റേ ബ്രാഡ്ബുറി
റേ ബ്രാഡ്ബുറി | |
---|---|
ജനനം | Waukegan, Illinois | ഓഗസ്റ്റ് 22, 1920
മരണം | ജൂൺ 5, 2012[1] Los Angeles, California | (പ്രായം 91)
ദേശീയത | American |
Period | 1938–2012 |
Genre | Science fiction, fantasy, horror fiction, mystery (fiction) |
ശ്രദ്ധേയമായ രചന(കൾ) | The Martian Chronicles, Fahrenheit 451, Something Wicked This Way Comes |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
http://www.raybradbury.com/ |
ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു റായ് ബ്രാഡ്ബറി(August 22, 1920 – June 5, 2012)[1][4]. 1953-ൽ എഴുതിയ ഫാരൻഹീറ്റ് 451 എന്ന നോവലിലൂടെയും, ദ മാർട്ടിൻ ക്രോണിക്കിൾസ്(1950), ദ ഇലുസ്ട്രേറ്റഡ് മാൻ (1951) എന്നീ ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര കല്പിതകഥകളിലൂടെയുമാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്.
ശാസ്ത്രകഥാ സാഹിത്യത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഭാഗമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരനാണ്. നിരവധി നൂതനാശയങ്ങൾ തന്റെ നോവലുകളിലൂടെ അവതരിപ്പിച്ച ബ്രാഡ്ബുറി ജീവിതാവസാനകാലത്തും സജീവമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1953ൽ രചിച്ച "ഫാരൻഹീറ്റ് 451" എന്ന ശാസ്ത്രനോവലാണ് ബ്രാഡ്ബുറിയെ പ്രശസ്തിയിലേക്കുയർത്തിയത്. പുസ്തകങ്ങൾ നിരോധിക്കപ്പെടുന്ന ഒരുകാലത്തെ പ്രതിപാദിക്കുന്നതായിരുന്നു "ഫാരൻഹീറ്റ് 451". ടെലിവിഷൻ വായനയെ നശിപ്പിക്കുന്നത് എങ്ങനെയെന്ന കഥയാണ് അതിലെന്ന് ബ്രാഡ്ബുറി പറഞ്ഞിട്ടുണ്ട്. ഈ നോവൽ 1966ൽ ഫ്രാൻസ്വാ ത്രൂഫോ സിനിമയാക്കി. പന്ത്രണ്ടുകാരനായിരുന്ന സമയത്തെ അതേ മാനസികാവസ്ഥയാണ് തനിക്കിപ്പോഴുമെന്ന് എൺപതാം പിറന്നാളാഘോഷവേളയിലും ബ്രാഡ്ബുറി പറഞ്ഞിരുന്നു. ചൊവ്വയെ കോളനിയാക്കാനുള്ള മനുഷ്യന്റെ ശ്രമത്തെ അവതരിപ്പിച്ച "ദ മാർഷ്യൻ ക്രോണിക്കിൾസും" (1950) ബ്രാഡ്ബുറിയുടെ ശ്രദ്ധേയ രചനയാണ്. എഴുപതുവർഷത്തോളം നീണ്ട സാഹിത്യജീവിതത്തിൽ അറുനൂറോളം ശാസ്ത്രകഥകളും 50 പുസ്തകങ്ങളും രചിച്ചു. 36 ഭാഷകളിലായി ബ്രാഡ്ബുറിയുടെ രചനകളുടെ 80 ലക്ഷം പ്രതികളാണ് വിറ്റഴിഞ്ഞത്.
ഭാര്യ മാർഗരിറ്റ് 2003ൽ മരിച്ചു. നാല് പെൺമക്കളുണ്ട്.
കൃതികൾ
[തിരുത്തുക]- ദ മാർഷ്യൻ ക്രോണിക്കിൾസ് (1950)
- ഫാരൻഹീറ്റ് 451 (1953)
- ഡാൻഡലിയോൺ വൈൻ (1957)
- സംതിംഗ് വിക്ക്ഡ് ദിസ് വേ കംസ് (1962)
- ദ ഫെയർവെൽ സമ്മർ (2006)
പുരസ്കാരങ്ങൾ
[തിരുത്തുക]- നാഷണൽ മെഡൽ ഓഫ് ആർട്ട്സ് 1974
- എമ്മി അവാർഡ്
- സർ ആർതർ ക്ലാർക്ക് അവാർഡ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Jonas, Gerald (5 June 2012). "Ray Bradbury, Master of Science Fiction, Dies at 91". New York Times. Retrieved 5 June 2012.
- ↑ The Rough Guide To Cult Fiction", Tom Bullough, et al., Penguin Books Ltd, London, 2005, p. 35
- ↑ King, Stephen (1981). Stephen King's danse macabre. Macdonald. p. [പേജ് ആവശ്യമുണ്ട്]. ISBN 0-354-04647-0.
My first experience of real horror came at the hands of Ray Bradbury.
- ↑ "Ray Bradbury dies in California". Yahoo via Associated Press. Retrieved June 6, 2012.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Ray Bradbury – Official Website
- Bradburymedia – detailed coverage of Bradbury's work in film, TV, radio, theatre
- Sam Weller (Spring 2010). "Ray Bradbury, The Art of Fiction No. 203". Paris Review.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റേ ബ്രാഡ്ബുറി
- Ray Bradbury at the Internet Speculative Fiction Database
- Center for Ray Bradbury Studies
- Ray Bradbury: Story of a Writer, film by Terry Sanders
- Ray Bradbury BBC radio dramatizations and readings
- Full stories list with filter by collection, year and alphabet
- A film clip "Ray Bradbury: Story of a Writer by David L. Wolper" is available for free download at the Internet Archive [more]
- Works by റേ ബ്രാഡ്ബുറി on Open Library at the Internet Archive
- Ray Bradbury biography at the Science Fiction Hall of Fame
- Pages using Infobox writer with unknown parameters
- Biography template using bare URL in website parameter
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NLR identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with Grammy identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- ശാസ്ത്രസാഹിത്യകാർ
- അമേരിക്കൻ നോവലെഴുത്തുകാർ
- 1920-ൽ ജനിച്ചവർ