റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി
ഈ ലേഖനം അല്ലെങ്കിൽ ഭാഗം വികസിപ്പിക്കുവാൻ സഹായിക്കുക. കൂടുതൽ വിവരങ്ങൾ സംവാദം താളിലോ വികസിപ്പിക്കുവാനുള്ള അപേക്ഷയിലോ കാണാം. |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ നിന്നും ഏറാമ്മല ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെ തർക്കങ്ങളെ തുടർന്ന് വിട്ടുപോന്നവർ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഒഞ്ചിയം എന്ന സ്ഥലത്ത് രൂപീകരിച്ച ഇടതുപക്ഷ പാർട്ടിയാണ് റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി). സി.പി.എമ്മിന് ഏറെ സ്വാധീനം ഉണ്ടായിരുന്ന ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സി.പി.എമ്മിൽ നിന്ന് റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി പിടിച്ചെടുത്തത് ആർ.എം.പിയുടെ നല്ല രീതിയിലുള്ള രാഷ്ട്രീയ സ്വാധീനം അവിടെ കാണിച്ചിരുന്നു.[1]
സ്ഥാപക നേതാവ്[തിരുത്തുക]
ആർ.എം.പി. എന്ന് ചുരുക്കെപേരിലറിയപ്പെടുന്ന പാർട്ടിയുടെ സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനാണ്. 2012 മെയ് 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് കൊല്ലപ്പെട്ടു. പാതകത്തിന്റെ വിശദവിവരങ്ങൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് എന്ന താളിലുണ്ട്.
പാർട്ടി രൂപീകരണം[തിരുത്തുക]
ഏറാമല പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം എൻ. വേണുവിൽ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സി.പി.ഐ(എം) നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടർന്ന് പാർട്ടി വിട്ട് മറ്റു സമാന മനസ്കരായ സഖാക്കളോടുചേർന്ന് 2009-ൽ ഒഞ്ചിയത്ത് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) രൂപീകരിക്കുകയായിരുന്നു[2][3] .
അവലംബം[തിരുത്തുക]
- ↑ മാർക്സിസ്റ്റ് പാർട്ടി - ദി ഹിന്ദു
- ↑ "ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം". മൂലതാളിൽ നിന്നും 2012-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-11.
- ↑ "ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 3.
{{cite news}}
: Check date values in:|accessdate=
(help)