത്തുക]

  • കേവ് ഉറുയെൻ
  • കമരാറ്റ ഇന്ത്യൻ വില്ലേജ്
  • വരൈപ്പ ഇന്ത്യൻ കമ്മ്യൂണിറ്റി
  • എൽ എൻകാൻറോ ഫാൾസ്
  • അവാക് ഇന്ത്യൻ കമ്മ്യൂണിറ്റി
  • റോബെർട്ടൊ ബീച്ച്
  • കൺവരിപ്പ ഇന്ത്യൻ കമ്മ്യൂണിറ്റി
  • കരോനി റിവർ
  • ലാ മലോക്ക ഇന്ത്യൻ വില്ലേജ്
  • കുക്കെനാൻ ഫാൾസ്(in the Tepui Kukenán or Matawí)

കിഴക്കൻ മേഖല[തിരുത്തുക]

  • ലാ പിയെട്രാ ഡി വിർജെൻ (The rock of the virgin)
  • എൽ ഡാൻറോ ഫാൾസ്
  • ലാ അരിനാരിയ
  • മോണ്യുമെൻറോ അൽ സൊൽഡാഡൊ പിയോനിറൊ
  • അപോൺവയോ ഐ റിവർ
  • ടൊറാറ്റ ബാത്ത്സ്
  • ടൊറോൺസിറ്റൊ റാവൈൻ
  • ടൊറോൺ മെരു ഫാൾസ്
  • കരൂയി ഫാൾസ്
  • ചിനാക്ക് മെരു ഫാൾസ് (Aponwao falls)
  • പരുപ
  • അനോട്ടെൻ
  • ഷിവാറ്റൺ ഫാൾസ്
  • മിഷൻ ഓഫ് കവനായെൻ
  • കമൊയ്റാൻ റാപിഡ്സ്
  • കമാ മെരു ഫാൾസ്
  • അരപാൻ മെരു (Pacheco Ravine)
  • സൊറുവാപ റിവർ (വെയിമെറി)
  • സാൻ ഫ്രാൻസിസ്കോ ഡി യുര്വാനി (കുമരകപായി) ഇന്ത്യൻ കമ്മ്യൂണിറ്റി
  • ജാസ്പെർ ക്രീക്ക് (Kako Parú or Jaspe Ravine)
  • ഉറുവേ മെരു
  • കുക്കെനാൻ ബ്രിഡ്ജ് റിവർ
  • പരയ്റ്റെപുയി ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് റൊറൈമ
  • വോൻകെൻ ഇന്ത്യൻ കമ്മ്യൂണിറ്റി
  • മൌണ്ട് റൊറൈമ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. McNeely, Jeffrey A.; Harrison, Jeremy (1994), Protecting Nature: Regional Reviews of Protected Areas, IUCN, p. 377, ISBN 978-2-8317-0119-6, retrieved 2016-06-08
  2. Sears, Robin, South America: Southern Venezuela, northern Brazil, western Guyana, and eastern Colombia (NT0124), WWF: World Wildlife Fund, retrieved 2017-04-01
"https://ml.wikipedia.org/w/index.php?title=കനൈമ_ദേശീയോദ്യാനം&oldid=4069528" എന്ന താളിൽനിന്ന് ശേഖരിച്ചത്