Jump to content

റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല
നദി ഭാരതപ്പുഴ
സ്ഥിതി ചെയ്യുന്നത് തൃത്താല,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 295 മീറ്റർ
ഉയരം 13 മീറ്റർ
തുറന്നു കൊടുത്ത തീയതി 2007 September 2 ,
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°48′25.5564″N 76°7′6.6324″E / 10.807099000°N 76.118509000°E / 10.807099000; 76.118509000

കേരളത്തിലെ പാലക്കാടു ജില്ലയിലെ തൃത്താല ഗ്രാമപഞ്ചായത്തിൽ , തൃത്താലയേയും പള്ളിപ്പുറത്തെയും ബന്ധിപ്പിച്ചു കൊണ്ട് ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജ് ആണ് റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാങ്കല്ല് , തൃത്താല [1] ഒപ്പം പാലക്കാട് ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 27 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു[2]

പാലത്തിനു സമീപം വെള്ളിയാങ്കല്ല് പൈതൃക പാർക്ക്  സ്ഥിതി ചെയ്യുന്നു[3].


നിർമ്മാണം

[തിരുത്തുക]

തൃത്താലയിൽ നിന്ന് കൂടല്ലൂർ പോകൂന്ന വഴിയിൽ വെള്ളിയാങ്കല്ലിൽ ആണ് പാലം നിർമിച്ചിരിക്കുന്നത് . പാലത്തിനു 295 മീറ്റർ നീളവും 9 മീറ്റർ വീതിയും ഉണ്ട്. റഗുലേറ്ററിന് 27 ഷട്ടറുകളും അവ പ്രവർത്തിപ്പിക്കുന്നതിന് 27 മോട്ടോറുകളോടുകൂടിയ പ്ലാറ്റ്‌ഫോമും തയ്യാറാക്കിയിരിക്കുന്നു. മേഖലയിലെ കുടിവെള്ള കുടിവെള്ള വിതരത്തിനു വേണ്ടിയാണു ഈ പദ്ധതി .

2007 സെപ്റ്റംബർ 2 ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു പാലം തുറന്നു കൊടുത്തു [4]. .

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Bridge Cum Regulator at Thirthala B00911". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Regulator cum Bridge at Thrithala-". www.irrigation.kerala.gov.in. Archived from the original on 2019-08-18. Retrieved 2018-11-04.
  3. "Velliyamkallu Heritage Park -". wtd.unwto.org.[പ്രവർത്തിക്കാത്ത കണ്ണി]
  4. "VS to open regulator at Velliyamkallu -". www.thehindu.com.